Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, August 18
    Breaking:
    • ഗാസ യുദ്ധം: ഇസ്രായേൽ സൈന്യത്തിന് കനത്ത നഷ്ടം; 898 മരണം, 18,500 പരിക്ക്, മാനസികാഘാതം വർധിക്കുന്നു
    • ഹൈദരാബാദിൽ ജന്മാഷ്ടമി ഘോഷയാത്രയ്ക്കിടെ രഥം വൈദ്യുത ലൈനിൽ തട്ടി; അഞ്ചു പേർ ഷോക്കേറ്റ് മരിച്ചു, നാലു പേർക്ക് പരിക്ക്
    • സ്കൂളിൽ പോകുന്നതിനിടെ അപകടം; പിതാവിന്റെ കണ്മുന്നിൽ വെച്ച് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
    • ഈജിപ്തില്‍ ബസ് മറിഞ്ഞ് രണ്ടു മരണം, 31 പേര്‍ക്ക് പരിക്ക്
    • നവജാത ശിശുക്കളിൽ രോഗങ്ങൾ നേരെത്തെ അറിയാൻ ജനിതക പരിശോധന
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Sports»Football

    കോപ്പയില്‍ അര്‍ജന്റീന-കൊളംബിയ ഫൈനല്‍; റൊഡ്രിഗസിന്റെ ചിറകില്‍ കൊളംബിയ; ഉറുഗ്വേ തേരോട്ടം അവസാനിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/07/2024 Football 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    TOPSHOT - Colombia's midfielder #10 James Rodriguez celebrates his team's win of the Conmebol 2024 Copa America tournament semi-final football match between Uruguay and Colombia at Bank of America Stadium, in Charlotte, North Caroline on July 10, 2024. (Photo by TIMOTHY A. CLARY / AFP)
    Share
    WhatsApp Facebook Twitter Telegram LinkedIn

    നോര്‍ത്ത് കരോലിന: കോപ്പ അമേരിക്കയില്‍ തുല്യ ശക്തികള്‍ ഏറ്റുമുട്ടിയ ഫൈനലില്‍ കൊളംബിയ അര്‍ജന്റീനയുമായുള്ള കലാശ കൊട്ടിന് യോഗ്യത നേടി. സൂപ്പര്‍ ഫോമിലുള്ള ഉറുഗ്വേയെ എതിരില്ലാത്ത ഒരു ഗോളിനാണ് മുന്‍ ലാറ്റിന്‍ അമേരിക്കന്‍ ശക്തികളായ കൊളംബിയ വീഴ്ത്തിയത്. ആദ്യ പകുതിക്ക് ശേഷം 10 പേരായി ചുരുങ്ങിയിട്ടും കൊളംബിയയെ വീഴ്ത്താന്‍ ഉറുഗ്വേയ്ക്കായില്ല. 23 വര്‍ഷത്തിനുശേഷമാണ് കൊളംബിയ കോപ്പ അമേരിക്ക ഫൈനലില്‍ കടക്കുന്നത്. 2001ലാണ് കൊളംബിയ അവസാനമായി ഫൈനല്‍ കളിച്ചത്. അന്നു മെക്‌സിക്കോയെ പരാജയപ്പെടുത്തി അവര്‍ ചാംപ്യന്മാരാകുകയും ചെയ്തു. കൊളംബിയയുടെ ഏക കോപ്പ അമേരിക്ക കിരീടവും ഇതാണ്.

    3-4-3 ഫോര്‍മേഷനില്‍ ബൂട്ടണിഞ്ഞ ഉറുഗ്വേയെ 4-2-3-1 ഫോര്‍മേഷനിലാണ് കൊളംബിയ നേരിട്ടത്. തുടക്കത്തിലേ കൊളംബിയയുടെ മുന്നേറ്റമാണ് കണ്ടത്. വേഗത്തില്‍ പന്തുമായി കുതിക്കാന്‍ കൊളംബിയന്‍ താരങ്ങള്‍ക്ക് സാധിച്ചു. 11ാം മിനുട്ടില്‍ ലൂയിസ് ഡിയാസ് മുന്നേറ്റത്തിനൊടുവില്‍ ബോക്സിനുള്ളില്‍ ജോണ്‍ കോര്‍ഡോബക്ക് പാസ് നല്‍കിയെങ്കിലും അദ്ദേഹത്തിന് പന്ത് പിടിച്ചെടുക്കാനായില്ല. 13ാം മിനുട്ടില്‍ ഉറുഗ്വേയുടെ കുതിപ്പ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിക്കോളാസ് ഡി ലാ ക്രൂസ് മാക്സിമില്ലിയാനോ അറൗജോയെ ലക്ഷ്യമിട്ട് പാസ് നല്‍കിയെങ്കിലും പന്തിന് വേഗം കൂടിപ്പോയതിനാല്‍ ഓടിപ്പിടിക്കാന്‍ അറൗജോയ്ക്കായില്ല. 15ാം മിനുട്ടില്‍ കൊളംബിയക്ക് സുവര്‍ണ്ണാവസരം. വിങ്ങില്‍ നിന്ന് മികച്ച ക്രോസ് ഡാനിയല്‍ മുനോസിന് ലഭിച്ചു. താരത്തിന്റെ ഹെഡര്‍ പോസ്റ്റിന്റെ ഇടത് വശത്തിന് തൊട്ടടുത്തുകൂടിയാണ് കടന്ന് പോയത്. 17ാം മിനുട്ടില്‍ ഉറുഗ്വേയ്ക്ക് അനുകൂലമായി സുവര്‍ണ്ണാവസരം.

    ഇടത് വശത്ത് നിന്ന് ഫെഡറിക്കോ വാല്‍വെര്‍ഡേ നല്‍കിയ പാസില്‍ നിന്ന് ഡാര്‍വിന്‍ ന്യൂനസ് തൊടുത്ത ഷോട്ട് പോസ്റ്റിന്റെ ഇടത് വശത്തുകൂടി കടന്ന് പോയി. 28ാം മിനുട്ടില്‍ ഉറുഗ്വേയുടെ ന്യൂനസിന്റെ ബോക്സിന് തൊട്ടടുത്ത് നിന്നുള്ള ഷോട്ട് പോസ്റ്റിന്റെ വലത് വശത്തുകൂടി കടന്ന് പോയി. രണ്ട് ടീമും ആക്രമിച്ചാണ് മുന്നേറിയത്. 33ാം മിനുട്ടില്‍ കൊളംബിയയുടെ ജോണ്‍ കോര്‍ഡോബ ക്രോസിലൂടെ ജെയിംസ് റോഡ്രിഗസിലേക്ക് പന്തെത്തിക്കുന്നു. റോഡ്രിഗസിന്റെ ഹെഡര്‍ പോസ്റ്റിന്റെ വലത് വശത്തുകൂടി കടന്ന് പോയി.

    39ാം മിനുട്ടില്‍ ഉറുഗ്വേയെ ഞെട്ടിച്ച് കൊളംബിയ ലീഡെടുത്തു. കോര്‍ണറില്‍ നിന്ന് ജെയിംസ് റോഡ്രിഗസ് ബോക്സിന്റെ ഇടത് വശത്തേക്ക് ഉയര്‍ത്തി നല്‍കിയ പന്തിനെ മനോഹരമായ ഹെഡ്ഡറിലൂടെ ജെഫേഴ്സന്‍ ലേര്‍മ വലയിലാക്കി. ഇതോടെ കൊളംബിയ മുന്നില്‍. ടൂര്‍ണമെന്റില്‍ റോഡ്രിഗസിന്റെ ആറാമത്തെ അസിസ്റ്റാണിത്. ഇതോടെ ഒരു കോപ്പ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്‍കുന്ന താരമെന്ന റെക്കോഡ് റോഡ്രിഗസിന് സ്വന്തമായി. 2021 കോപ്പയില്‍ അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയുടെ നല്‍കിയ അഞ്ച് അസിസ്റ്റുകളുടെ റെക്കോര്‍ഡാണ് റോഡ്രിഗസ് മറികടന്നത്.

    ഇതോടെ രണ്ടാം പകുതിയില്‍ യുറഗ്വായ് പൊരുതി കളിച്ചു. പന്തടക്കത്തിലും പാസ് കൃത്യയിലുമെല്ലാം യുറഗ്വാസ് മുന്നിട്ടുനിന്നെങ്കിലും ഒന്നും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. 44ാം മിനുട്ടില്‍ കൊളംബിയക്ക് ലീഡുയര്‍ത്താന്‍ അവസരം. റിച്ചാര്‍ഡ് റിയോസിന്റെ വലത് വശത്തേക്കുള്ള ഷോട്ട് ഉറുഗ്വേ ഗോളി സെര്‍ജിയോ റോച്ചറ്റ് ഡൈവിങ്ങിലൂടെ സേവ് ചെയ്തു. 45ാം മിനുട്ടില്‍ കൊളംബിയയുടെ ഡാനിയല്‍ മുനൗസ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതോടെ പുറത്തുപോകേണ്ടി വന്നു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ 1-0ന്റെ ലീഡ് നിലനിര്‍ത്താന്‍ കൊളംബിയക്ക് സാധിച്ചു. ആദ്യ പകുതിയില്‍ 54% പന്തടക്കത്തില്‍ മുന്നിട്ട് നില്‍ക്കാനും 3നെതിരേ 7 ഗോള്‍ ശ്രമം നടത്താനും കൊളംബിയക്ക് സാധിച്ചു. രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചുവരവ് നടത്താനാണ് ഉറുഗ്വേ ശ്രമിച്ചത്. 49ാം മിനുട്ടില്‍ ഉറുഗ്വേയുടെ മാനുവല്‍ ഉഗാര്‍ട്ടേയുടെ ഷോട്ട് പുറത്തേക്ക് പോയി.

    50ാം മിനുട്ടില്‍ മാക്സിമില്ലിനായോ അറൗജോയുടെ ഷോട്ട് അലക്ഷ്യമായി പുറത്തേക്ക്. 52ാം മിനുട്ടില്‍ ഉറുഗ്വേയുടെ ക്രിസ്റ്റ്യന്‍ ഒലിവേറ മാര്‍ക്ക് ചെയ്യാതെ നിന്നപ്പോള്‍ പാസ് നല്‍കാന്‍ ഉറുഗ്വേ താരങ്ങള്‍ ശ്രമിച്ചെങ്കിലും പ്രതിരോധ നിര ഷോട്ട് തടുത്തു. 63ാം മിനുട്ടില്‍ കൊളംബിയയുടെ ലൂയിസ് ഡിയാസിന്റെ മുന്നേറ്റവും പ്രതിരോധ നിര തടുത്തു. കൊളംബിയ മുന്നേറ്റത്തോടൊപ്പം പ്രതിരോധവും ശക്തിപ്പെടുത്തിയതോടെ ഗോള്‍മടക്കാനാവാതെ ഉറുഗ്വേ വിയര്‍ത്തു.

    80ാം മിനുട്ടില്‍ ബോക്സിനുള്ളില്‍ ലഭിച്ച പന്തിനെ ഷോട്ട് തൊടുക്കാനുള്ള ജോസ് മരിയ ജിമിനസിന്റെ ശ്രമം കാമിയോ വര്‍ഗാസ് തട്ടിയകറ്റി. അവസാന സമയത്തും ഉറുഗ്വേയ്ക്ക് ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയത്തോടെ കൊളംബിയ ഫൈനല്‍ ടിക്കറ്റ് നേടി. 16ാം കോപ്പ കിരീടമെന്ന ഉറുഗ്വേ മോഹമാണ് സെമിയില്‍ പൊലിഞ്ഞത്. ഞായറാഴ്ച പുലര്‍ച്ചെ നടക്കുന്ന ലൂസേഴ്സ് ഫൈനലില്‍ അവര്‍ കാനഡയെ നേരിടും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Colombia copa america Urugay
    Latest News
    ഗാസ യുദ്ധം: ഇസ്രായേൽ സൈന്യത്തിന് കനത്ത നഷ്ടം; 898 മരണം, 18,500 പരിക്ക്, മാനസികാഘാതം വർധിക്കുന്നു
    18/08/2025
    ഹൈദരാബാദിൽ ജന്മാഷ്ടമി ഘോഷയാത്രയ്ക്കിടെ രഥം വൈദ്യുത ലൈനിൽ തട്ടി; അഞ്ചു പേർ ഷോക്കേറ്റ് മരിച്ചു, നാലു പേർക്ക് പരിക്ക്
    18/08/2025
    സ്കൂളിൽ പോകുന്നതിനിടെ അപകടം; പിതാവിന്റെ കണ്മുന്നിൽ വെച്ച് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
    18/08/2025
    ഈജിപ്തില്‍ ബസ് മറിഞ്ഞ് രണ്ടു മരണം, 31 പേര്‍ക്ക് പരിക്ക്
    18/08/2025
    നവജാത ശിശുക്കളിൽ രോഗങ്ങൾ നേരെത്തെ അറിയാൻ ജനിതക പരിശോധന
    18/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version