Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 17
    Breaking:
    • കണ്ണൂരിൽ ഗർഭിണിയായ ഭാര്യക്ക് മുന്നിൽ കഴുത്തിൽ കയർ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
    • മെസ്സി കേരളത്തില്‍ കളിക്കാനെത്തുമെന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനി എം.ഡി
    • സിറ്റി ഫ്ലവർ അറാറിൽ പുതിയ ഡിപ്പാർട്ട്മെന്റ് സ്റ്റോർ തുറന്നു
    • മസ്കത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം
    • 3 ദിവസം പ്രായമുള്ളപ്പോള്‍ തെരുവില്‍ നിന്ന് എടുത്തുവളര്‍ത്തി; പതിമൂന്നാം വയസ്സില്‍ വളര്‍ത്തമ്മയെ കൊന്ന് മകള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Sports»Football

    മാന്ത്രികർക്കെതിരെ യോദ്ധാക്കൾ, സൂപ്പർ ലീഗ് കേരള ആറാം റൗണ്ടിന് ഇന്ന് തുടക്കം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/10/2024 Football 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്- മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ ആറാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് (ഒക്ടോബർ 5) തുടക്കം. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ്സി തൃശൂർ മാജിക് എഫ്സിയെ എതിരിടും. കിക്കോഫ് വൈകീട്ട് 7.30 ന്. പോയൻ്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരും അവസാന സ്ഥനക്കാരും തമ്മിൽ മത്സരിക്കുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. കണ്ണൂരിന് ഒൻപതും തൃശൂരിന് രണ്ടും പോയൻ്റാണ് ഉള്ളത്.

    ലീഗ് പാതി പിന്നിട്ടതോടെ സെമി ഫൈനൽ ബെർത്തിനായി ഇനിയുള്ള മത്സരങ്ങളിൽ പോരാട്ടം മുറുകും. ലീഗിൽ ഇതുവരെ ഒരു ജയം പോലും നേടാൻ കഴിയാത്ത തൃശൂരിന് ഇനിയൊരു തോൽവി മുന്നോട്ടുള്ള സാധ്യതകൾക്ക് വിഘാതമാവും. പരാജയമറിയാതെ കുതിക്കുന്ന കണ്ണൂർ വിജയത്തോടെ സെമി ഫൈനൽ ഉറപ്പിക്കുന്ന ആദ്യ ടീമാവാനാവും ശ്രമിക്കുക.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ലീഗിൽ ഗോളടിക്കാൻ വിഷമിക്കുന്ന തൃശൂരിൻ്റെ മുന്നേറ്റനിരയിൽ കോച്ച് ജിയോവണി സാനു ചില സർപ്രൈസ് മാറ്റങ്ങൾ വരുത്താൻ സാധ്യത ഏറെ. അഞ്ച് കളികളിൽ മൂന്ന് ഗോൾ മാത്രമാണ് ടീം ഇതുവരെ സ്കോർ ചെയ്തത്. അറ്റാകിങ് പൊസിഷനിൽ നായകന്‍ സികെ വിനീതിനൊപ്പം മാര്‍സലോ, അഭിജിത്ത് എന്നിവരുടെ പ്രകടനം ഇന്ന് ഏറെ നിർണായകമാവും.

    ഗോൾ അടിക്കുന്നതിനൊപ്പം വഴങ്ങുകയും ചെയ്യുന്നുവെന്നതാണ് കണ്ണൂർ ടീമിൻ്റെ പ്രശ്നം. ടേബിളിൽ ഒന്നാംപടിയിൽ നിൽക്കുന്ന ടീം ഏഴ് ഗോൾ എതിർ പോസ്റ്റിൽ എത്തിച്ചപ്പോൾ അഞ്ചെണ്ണം തിരിച്ചുവാങ്ങി. രണ്ടു ഗോൾ വീതം നേടി ടോപ് സ്കോറർ സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്പാനിഷ് താരങ്ങളായ ഡേവിഡ് ഗ്രാൻഡെ, അഡ്രിയാൻ സർഡിനെറോ എന്നിവർ തന്നെയാകും കണ്ണൂർ ടീമിൻ്റെ ആക്രമണം നയിക്കുക.

    യുവരക്തങ്ങളുടെ ലീഗ്

    ഉദ്വേഗഭരിതമായ ത്രില്ലറിൻ്റെ അവസാന മിനിറ്റുകളിൽ എതിർ പോസ്റ്റിലേക്ക് വെടിച്ചില്ല് പോലെ ഗോൾ പായിക്കുന്ന കൊമ്പൻസിൻ്റെ വൈഷ്ണവ്. ആഫ്രിക്കൻ, ബ്രസീലിയൻ പ്രതിരോധനിരക്കാരെ വെട്ടിയൊഴിഞ്ഞ് കുതിക്കുന്ന തൃശൂർ മാജിക് എഫ്സിയുടെ സെൻട്രൽ മീഡ്ഫീൽഡർ ആദിൽ. പേരും പെരുമയും പരിചയസമ്പത്തുമുള്ള ഗോൾവേട്ടക്കാരെ വരച്ചവരയിൽ നിർത്തുന്ന മലപ്പുറം എഫ്സിയുടെ റൈറ്റ് വിങ് ബാക്ക് നന്ദു കൃഷ്ണ. മഹീന്ദ്ര സൂപ്പർ ലീഗ് കേരള പാതി പിന്നിടുമ്പോൾ കേൾക്കുന്നത് യുവ രാജാക്കന്മാരുടെ പെരുമ്പറ മുഴക്കം.

    മൈതാനം വിശാലം

    ഗോളടിച്ചും അടിപ്പിച്ചും പ്രതിരോധിച്ചും ലീഗിൻ്റെ പ്രഥമ സീസണിനെ കാൽപന്ത് മികവിൻ്റെ പ്രദർശനശാലയാക്കുകയാണ് അണ്ടർ 23 മലയാളി താരങ്ങൾ. ഓരോ ടീമും പ്ലയിങ് ഇലവനിൽ രണ്ട് അണ്ടർ 23 മലയാളി താരങ്ങളെ ഫീൽഡ് ചെയ്യണമെന്ന സൂപ്പർ ലീഗ് കേരള റൂൾ തുറന്നിട്ടിരിക്കുന്നത് യുവതാരങ്ങൾക്ക് സാധ്യതകളുടെ വിശാല മൈതാനം. രാജ്യാന്തര നിലവാരമുള്ള മലയാളി കളിക്കാരെ വാർത്തെടുക്കാൻ വിഭാവനം ചെയ്ത ഈ റൂൾ ലക്ഷ്യത്തിലേക്ക് ഗോളടിക്കുന്ന സമ്മോഹന നിമിഷങ്ങളാണ് മൈതാനങ്ങളിൽ കാണുന്നത്.

    ആറ് ടീമുകളിലായി 40 അണ്ടർ 23 കളിക്കാരാണ് സൈൻ ചെയ്തിട്ടുള്ളത്. മിക്കവരും ലീഗ് അഞ്ച് റൗണ്ട് പിന്നിടുമ്പോൾ വിവിധ മത്സരങ്ങളിലായി കളത്തിലിറങ്ങി. ഇവരിൽ പലരെയും സംസ്ഥാന, ദേശീയ ടീമുകളും ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബുകളും കണ്ണുവെച്ചിട്ടുണ്ട്. അവരെ ഇനി മുന്തിയ കുപ്പായത്തിൽ അടുത്ത സീസണിൽ കാണാം.

    അവസരങ്ങൾ പ്രതിഭകളെ സൃഷ്ടിക്കുന്നു

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫുട്ബോൾ ടാലൻ്റ് ഉള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. പക്ഷേ, അവർക്ക് മികവ് കാണിക്കാൻ അവസരങ്ങൾ വളരെ കുറവായിരുന്നു. സൂപ്പർ ലീഗ് കേരള വാതിൽ തുറന്നിടുന്നത് ഇത്തരം സാധ്യതകളിലേക്കാണ് എന്ന് മലപ്പുറം എഫ്സി നായകനും മുൻ ഇന്ത്യൻ താരവുമായ അനസ് എടത്തൊടിക പറയുന്നു.
    ‘ നിലവിൽ എൻ്റെ ടീമിൽ കളിക്കുന്ന നന്ദു, അജയ്, നവീൻ, ജാസിം ഉൾപ്പടെയുള്ള യുവകളിക്കാർ ടെക്നിക്കലി മികച്ചവരാണ്, അവർക്ക് കളിക്കാൻ അവസരവും തുടർന്ന് മികച്ച ശിക്ഷണവും ലഭിച്ചാൽ ഗംഭീര പ്രതിഭകളായി മാറും ‘ – അനസ് തുടർന്നു.

    ആദിൽ, അർജുൻ, ഷംനാദ്, ശഫ്നാദ് ഉൾപ്പടെയുള്ളവർക്ക് കൂടുതൽ പ്ലയിംഗ് ടൈം ലഭിച്ചാൽ വൈകാതെ അവരെ ഇന്ത്യൻ ടീമിൽ വരെ കാണാൻ കഴിയുമെന്ന് തൃശൂർ ടീം സ്പോർട്ടിങ് ഡയറക്ടറും പ്രൊഫഷനൽ ഫുട്ബോളിൽ ബ്ലാസ്റ്റേഴ്സ്, ഈസ്റ്റ് ബംഗാൾ, മഹീന്ദ്ര ഉൾപ്പടെയുള്ള ക്ലബുകൾക്കും കളിച്ച സുശാന്ത് മാത്യുവും ഉറപ്പ് പറയുന്നു.

    അഭിറാം, അസ്ലം, അഷ്റഫ്, റിയാസ് തുടങ്ങിയ കാലിക്കറ്റ് എഫ്സി താരങ്ങളും അഭിൻ, അശ്വിൻ, റിഷാദ്, നജീബ്, ഹർഷൽ തുടങ്ങിയ കണ്ണൂർ വാരിയേഴ്സ് അംഗങ്ങളും ലീഗിൽ പ്രതിഭ തെളിയിച്ചു കഴിഞ്ഞു. അവരിൽ പലരും ടീമിൻ്റെ നിർണായക തന്ത്രങ്ങളായി ഇതിനോടകം മാറി.

    വൈഷ്ണവിന് ഒപ്പം
    കൊമ്പൻസിൻ്റെ ശരത്, അസ്ഹർ, ഹസൻ, ബാദിഷ്, അഷ്റഫ് ഫോഴ്സ കൊച്ചിയുടെ നിതിൻ മധു, ജഗന്നാഥ്, റെമിത്ത്, ജസിൻ.. എല്ലാം ആരാധകരുടെ അഭിമാന താരങ്ങളായി വളർന്നു.

    സൂപ്പർ ലീഗ് കേരള മലയാളികൾക്കായി തുറന്നിടുന്ന വാതിലിലൂടെ നിരവധി താരങ്ങൾ ദേശീയ ഫുട്ബോളിൻ്റെ തലക്കെട്ട് പിടിക്കാൻ ഉടൻ എത്തുമെന്നാണ് ഫുട്ബോൾ പ്രേമികളുടെ പ്രതീക്ഷ.

    ലൈവ്

    മത്സരം തത്സമയം സ്റ്റാർ സ്പോർട്സ് സിലും(ഫസ്റ്റ്) ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും ലഭിക്കും. ഗൾഫ് മേഖലയിൽ ഉള്ളവർക്ക് മനോരമ മാക്സിൽ ലൈവ് സ്ട്രീമിംഗ് കാണാം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KSL
    Latest News
    കണ്ണൂരിൽ ഗർഭിണിയായ ഭാര്യക്ക് മുന്നിൽ കഴുത്തിൽ കയർ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
    17/05/2025
    മെസ്സി കേരളത്തില്‍ കളിക്കാനെത്തുമെന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനി എം.ഡി
    17/05/2025
    സിറ്റി ഫ്ലവർ അറാറിൽ പുതിയ ഡിപ്പാർട്ട്മെന്റ് സ്റ്റോർ തുറന്നു
    17/05/2025
    മസ്കത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം
    17/05/2025
    3 ദിവസം പ്രായമുള്ളപ്പോള്‍ തെരുവില്‍ നിന്ന് എടുത്തുവളര്‍ത്തി; പതിമൂന്നാം വയസ്സില്‍ വളര്‍ത്തമ്മയെ കൊന്ന് മകള്‍
    17/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.