റിയാദ്; ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ എന്‍ഗോളോ കാന്റെയെ ഈ സീസണില്‍ വില്‍ക്കില്ലെന്ന് അല്‍ ഇത്തിഹാദ്. 15 മില്ല്യണ്ന്റെ വെസ്റ്റ്ഹാം ഓഫര്‍ ഇത്തിഹാദ് തള്ളി. കഴിഞ്ഞ സീസണില്‍ ഇത്തിഹാദിനായി ഫ്രഞ്ച് താരം മികച്ച ഫോമിലായിരുന്നു. എന്നാല്‍ ക്ലബ്ബിന് വേണ്ടത്ര നേട്ടം കൊയ്യാനായില്ല. സൗദി പ്രോ ലീഗില്‍ കഴിഞ്ഞ തവണ അഞ്ചാം സ്ഥാനത്താണ് അല്‍ ഇത്തിഹാദ് ഫിനിഷ് ചെയ്തത്.
അതിനിടെ ആസ്റ്റണ്‍ വില്ലയുടെ മൗസ ഡിയാബിയെ വില്ക്കാന് അല്‍-ഇത്തിഹാദുമായി കരാറിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഫ്രഞ്ച് അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ സൗദി അറേബ്യന്‍ ക്ലബുമായി അഞ്ച് വര്‍ഷത്തെ കരാര്‍ ഒപ്പുവെക്കും. ഫ്രഞ്ച് താരത്തിനായി അല്‍-ഇത്തിഹാദ് 55 മില്യണ്‍ യൂറോ ട്രാന്‍സ്ഫര്‍ ഫീ ആയി നല്‍കും. 25കാരനായ മൗസ ഡിയാബി കഴിഞ്ഞ സീസണില്‍ മാത്രമാണ് ആസ്റ്റണ്‍ വില്ലയില്‍ എത്തിയത്. മുമ്പ് ബയേണ്‍ ലെവര്കൂസന്, പി എസ് ജി എന്നീ ക്ലബുകള്‍ക്ക് ആയി താരം കളിച്ചിട്ടുണ്ട്.ഈ സീസണില്‍ വമ്പന്‍ സൈനിങ്ങുകള്‍ നടത്താനുളള ശ്രമത്തിലാണ് അല്‍ ഇത്തിഹാദ്.