Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, April 1
    Breaking:
    • ഏപ്രിലിലെ പെട്രോൾ, ഡീസൽ വിലകൾ യുഎഇ പ്രഖ്യാപിച്ചു
    • 40 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് സ്വപ്നങ്ങളുമായി ഇറാഖ് ഇറങ്ങുന്നു
    • ലൈംഗിക പീഡനക്കേസ്; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ
    • ടൊവിനോ തോമസും കയാഡു ലോഹാറും ദമ്മാമിലേക്ക്; ‘പള്ളിച്ചട്ടമ്പി’ ട്രെയിലർ ലോഞ്ചിന് ആതിഥ്യമരുളാൻ ഹൈപ്പർ അൽ വഫ
    • തനിമ റമദാൻ പെയിൻ്റിംഗ് മത്സരം; സമ്മാനദാനവും എക്സിബിഷനും ലുസൈലിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    40 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് സ്വപ്നങ്ങളുമായി ഇറാഖ് ഇറങ്ങുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/03/2026 Football Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇറാഖ് ടീം പരീശിലനത്തിൽ
    Share
    WhatsApp Facebook Twitter Telegram LinkedIn

    മെക്സിക്കോ സിറ്റി– 1986 മെക്സിക്കോ ലോകകപ്പിൽ ബൂട്ട് കെട്ടിയതിനു ശേഷം വീണ്ടും ആ ചരിത്ര നേട്ടത്തിന് അരികിലാണ് ഇറാഖ് ഫുട്ബോൾ ടീം. നാളെ ഇന്ത്യൻ സമയം രാവിലെ എട്ടരക്ക് നടക്കുന്ന ഇന്റർ – കോൺഫെഡറേഷൻ ലോകകപ്പ് യോഗ്യത അവസാന മത്സരത്തിൽ ലാറ്റിൻ അമേരിക്കൻ ടീമായ ബൊളീവിയയെ തകർത്ത് 40 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് അവസരം സ്വപ്നം കാണുന്ന ഇറാഖ് ഈ മത്സരം ഏറെ നിർണായകമാണ്. മത്സരം നടക്കുന്നതും മെക്സിക്കോയിൽ ആണെന്നതും മറ്റൊരു സവിശേഷതയാണ്.

    ആസ്ട്രേലിയൻ പരിശീലകൻ ഗ്രഹാം അർനോൾഡിന്റെ കീഴിൽ ഇറങ്ങുന്ന ഇറാഖ് ടീം 2025 നവംബറിൽ നടന്ന ഏഷ്യൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ യുഎഇയെ തകർത്താണ് അവസാന പോരാട്ടത്തിന് യോഗ്യത ഉറപ്പിച്ചത്. മത്സരത്തിന് മുന്നോടിയായി മെക്സിക്കോയിലെ മോണ്ടെറെയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഇറാഖ് ദേശീയ ടീം പരിശീലകൻ ഗ്രഹാം അർനോൾഡ് ടീമിന്റെ സജ്ജീകരണങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി. ആത്മവിശ്വാസത്തോടൊപ്പം തന്നെ ജാഗ്രതയോടെയുമാണ് ടീം മത്സരത്തെ സമീപിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഫിഫ റാങ്കിംഗിൽ ഇറാഖിനുള്ള മേധാവിത്വം അർനോൾഡ് ചൂണ്ടിക്കാട്ടി. നിലവിൽ ഇറാഖ് 58-ാം സ്ഥാനത്താണെങ്കിൽ ബൊളീവിയ 76-ാം സ്ഥാനത്താണ്. എന്നാൽ റാങ്കിംഗിലെ ഈ വ്യത്യാസത്തേക്കാൾ പ്രാധാന്യം മൈതാനത്തെ പ്രകടനത്തിനാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മറുവശത്ത് ബൊളീവിയ അവസാന ലോകകപ്പ് പ്ലേ ഓഫ്‌ യോഗ്യത മത്സരത്തിൽ സുരിനാമിനെ തോൽപ്പിച്ചാണ് ഇറാഖിനെതിരെ ഇറങ്ങുന്നത്. കൂടാതെ ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത ഗ്രൂപ്പ്‌ റൗണ്ടിന്റെ അവസാന മത്സരത്തിൽ അഞ്ചു തവണ ജേതാക്കളായ ബ്രസീലിനെ തകർത്തതും അവർക്ക് ആത്മവിശ്വാസം നൽകുന്നുണ്ടെങ്കിലും അതിനുശേഷം നടന്ന എട്ടു മത്സരങ്ങളിൽ അഞ്ചിലും ഇവർ പരാജയപ്പെട്ടിരുന്നു. രണ്ടു മത്സരങ്ങളിൽ മാത്രമാണ് ജയിക്കാൻ സാധിച്ചത്.

    ഇന്റർ – കോൺഫെഡറേഷൻ ലോകകപ്പ് യോഗ്യതയുടെ മറ്റൊരു മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ കോംഗോ ജമൈക്കയെയും നേരിടും. അർദ്ധരാത്രി രണ്ടരക്കാണ് ഈ മത്സരം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    2026 World Cup Football iraq football team
    Latest News
    ഏപ്രിലിലെ പെട്രോൾ, ഡീസൽ വിലകൾ യുഎഇ പ്രഖ്യാപിച്ചു
    01/04/2026
    40 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് സ്വപ്നങ്ങളുമായി ഇറാഖ് ഇറങ്ങുന്നു
    31/03/2026
    ലൈംഗിക പീഡനക്കേസ്; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ
    31/03/2026
    ടൊവിനോ തോമസും കയാഡു ലോഹാറും ദമ്മാമിലേക്ക്; ‘പള്ളിച്ചട്ടമ്പി’ ട്രെയിലർ ലോഞ്ചിന് ആതിഥ്യമരുളാൻ ഹൈപ്പർ അൽ വഫ
    31/03/2026
    തനിമ റമദാൻ പെയിൻ്റിംഗ് മത്സരം; സമ്മാനദാനവും എക്സിബിഷനും ലുസൈലിൽ
    31/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.