Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 18
    Breaking:
    • തന്റെ ട്യൂഷന്‍ ഫീസ് വംശഹത്യയ്ക്ക്? ബിരുദദാന വേദിയില്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയുടെ രോഷപ്രസംഗം
    • കാർ കിണറിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞ് അടക്കം അഞ്ച് പേർ മരിച്ചു
    • റസ്റ്റോറന്റുകളിലും ആശുപത്രികളിലും സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കൽ നിർബന്ധം- സൗദി ആഭ്യന്തര മന്ത്രാലയം
    • പ്രമാദ കൊലപാതക കേസുകൾ തെളിയിച്ച പാക് വനിതാ ഓഫീസർക്ക് ദുബായിൽ ആഗോള അംഗീകാരം
    • ചെന്നൈ മെയിലിൽ കുഴഞ്ഞുവീണ് സിഐഎസ്എഫ് ജവാൻ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Sports»Football

    ഡിഫ സൂപ്പർ കപ്പ്: കലാശ പോരാട്ടം ബദറും ഖാലിദിയയും ഏറ്റുമുട്ടും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/07/2024 Football 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഡിഫ സൂപ്പർ കപ്പ് സെമി ഫൈനൽ മത്സരങ്ങളിൽ അബ്ദുല്ല ഹമാദ, മുബാറക് കാക്കു എന്നിവർ കളിക്കാരുമായി പരിചയപ്പെടുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം: സൗദി കിഴക്കൻ പ്രവിശ്യയിൽ ഫുട്ബോൾ പോരാട്ടങ്ങളുടെ ആവേശോജ്ജ്വല മുഹൂർത്തങ്ങൾ തീർത്ത് കൊണ്ട് ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ സൗദിയിലെ സേഫ്റ്റി വിപണന രംഗത്തെ പ്രഗൽഭരായ കാക്കുസേഫ്റ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഡിഫ സൂപ്പർകപ്പ് 2024-ൻ്റെ കലാശ പോരാട്ടത്തിൽ പസഫിക് ലോജിസ്റ്റിക് ബദർ എഫ്.സിയും, ഡിമ ടിഷ്യു ഖാലിദിയ്യ എഫ്.സിയും ഏറ്റുമുട്ടും. റാക്ക അൽ യമാമ യൂണിഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനൽ പോരാട്ടങ്ങളിൽ യൂണി ഗാർബ് ദല്ല എഫ്.സിയുടെയും, നബാറ്റാറ്റ് ജുബൈൽ എഫ്.സിയുടെയും വെല്ലുവിളികളെ അതിജയിച്ചാണ് ഇരു ടീമുകളും ഫൈനൽ പോരാട്ടത്തിൽ ഏറ്റുമുട്ടാൻ യോഗ്യത നേടിയത്. ജൂലൈ 26 ന് വെള്ളിയാഴ്ച്ച വൈകിട്ട് ഏഴരക്ക് നടക്കുന്ന കലാശപ്പോരാട്ടത്തോടെ ഒന്നര മാസത്തോളം നീണ്ടുനിന്ന മേളക്ക് സമാപനമാകും.

    ആവേശകരമായ ആദ്യ സെമിയിൽ മികച്ച താരങ്ങള അണിനിരത്തി കലാശപോരാട്ട സ്വപ്നവുമായെത്തിയ ദല്ല എഫ്.സിക്കെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ബദറിൻ്റെ വിജയം. മത്സരത്തിൻ്റെ ആദ്യ നിമിഷങ്ങളിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും മധ്യനിരയിൽ തകർത്ത് കളിച്ച ഫവാസ് കിഴിശ്ശേരിയിലൂടെ ആദ്യ ഗോൾ നേടിയത് ബദർ ആയിരുന്നു. ശുഹൈബിൻ്റെ ഗോളിലൂടെ ദല്ല എഫ്.സി തിരിച്ചടിച്ചെങ്കിലും ഡിഫൻസിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്ന അനസ് പരിക്കേറ്റ് മടങ്ങിയത് ദല്ല എഫ്.സിയുടെ താളം തെറ്റിച്ചു. തുടർന്ന് നിയാസും, ഫവാസും, ബസാമും ഓരോ ഗോൾ കൂടി നേടിയതോടെ മത്സരത്തിലേക്ക് തിരിച്ച് വരാനാവാത്ത വിധം ദല്ല എഫ്.സി തകർന്നു. അവസാനം പകരക്കാരനായി ഇറങ്ങിയ മുബഷിർ കൂടി ഗോൾ നേടിയതോടെ ദല്ലയുടെ പരാജയം പൂർണ്ണമായി. മത്സരത്തിൽ ഒരു ഗോൾ നേടുകയും മറ്റ് രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത ബദറിൻ്റെ ബസാം ആണ് മത്സരത്തിൽ പ്ലയർ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രണ്ടാം സെമിയിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു നബാറ്റാറ്റ് ജുബൈൽ എഫ്.സിക്കെതിരെ ദിമ ടിഷ്യു ഖാലിദിയ്യ എഫ്.സിയുടെ വിജയം. ആദ്യ മിനിറ്റിൽ തന്നെ മൈതാനത്തിൻ്റെ വലത് ഭാഗത്തിലൂടെ കുതിച്ച മുന്നേറ്റനിര താരം പ്രിൻസിൻ്റെ വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഖാലിദിയ്യ ഗോൾകീപ്പർ മുബീന് ഒരവസരവും നൽകാതെ പോസ്റ്റിൻ്റെ ഇടത് മൂലയിൽ പതിച്ചപ്പോൾ ജുബൈൽ എഫ്.സി ആദ്യ ലീഡെടുത്തു. എന്നാൽ ക്യാപ്റ്റൻ സുബൈറിൻ്റെയും, റിൻഷിഫിൻ്റെയും, തകർപ്പൻ ഗോളുകളിലൂടെ ഖാലിദിയ്യ ലീഡ് തിരിച്ച് പിടിച്ചു. നബീലിൻ്റെ പാസ് സ്വീകരിച്ച് വിഷ്ണു മൂന്നാം ഗോളും നേടിയതോടെ ഖാലിദിയ്യ മത്സരം തങ്ങളുടെ വരുതിയിലാക്കിയെങ്കിലും, ഗോകുലിൻ്റെയു, വിവേകിൻ്റെയും, ഷബീറിൻ്റെയുമൊക്കെ പോരാട്ട മികവിൽ ഏത് നിമിഷവും ജുബൈൽ എഫ്.സി കളിയിലേക്ക് തിരിച്ച് വരും എന്ന് തോന്നിപ്പിച്ചെങ്കിലും ഗോൾ മാത്രം അകന്ന് നിന്നു. ഇതിനിടെ മത്സരത്തിൽ രണ്ടാം മഞ്ഞകാർഡ് കണ്ട് ക്യാപ്റ്റൻ സുബൈർ മടങ്ങി. എങ്കിലും ജസീമിൻ്റെ നാലാം ഗോളിലൂടെ ഖാലിദിയ്യ മത്സരത്തിൽ സർവ്വാധിപത്യം ഉറപ്പിച്ചു. അവാസാന മിനിറ്റിൽ പെനാൽറ്റിയിലൂടെ പ്രിൻസ് ജുബൈൽ എഫ്.സി ക്കായി ഒരു ഗോൾ കൂടി മടക്കിയെങ്കിലും ഫൈനലിലേക്കുള്ള ഖാലിദിയ്യയുടെ പ്രയാണത്തെ തടയാൻ ജുബൈൽ എഫ്.സിക്കായില്ല. മത്സരത്തിൽ ഖാലിദിയ്യയുടെ മധ്യനിരയിൽ തകർത്ത് കളിച്ച റിൻഷിഫ് തന്നെയായിരുന്നു കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

    സെമി പോരാട്ടങ്ങളിൽ അൽഖോബാർ ജി.എം.സി ഷോറൂം മാനേജർ അബ്ദുല്ല ഹമാദ, ഹൈഡിറോക്സ് മാനേജർ ഈസ്സ അൽ-നാസ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. മുബാറക് കാക്കു , മാജിദ് അൽ-നാസർ, കബീർ കൊണ്ടോട്ടി, റോണി ജോൻസി, മഹ്മൂദ് പൂക്കാട്, ഷമീർ അരീക്കോട്, മൻസൂർമങ്കട, ജൗഹർ കുനിയിൽ, ആസിഫ് കൊണ്ടോട്ടി തുടങ്ങിയവർ കളിക്കാരുമായി പരിചയപ്പെട്ടു. ടൂർണ്ണമെൻ്റ് കമ്മിറ്റി ചെയർമാൻ മുജീബ് കളത്തിൽ, ഡിഫ പ്രസിഡണ്ട് ഷമീർ കൊടിയത്തൂർ, മീഡിയ കൺവീനർ സഹീർ മജ്ദാൽ, ഡിഫ ഭാരവാഹികളായ ഷഫീർ മണലോടി, ആഷിനെല്ലിക്കുന്ന്, ഫസൽ ജിഫ്രി, നാസർ വെള്ളിയത്ത്, സുനീർ എൻ പി, ശരീഫ് മാണൂർ, ഫവാസ്, റഷീദ് ചേന്ദമംഗല്ലൂർ, റാസിഖ് വള്ളിക്കുന്ന് തുടങ്ങിയവർ നേതൃത്വം നൽകി.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Damam DIFA
    Latest News
    തന്റെ ട്യൂഷന്‍ ഫീസ് വംശഹത്യയ്ക്ക്? ബിരുദദാന വേദിയില്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയുടെ രോഷപ്രസംഗം
    18/05/2025
    കാർ കിണറിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞ് അടക്കം അഞ്ച് പേർ മരിച്ചു
    18/05/2025
    റസ്റ്റോറന്റുകളിലും ആശുപത്രികളിലും സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കൽ നിർബന്ധം- സൗദി ആഭ്യന്തര മന്ത്രാലയം
    18/05/2025
    പ്രമാദ കൊലപാതക കേസുകൾ തെളിയിച്ച പാക് വനിതാ ഓഫീസർക്ക് ദുബായിൽ ആഗോള അംഗീകാരം
    18/05/2025
    ചെന്നൈ മെയിലിൽ കുഴഞ്ഞുവീണ് സിഐഎസ്എഫ് ജവാൻ മരിച്ചു
    18/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.