ബാർസലോണ- ലാ ലീഗയിൽ ഡിപോർട്ടീവോ അലാവസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു റയൽ ബെറ്റിസ്. സ്വന്തം കാണികളുടെ മുന്നിൽ ജിയോവാണി ലോ സെൽസോ നേടിയ ഗോളിലാണ് സീസണിലെ ആദ്യ ജയം ബെറ്റിസ് സ്വന്തമാക്കിയത്. പതിനാറാം മിനുറ്റിലാണ് താരം വിജയ ഗോൾ സ്വന്തമാക്കിയത്. മത്സരത്തിലേക്ക് തിരിച്ചുവരാനായി അലാവസ് പലതവണ ശ്രമിച്ചെങ്കിലും ബെറ്റിസ് പ്രതിരോധനിരയും ഗോൾ കീപ്പർ പൗ ലോപ്പസും ഉറച്ചു നിന്നു.
ഇന്നത്തെ മത്സരങ്ങൾ
ഇന്നു സ്പെയിനിൽ വമ്പൻമാരായ അത്‌ലറ്റിക്കോ മാഡ്രിഡും ബാർസലോണ യും ബൂട്ട് കെട്ടുമ്പോൾ കളി ആവേശകരമാകും. ഇന്ത്യൻ സമയം രാത്രി എൽഷേക്കെതിരെ ഇറങ്ങുന്ന അത്‌ലറ്റിക്കോ ലക്ഷ്യം വെക്കുന്നത് ആദ്യം ജയമാണ്. കഴിഞ്ഞ മത്സരത്തിൽ ഒരു ഗോളിന് മുന്നിട്ട് നിന്നശേഷം രണ്ടു ഗോളുകൾ വഴങ്ങി എസ്പാന്യോളിനോട് പരാജയപ്പെട്ടിരുന്നു. എൽഷേ ആണെങ്കിൽ ആദ്യം മത്സരം ഒരു ഗോളിന് പിന്നിട്ട ശേഷം ഒരു ഗോൾ തിരിച്ചടിച്ചു മത്സരം സമനിലയിലാക്കിയിരുന്നു.
ഇന്നു നടക്കുന്ന മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബാർസലോണ ലെവന്റെക്കെതിരെ ബൂട്ട് കെട്ടും. തുടർച്ചയായ രണ്ടാം വിജയം ലക്ഷ്യമിടുന്ന കാറ്റിലോണിയൻ ക്ലബ് ആദ്യ മത്സരത്തിൽ മല്ലോർക്കയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്
പരാജയപ്പെടുത്തിയിരുന്നു. ഈ വർഷം ലാ ലീഗയിലേക്ക് പ്രൊമോഷൻ ലഭിച്ച
ലെവന്റെ ആദ്യം മത്സരത്തിൽ ഡിപോർട്ടീവോ അലാവസിനോട് പരാജയപ്പെട്ടിരുന്നു.
മത്സരങ്ങൾ
മല്ലോർക്ക – സെൽറ്റ ഡി വിഗോ
( ഇന്ത്യ 8:30 PM) (സൗദി 6:00 PM)
അത്‌ലറ്റിക്കോ മാഡ്രിഡ് – എൽഷേ
( ഇന്ത്യ 11:00 PM) (സൗദി 8:30 PM)
ബാർസലോണ – ലെവന്റെ
( ഇന്ത്യ 1:00 AM) (സൗദി 10:30 PM)