ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന് എഫ്സിക്കും ബെംഗളൂരുവിനും ജയം. ഇന്ന് നടന്ന ആദ്യ മല്‍സരത്തില്‍ ഒഡീഷാ എഫ്സിയെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ചെന്നൈയിന് പരാജയപ്പെടുത്തിയത്. ഒമ്പതാം മിനിറ്റില്‍ ലീഡ് നേടിയ ഒഡീഷയ്ക്കെതിരേ വമ്പന്‍ തിരിച്ചുവരവ് നടത്തിയാണ് ചെന്നൈയിന്റെ ജയം. ഡിയാഗോ മൗറീഷ്യോയാണ് പെനാല്‍റ്റിയിലൂടെ ഒഡീഷക്ക് ലീഡ് നല്‍കിയത്. എന്നാല്‍ 48, 51 മിനിറ്റുകളിലായി ഫാറൂഖ് ചൗധരിയുടെ ഗോളുകളില്‍ ചെന്നൈയിന് തിരിച്ചടിക്കുകയായിരുന്നു. ചെന്നൈയ്ക്ക് വേണ്ടി മൂന്നാം ഗോള്‍ 69ാം മിനിറ്റില്‍ ചീമ ചുക്വവു നേടി. ഒഡീഷയ്ക്കായി രണ്ടാമത്തെ ഗോള്‍ നേടിയത് ഇഞ്ചുറി ടൈമില്‍ റോയ് കൃഷ്ണയാണ്.
ഇന്ന് നടന്ന രണ്ടാമത്തെ മല്‍സരത്തില്‍ ബെംഗളൂരു എഫ്സി ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത് ഒരു ഗോളിനാണ്. 25ാം മിനിറ്റില്‍ വിനീത് വെങ്കടേഷാണ് ബെംഗളൂരുവിനായി സ്കോര്‍ ചെയ്തത്.