മാഡ്രിഡ് – സീസണിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന അത്‌ലറ്റിക്കോ മാഡ്രിഡ് ലാലിഗ ആറാം റൗണ്ട് മത്സരത്തിൽ ജയം. അർജന്റീനിയൻ താരം ജൂലിയൻ അൽവാരസ് ഹാട്രിക്ക് നേടിയ ആവേശകരമായ മത്സരത്തിൽ റയോ വയ്യെക്കാനോയെയാണ് പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സീസണിലെ രണ്ടാമത്തെ മാത്രം വിജയം ഇവർ സ്വന്തമാക്കിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പിറകിലായിരുന്ന അത്‌ലറ്റിക്കോയെ വിജയത്തിലേക്ക് നയിച്ചത് അൽവാരസിന്റെ ഒറ്റയാൾ പ്രകടനമാണ്. അത്‌ലറ്റിക്കോക്ക് വേണ്ടി അൽവാരസ് 15,80,88 മിനുറ്റുകളിലായിരുന്നു ഹാട്രിക്ക് തികച്ചത്. എതിരാളികൾക്ക് വേണ്ടി ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് പെപ് ചാവാറിയയും 77-ാം മിനുറ്റിൽ അൽവാരോ ഗാർഷ്യയുമാണ് ഗോൾ നേടിയത്.
നിലവിലെ ചാമ്പ്യന്മാരായ ബാർസലോണ ഇന്നിറങ്ങും. ഇന്ത്യൻ സമയം രാത്രി ഒരു മണിക്ക് ( സൗദി 10:30 PM) നടക്കുന്ന മത്സരത്തിൽ വർഷങ്ങൾക്കുശേഷം ലാലിഗയിലേക്ക് എത്തിയ റയൽ ഒവീഡോയാണ് എതിരാളികൾ.
മറ്റു മത്സരങ്ങൾ
ഗെറ്റാഫെ – 1 ( അരംബരി റോസ – 63)
ഡിപാർട്ടിവോ അലാവസ് – 1 ( ഗുവേര – 71)
റയൽ സോസിഡഡ് – 1 ( ഒയാർസബൽ – 49)
മായ്യോർക്ക – 0