ബെര്‍ലിന്‍: യുവേഫാ നാഷന്‍സ് ലീഗില്‍ ജര്‍മ്മനിക്ക് സമനില കുരുക്ക്. നെതര്‍ലന്റസിനോട് 2-2 സമനിലയിലാണ് ജര്‍മ്മനി കുരുങ്ങിയത്.ജര്‍മ്മനിയ്ക്കായി ഉന്‍ഡാവ്(38), കിമ്മിച്ച്(45) എന്നിവരാണ് സ്കോര്‍ ചെയ്തത്. നെതര്ലന്റസിനായി റെജന്ഡേഴ്സ്(2), ഡംഫ്രിസ് (50) എന്നിവരാണ് വലകുലിക്കിയത്. ഫിന്‍ലന്റിനെതിരേ രണ്ട് ഗോളിന്റെ ജയമാണ് ഇംഗ്ലണ്ട് നേടിയത്.
ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടി. 57, 76 മിനിറ്റുകളിലായിരുന്നു കെയ്നിന്റെ ഗോളുകള്‍. അട്ടിമറിവീരന്മാരായ ജോര്‍ജ്ജിയ അല്‍ബേനിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. 71ാം മിനിറ്റില്‍ കൊച്ചോരാഷ്വിലി ജോര്ജ്ജിയ്ക്കായി സ്കോര്‍ ചെയ്തു. ഉക്രെയ്നെ ചെക്ക് റിപ്പബ്ലിക്ക് 3-2ന് വീഴത്തി. ഗ്രീസ് റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്റിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി.