മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ജയം തുടര്‍ന്ന് റയല്‍ മാഡ്രിഡ്. ഡിപ്പോര്‍ട്ടീവോ ആല്‍വ്‌സിനെ 3-2നാണ് റയല്‍ പരാജയപ്പെടുത്തിയത്. മൂന്ന് ഗോളിന് മുന്നില്‍ നിന്ന റയലിനെ ഞെട്ടിച്ചാണ് ആല്‍വ്‌സ് തോല്‍വി സമ്മതിച്ചത്. രണ്ടാം പകുതിയില്‍ 85, 86 മിനിറ്റുകളില്‍ സ്‌കോര്‍ ചെയ്താണ് ആല്‍വ്‌സ് വമ്പന്‍മാരായ റയലിനെ ഞെട്ടിച്ചത്. മല്‍സരം തുടങ്ങി ഒന്നാം മിനിറ്റില്‍ തന്നെ വിനീഷ്യസ് ജൂനിയറിന്റെ അസിസ്റ്റില്‍ ലൂക്കാസ് വാസ്‌ക്‌സ് റയലിന്റെ ആദ്യ ഗോള്‍ നേടി. 40ാം മിനിറ്റിലാണ് കിലിയന്‍ എംബാപ്പെ സ്‌കോര്‍ ചെയ്തത്. ജൂഡ് ബെല്ലിങ്ഹാമിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു എംബാപ്പെയുടെ ഗോള്‍.
ആദ്യ ഗോള്‍ നേടിയ ലൂക്കാസ് വാസ്‌കസ് 48ാം മിനിറ്റില്‍ നല്‍കിയ പാസ്സ് റൊഡ്രിഗോ ലക്ഷ്യം കണ്ടാണ് റയലിന്റെ മൂന്നാം ഗോള്‍ പിറന്നത്. എന്നാല്‍ രണ്ടാം പകുതിയില്‍ റയലിന് സ്‌കോര്‍ ചെയ്യാനായില്ല. ആല്‍വസ് കനത്ത പ്രതിരോധം തീര്‍ത്ത് റയലിനെ മെരുക്കി. തുടര്‍ന്ന് ബെന്‍വിദാസിന്റെയും കിക്കെ ഗാര്‍ഷ്യയുടെയും മികവില്‍ ആല്‍വസ് സ്‌കോര്‍ ചെയ്തു. സ്പാനിഷ് ലീഗില്‍ ഒരു പോയിന്റെ വ്യത്യാസത്തില്‍ റയല്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ബാഴ്‌സയാണ് ഒന്നാം സ്ഥാനത്ത്. 29നാണ് ലീഗിലെ മാഡ്രിഡ് ഡെര്‍ബി.