ലണ്ടൻ – ഇഎഫ്എൽ കപ്പിന്റെ മൂന്നാം റൗണ്ട് മത്സരത്തിൽ ലിവർപൂളും, ചെൽസിയും കഷ്ടിച്ചു ജയിച്ചു കയറി. ഇരു ടീമുകളുടെയും ജയം ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു. ലിവർപൂൾ രണ്ടാം ഡിവിഷൻ ക്ലബ്ബായ സതാംപ്ടണിനെ പരാജയപ്പെടുത്തിയപ്പോൾ ചെൽസി തോൽപ്പിച്ചത് മൂന്നാം ഡിവിഷൻ ക്ലബ്ബായ ലിങ്കൺ സിറ്റിയെയാണ്.
സലാ അടക്കമുള്ള പല പ്രധാന താരങ്ങളും ഇല്ലാതെ കളത്തിൽ ഇറങ്ങിയ ലിവർപൂളിന് വേണ്ടി ഇസാക്കും (43-ാം മിനുറ്റ്), എകിറ്റികെയുമാണ് (85) ഗോളുകൾ നേടിയത്. ഇസാക്ക് ലിവർപൂൾ ജേഴ്‌സിയിൽ നേടുന്ന ആദ്യ ഗോളാണിത്.രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയത് ഫെഡറികോ കീയേസയാണ്. സതാംപ്ടണിന്റെ ആശ്വാസഗോൾ നേടിയത് 76-ാം മിനുറ്റിൽ ഷിയ ചാൾസാണ്.
ചെൽസി – ലിങ്കൺ സിറ്റി മത്സരത്തിൽ റോബർട്ട് നിക്കോളാസ് സ്ട്രീറ്റിലൂടെ ലിങ്കൺ ആദ്യ പകുതിയിൽ മുന്നിലെത്തി വമ്പന്മാരെ ഞെട്ടിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ആക്രമിച്ചു കളിച്ച ചെൽസിക്ക് വേണ്ടി ടിറിക്ക് ജോർജ്ജ്, ഫാകുണ്ടോ ബ്യൂണാനോട്ടെ എന്നിവരുടെ ഗോളിലൂടെയാണ് വിജയത്തിലേക്ക് എത്തിയത്.
മറ്റു മത്സരങ്ങൾ
ബാർൺസ്ലി – 0
ബ്രൈറ്റൺ – 6
ബേൺലി – 1
കാർഡിഫ് – 2
ഫുൾഹാം – 1
കാംബ്രിഡ്ജ് – 0
വേൾവ്സ് – 2
എവർടൺ – 0
വിഗാൻ – 0
വൈകോംബ് വാണ്ടറേഴ്‌സ് – 2
റെക്‌സാം – 2
റീഡിങ് – 0