Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, June 17
    Breaking:
    • ലോക കാല്പന്തുകളിക്ക് ആരംഭം കുറിച്ച് റിയാദിൽ മിഅ ഖൽബിലെ ഫുട്ബോൾ; യുവ പ്രതിഭകളെ ആദരിച്ചു
    • പകരം ചോദിക്കാൻ ഇംഗ്ലണ്ട്, ചരിത്രം ആവർത്തിക്കാൻ ക്രോയേഷ്യ
    • ഫിഫ ലോകകപ്പ്; 41-ാം വയസ്സിലും അങ്കം കുറിക്കാൻ റൊണാൾഡോ, പോർച്ചുഗൽ ഇന്നിറങ്ങും
    • ഇ.ടി. പ്രകാശിന് യാത്രയയപ്പ് നൽകി
    • കേരളാ എൻജിനീയേഴ്സ് ഫോറം ബാഡ്മിന്റൺ ടൂർണമെന്റ് നെറ്റ് മാസ്റ്റേഴ്സ് സീസൺ 3.0 സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    പകരം ചോദിക്കാൻ ഇംഗ്ലണ്ട്, ചരിത്രം ആവർത്തിക്കാൻ ക്രോയേഷ്യ

    സ്പോർട്സ് ഡെസ്ക്By സ്പോർട്സ് ഡെസ്ക്17/06/2026 Football Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഡാളസ്– റഷ്യൻ ലോകകപ്പിലെ ആ സെമിഫൈനൽ പോരാട്ടം ഫുട്ബോൾ ആരാധകർ അത്ര വേഗമൊന്നും മറക്കാൻ ഇടയില്ല. 2018-ൽ തങ്ങളുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തിയ അതേ ക്രോയേഷ്യയെ 2026 ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ നേരിടാൻ ഒരുങ്ങുകയാണ് ഇംഗ്ലണ്ട്. ഗ്രൂപ്പ് എല്ലിലെ ഈ ആവേശപ്പോരാട്ടം വ്യാഴാഴ്ച പുലർച്ചെ ഒന്നരയ്ക്ക് (1:30 AM) ഡാളസിൽ വെച്ചാണ് നടക്കുന്നത്. തോമസ് ടുഷേലിന്റെ പരിശീലനത്തിൽ ഇറങ്ങുന്ന ഇംഗ്ലണ്ട് നിര ഇത്തവണ അതിശക്തരാണ്. ലോകോത്തര സ്ട്രൈക്കർ ഹാരി കെയ്ൻ, റയൽ മാഡ്രിഡിന്റെ വിശ്വസ്തൻ ജൂഡ് ബെല്ലിംഗ്ഹാം, മധ്യനിരയിലെ കരുത്തരായ ഡെക്ലാൻ റൈസ്, എലിയറ്റ് ആൻഡേഴ്സൺ, പരിക്കേറ്റ ടിനോയ്ക്ക് പകരം ടീമിലെത്തിയ ട്രെവോ ചാലോബ എന്നിവരെല്ലാം ഇംഗ്ലണ്ടിനായി ബൂട്ടണിയും.

    എന്നാൽ മറുഭാഗത്ത് 40-ാം വയസ്സിലും പ്രായം തളർത്താത്ത വീര്യവുമായി സാക്ഷാൽ ലൂക്ക മോഡ്രിച്ച് തന്നെയാണ് ക്രോയേഷ്യയെ നയിക്കുന്നത്. ഇവാൻ പെരിസിച്ച്, ആന്ദ്രെ ക്രമാറിച്ച്, മാറ്റിയോ കോവാസിച്ച് തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങൾ മോഡ്രിച്ചിനൊപ്പം ചേരുമ്പോൾ ഇംഗ്ലണ്ടിന് കാര്യങ്ങൾ ഒട്ടും എളുപ്പമാകില്ല എന്നത് ഉറപ്പാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ​ഇതേ ഗ്രൂപ്പിൽ നടക്കുന്ന മറ്റൊരു മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ ഘാന വ്യാഴാഴ്ച പുലർച്ചെ നാലരയ്ക്ക് (4:30 AM) ടൊറന്റോയിൽ പനാമയെ നേരിടും. 2010-ന് ശേഷം നോക്കൗട്ട് കടമ്പ കടക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഘാന ഇത്തവണ എന്ത് വിലകൊടുത്തും മുന്നേറാനാണ് ശ്രമിക്കുന്നത്. എന്നാൽ സ്പാനിഷ് ക്ലബ്ബ് വില്ലാറയലിന്റെ സൂപ്പർ താരം തോമസ് പാർട്ടി നിയമപരമായ കാരണങ്ങളാൽ കാനഡയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഘാനയ്ക്കായി കളിക്കില്ല എന്നത് അവർക്ക് വലിയ തിരിച്ചടിയാണ്.

    മറുവശത്ത്, ചരിത്രത്തിൽ രണ്ടാമത് മാത്രം ലോകകപ്പ് കളിക്കുന്ന പനാമ ഏത് വമ്പന്മാരെയും വീഴ്ത്താനുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്തിനായി 160-ാം മത്സരം കളിക്കാൻ ഒരുങ്ങുന്ന 36-കാരനായ ഇതിഹാസ താരം അനിബാൽ ഗോഡോയ് ആണ് പനാമയുടെ മധ്യനിരയിലെ കുന്തമുന. വീണ്ടുമൊരു വലിയ തോൽവി ഒഴിവാക്കി പനാമയ്ക്ക് മുന്നേറാൻ സാധിക്കുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    fifa world cup 2026 today matches
    Latest News
    ലോക കാല്പന്തുകളിക്ക് ആരംഭം കുറിച്ച് റിയാദിൽ മിഅ ഖൽബിലെ ഫുട്ബോൾ; യുവ പ്രതിഭകളെ ആദരിച്ചു
    17/06/2026
    പകരം ചോദിക്കാൻ ഇംഗ്ലണ്ട്, ചരിത്രം ആവർത്തിക്കാൻ ക്രോയേഷ്യ
    17/06/2026
    ഫിഫ ലോകകപ്പ്; 41-ാം വയസ്സിലും അങ്കം കുറിക്കാൻ റൊണാൾഡോ, പോർച്ചുഗൽ ഇന്നിറങ്ങും
    17/06/2026
    ഇ.ടി. പ്രകാശിന് യാത്രയയപ്പ് നൽകി
    17/06/2026
    കേരളാ എൻജിനീയേഴ്സ് ഫോറം ബാഡ്മിന്റൺ ടൂർണമെന്റ് നെറ്റ് മാസ്റ്റേഴ്സ് സീസൺ 3.0 സംഘടിപ്പിച്ചു
    17/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.