Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, January 17
    Breaking:
    • ഹഫർ അൽബാത്തിനിലെ കൊലപാതക വീഡിയോ തെറ്റാണെന്ന് പോലീസ്
    • വെസ്റ്റ് ബാങ്കിൽ ഇസ്രായിൽ ഹെലികോപ്റ്റർ തകർന്നുവീണു
    • വൈദ്യപരിശോധനകൾക്കു ശേഷം സൽമാൻ രാജാവ് ആശുപത്രിവിട്ടു
    • ഹറമിൽ തീർഥാടകനെ രക്ഷിച്ച സുരക്ഷാ സൈനികന് ആഭ്യന്തര മന്ത്രിയുടെ ആദരം
    • ഓഫാക്കാതെ നിർത്തിയ കാർ കവർന്ന സൗദി യുവാവ് അറസ്റ്റിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    ക്രിസ്റ്റ്യാനോ അൽനസറിൽ തുടരാൻ സാധ്യത; ടീം ശക്തിപ്പെടുത്തുമെന്ന് ഹിയറോ

    ജൂണിൽ അവസാനിക്കുന്ന ക്രിസ്റ്റ്യാനോയുടെ നിലവിലെ കരാർ പുതുക്കാനാണ് ക്ലബ്ബ് ആഗ്രഹിക്കുന്നതെന്നും കൂടുതൽ മികച്ച താരങ്ങളെ എത്തിച്ച് ക്ലബ്ബ് ശക്തിപ്പെടുത്തുമെന്നും സ്‌പോർട്ടിങ് ഡയറക്ടർ ഫെർണാണ്ടോ ഹിയറോ പറഞ്ഞു.
    Sports DeskBy Sports Desk31/05/2025 Football Sports Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ക്രിസ്റ്റ്യാനോ റൊണാൾഡോ
    ക്രിസ്റ്റ്യാനോ റൊണാൾഡോ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രോ ലീഗ് ക്ലബായ അൽ നസറിൽ തുടർന്നേക്കും. കഴിഞ്ഞ സീസണിലെ അവസാന മത്സരത്തിനൊടുവിൽ ‘എക്‌സി’ൽ പങ്കുവെച്ച പോസ്റ്റ് ക്രിസ്റ്റ്യാനോ ക്ലബ്ബ് വിടുന്നതിന്റെ സൂചനയാണെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും താരവുമായുള്ള കരാർ പുതുക്കുന്ന ചർച്ചകളിലാണെന്ന് അൽ നസർ മാനേജ്‌മെന്റ് വ്യക്തമാക്കി. ജൂണിൽ അവസാനിക്കുന്ന നിലവിലെ കരാർ പുതുക്കാനാണ് ക്ലബ്ബ് ആഗ്രഹിക്കുന്നതെന്നും കൂടുതൽ മികച്ച താരങ്ങളെ എത്തിച്ച് ക്ലബ്ബ് ശക്തിപ്പെടുത്തുമെന്നും സ്‌പോർട്ടിങ് ഡയറക്ടർ ഫെർണാണ്ടോ ഹിയറോ പറഞ്ഞു.

    2023-ൽ മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ട് അൽനസറിൽ ചേർന്ന സൂപ്പർ താരം സൗദിയിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചെങ്കിലും വലിയ കിരീടങ്ങൾ നേടാൻ കഴിയാത്തതിൽ നിരാശനാണെന്നും, അമേരിക്കയിൽ ഈ വർഷം നടക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പിൽ പങ്കെടുക്കുന്നതിനായി താരം മറ്റൊരു ലാവണം തേടുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. സൗദി പ്രോ ലീഗ് സീസണിലെ അവസാന മത്സരത്തിൽ അൽ ഫതഹിനോട് 3-2ന് അൽ നസർ പരാജയപ്പെട്ടതിന് പിന്നാലെ, റൊണാൾഡോ എക്‌സിൽ പോസ്റ്റ് ചെയ്ത സന്ദേശം ഇതിന് ബലമേകുകയും ചെയ്തു: ‘ഈ അധ്യായം അവസാനിച്ചു. കഥ? ഇനിയും എഴുതപ്പെടുന്നു. എല്ലാവർക്കും നന്ദി.’ എന്നായിരുന്നു പോസ്റ്റ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സൗദി പ്രോ ലീഗിലെ അൽ ഹിലാൽ, ബ്രസീലിയൻ ക്ലബ് ബൊട്ടഫോഗോ, മൊറോക്കൻ ടീം വൈദാദ്, അർജന്റീനയലെ ബൊക്ക ജൂനിയേഴ്‌സ് തുടങ്ങിയവയുമായി റൊണാൾഡോയെ ബന്ധപ്പെടുത്തി ഊഹാപോഹങ്ങൾ പ്രചരിച്ചു. റൊണാൾഡോ ക്ലബ് വേൾഡ് കപ്പിൽ മറ്റൊരു ടീമിനായി കളിച്ചേക്കാമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ പറഞ്ഞതും ചർച്ചയായി.

    2023 ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് അൽ നസറിൽ എത്തിയ ശേഷം, റൊണാൾഡോ 111 മത്സരങ്ങളിൽ നിന്ന് 99 ഗോളുകൾ നേടി മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 2024-25 സീസണിൽ 25 ഗോളുകളോടെ താരം സൗദി പ്രോ ലീഗ് ഗോൾഡൻ ബൂട്ട് തുടർച്ചയായ രണ്ടാം വർഷവും നേടി. പോർച്ചുഗീസ് താരത്തിന്റെ വ്യക്തിഗത മികവിനിടയിലും അൽ നസറിന് ഒരു മേജർ ട്രോഫി നേടാനായില്ല. 2023-ലെ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് മാത്രമാണ് ഈ കാലയളവിൽ ലഭിച്ച കിരീടം.

    സൗദി പ്രോ ലീഗിൽ ഈ സീസണിൽ മൂന്നാം സ്ഥാനത്ത് എത്തിയ അൽ നസർ, എഎഫ്‌സി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാതിരുന്നത് റൊണാൾഡോയ്ക്കും ക്ലബിനും വലിയ നിരാശയായി. 2024 മാർച്ചിൽ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ അൽ ഐനിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടതോടെ, ക്ലബ് വേൾഡ് കപ്പിനുള്ള പ്രതീക്ഷകളും അസ്തമിച്ചു.

    ക്ലബ്ബ് മാറ്റം സംബന്ധിച്ച ഊഹാപോഹങ്ങൾക്കെല്ലാം വിരാമമിട്ട്, അൽ നസർ സ്‌പോർടിംഗ് ഡയറക്ടർ ഫെർണാണ്ടോ ഹിയേറോ റൊണാൾഡോ തുടരുമെന്ന് സ്ഥിരീകരിച്ചു. ‘ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരാർ ജൂൺ 30 വരെയുണ്ട്, ഞങ്ങൾ അവനോടൊപ്പം തുടരാൻ ആഗ്രഹിക്കുന്നു…’ ഹിയേറോ പറഞ്ഞതായ. അശ്ശർഖ് അൽ അവ്‌സത്ത് റിപ്പോർട്ട് ചെയ്തു. ടീമിൽ മികച്ച താരങ്ങൾ വരുമെങ്കിലും റൊണാൾഡോ ക്ലബിന്റെ കേന്ദ്രബിന്ദുവായി തുടരുമെന്നും ഹിയറോ വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Al Nassr club world cup Cristiano ക്രിസ്റ്റ്യാനോ
    Latest News
    ഹഫർ അൽബാത്തിനിലെ കൊലപാതക വീഡിയോ തെറ്റാണെന്ന് പോലീസ്
    17/01/2026
    വെസ്റ്റ് ബാങ്കിൽ ഇസ്രായിൽ ഹെലികോപ്റ്റർ തകർന്നുവീണു
    17/01/2026
    വൈദ്യപരിശോധനകൾക്കു ശേഷം സൽമാൻ രാജാവ് ആശുപത്രിവിട്ടു
    17/01/2026
    ഹറമിൽ തീർഥാടകനെ രക്ഷിച്ച സുരക്ഷാ സൈനികന് ആഭ്യന്തര മന്ത്രിയുടെ ആദരം
    17/01/2026
    ഓഫാക്കാതെ നിർത്തിയ കാർ കവർന്ന സൗദി യുവാവ് അറസ്റ്റിൽ
    16/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version