ബാർസലോണ – ലാ ലീഗയിലെ നാലാം റൗണ്ട് മത്സരത്തിൽ ബാർസലോണക്ക് വമ്പൻ ജയം. എതിരില്ലാത്ത അര ഡസൻ ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാർ വലൻസിയയെ തകർത്തെറിഞ്ഞത്. സീസണിൽ ആദ്യമായി സ്വന്തം കളത്തിൽ ഇറങ്ങിയ ബാർസക്ക് വേണ്ടി ഫെർമിൻ ലോപസ്, റാഫിൻഹ, റോബർട്ട് ലെവൻഡോവ്സ്കി മൂവരും ഇരട്ട ഗോളുകൾ വീതം നേടിയാണ് സന്ദർശകരെ തകർത്തത്.
പ്രധാന താരങ്ങൾ ഒന്നുമില്ലാതെ ഇറങ്ങിയ ബാർസക്ക് ഒന്നാം പകുതിയിൽ നേടാനായത് ആകെ ഒരു ഗോളാണ്. 29-ാം മിനുറ്റിൽ ഫെർമിനിന്റെ ഗോളിലൂടെയാണ് ബാർസ വേട്ടക്ക് തുടക്കം കുറിച്ചത്.
രണ്ടാം പകുതിയിൽ ആദ്യമായി കളത്തിലിറങ്ങിയ റൂണി ബർദ്ജിക്ക് പകരം റാഫിൻഹയെ കളത്തിൽ ഇറക്കിയതോടെ ആതിഥേയരുടെ കളിശൈലി മാറി. 53-ാം മിനുറ്റിൽ റാഷ്ഫോഡ് നീട്ടി നൽകിയ പന്ത് കാൽ വെച്ച് റാഫിൻഹ ഗോളാക്കിയതോടെ സ്കോർ 2-0. മൂന്ന് മിനിറ്റുകൾക്ക് ശേഷം ഫെർമിൻ ഏകദേശം 26 മീറ്റർ അകലെ നിന്ന് എടുത്ത ഷോട്ട് വലൻസിയ വലയിലേക്ക് തുളഞ്ഞു കയറിയതോടെ സന്ദർശകരുടെ പ്രതീക്ഷകൾ എല്ലാം തെറ്റി. 66-ാം മിനുട്ടിൽ റാഫിൻഹ മത്സരത്തിലെ രണ്ടാം ഗോൾ കൂടി നേടിയതോടെ ലീഡ് നാലായി വർധിച്ചു. പിന്നാലെ കളത്തിൽ ഇറങ്ങിയ ലെവൻഡോവ്സ്കി 76,86 മിനുറ്റുകളിൽ കൂടി ഗോൾ നേടിയതോടെ എതിരാളികൾ തളർന്നു. അവസാന നിമിഷങ്ങളിൽ ആശ്വാസ ഗോൾ നേടാനായി വലൻസിയക്ക് കോർണറുകൾ ലഭിച്ചില്ലെങ്കിലും കാര്യമുണ്ടായില്ല.
മറ്റു മത്സരങ്ങൾ
സെൽറ്റ വിഗോ – ( ബോർജ ഇഗ്ലേഷ്യസ് – 90+2 പെനാൽറ്റി)
ജിറോണ – 1 1 ( വ്ലാഡിസ്ലാവ് വനത് – 12)
ലെവന്റെ – 2 ( ഇവാൻ റൊമേറോ – 2 / എറ്റ ഇയോങ് – 10)
റയൽ ബെറ്റിസ് – 2 ( കുച്ചോ ഹെർണാണ്ടസ് – 45+2 / പാബ്ലോ ഫോർണൽസ് – 81)
ഒസാസുന – 2 ( റൗൾ ഗാർഷ്യ – 15 / ഐകർ ബെനിറ്റോ – 77)
റയോ വയ്യെക്കാനോ – 0