Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 8
    Breaking:
    • സൗഹൃദ മത്സരം: അറേബ്യൻ ശക്തികൾ തമ്മിൽ ഏറ്റുമുട്ടുന്നു, സൗദിയും ഇറങ്ങും
    • യൂറോപ്യൻ ലോകകപ്പ് യോഗ്യത : നോർത്തേൺ അയർലാൻഡിനെ തോൽപ്പിച്ച് തിരിച്ചുവരവ് ഗംഭീരമാക്കി ജർമനി, കുഞ്ഞന്മാരോട് വിയർത്തു ജയിച്ചു നെതർലാൻഡ്, ജയം തുടർന്ന് സ്പെയിൻ,ബെൽജിയം
    • ദുബൈയിൽ യൂട്യൂബറുടെ ഫോൺ നഷ്ടപ്പെട്ടു; അടുത്ത വിമാനത്തില്‍ ഫ്രീയായി നാട്ടിലെത്തിച്ച് നൽകി ദുബൈ പോലീസ്
    • സൗദി തുറമുഖങ്ങളില്‍ കണ്ടെയ്‌നര്‍ നീക്കത്തില്‍ വൻ വളര്‍ച്ച
    • സൗഹൃദമത്സരം :  ഖത്തറിനെ പരാജയപ്പെടുത്തി റഷ്യ , ലോകകപ്പ് പ്രതീക്ഷകൾക്ക് തിരിച്ചടിയാകുമോ?
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    പിഎസ്ജിയെ നാണം കെടുത്തി ചെൽസിക്ക് ലോകകപ്പ്

    Sports DeskBy Sports Desk14/07/2025 Football Sports Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂജേഴ്‌സി – ഫേവറിറ്റുകളായ പിഎസ്ജിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്തുവാരി ചെൽസിക്ക് ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോൾ കിരീടം. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ആദ്യ പകുതിയിൽ നേടിയ മൂന്നു ഗോളുകളാണ് നീലപ്പടയുടെ വിജയം നിശ്ചയിച്ചത്. രണ്ട് ഗോളടിച്ചും ജോവോ പെദ്രോയുടെ ഗോളിന് വഴിയൊരുക്കിയും കോൾ പാമർ മിന്നിത്തിളങ്ങിയപ്പോൾ ബയേൺ മ്യൂണിക്കിനെയും റയൽ മാഡ്രിഡിനെയുമെല്ലാം തകർത്തെറിഞ്ഞു മുന്നേറിയ പിഎസ്ജിക്ക് തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു.

    ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ കോൾ പാമറും മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ, ചെൽസി കീപ്പർ റോബർട്ടോ സാഞ്ചസും ഏറ്റുവാങ്ങി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യുവേഫ ചാമ്പ്യൻസ് ലീഗ് കീരിടം നേടുകയും ക്ലബ്ബ് ലോകകപ്പ് ടൂർണമെന്റിൽ ഉടനീളം മിന്നും പ്രകടനം കാഴ്ചവെച്ച് കലാശപ്പോരിനെത്തുകയും ചെയ്ത പിഎസ്ജിക്കെതിരെ കൃത്യമായ ഗെയിംപ്ലാൻ നിശ്ചയിക്കുകയും അത് കണിശമായി നടപ്പാക്കുകയും ചെയ്താണ് ചെൽസി കിരീടത്തിൽ മുത്തമിട്ടത്. സ്വതസിദ്ധമായ ശൈലിയിൽ പിഎസ്ജി കൂടുതൽ സമയം പന്ത് കാൽക്കൽ വെച്ചെങ്കിലും കിട്ടിയ അവസരങ്ങളിൽ കൗണ്ടർ അറ്റാക്ക് നടത്തിയ ചെൽസി ഒന്നിനു പിന്നാലെ മറ്റൊന്നായി ഗോളുകൾ നേടി കളി പിടിച്ചു.

    ഏഴാം മിനുട്ടിൽ പെഡ്രോ നെറ്റോയുടെ പാസ് പോസ്റ്റിലേക്ക് വളച്ചിറക്കാനുള്ള പാമറുടെ ശ്രമം ഇഞ്ചുകൾ വ്യത്യാസത്തിന് പുറത്തുപോയപ്പോൾ തന്നെ പിഎസ്ജി അപകടം മണത്തതായിരുന്നു. കളി പുരോഗമിക്കവെ പിഎസ്ജി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും മാർക്ക് കുക്കുറേയയുടെയും സാഞ്ചസിന്റെയും ഇടപെടലുകൾ നിർണായകമായി.

    പിഎസ്ജി കളിയുടെ നിയന്ത്രണം ഏറ്റെടുത്തു എന്ന് തോന്നിച്ച ഘട്ടത്തിലാണ് 22-ാം മിനുട്ടിൽ പാമർ ആദ്യവെടി പൊട്ടിക്കുന്നത്. ചെൽസി കീപ്പർ സാഞ്ചസ് നീട്ടിനൽകിയ പന്തുമായി കുതിച്ചുകയറിയ പെഡ്രോ ഗുസ്‌തോ പിഎസ്ജി ബോക്‌സിൽ നിന്ന് ഷോട്ടുതിർത്തെങ്കിലും ബ്ലോക്ക് ചെയ്യപ്പെട്ടു. എന്നാൽ പന്ത് നിയന്ത്രിച്ച ഗുസ്‌തോ കോൾ പാമർക്ക് ഒരു കട്ട്ബാക്ക് പാസ് നൽകി. ഇടങ്കാൽ കൊണ്ട് പോസ്റ്റിന്റെ ഇടതുഭാഗത്തേക്ക് സമർത്ഥമായി പ്ലേസ് ചെയ്ത പാമർ, ഡൈവ് ചെയ്ത പിഎസ്ജി കീപ്പർ ഡോണറുമ്മയ്ക്ക് അവസരം നൽകാതെ പന്ത് വലയിലാക്കി. (1-0).

    പിഎസ്ജിയുടെ ഞെട്ടൽ മാറുംമുമ്പേ ആദ്യ ഗോളിന്റെ കാർബൺ കോപ്പി എന്നു വിളിക്കാവുന്ന മറ്റൊരു ഗോളിലൂടെ പാമർ ലീഡ് രണ്ടായി ഉയർത്തി. ഇത്തവണ വലതുഭാഗത്ത് കോൾവില്ലിൽ നിന്ന് പന്ത് സ്വീകരിച്ച് ബോക്‌സിൽ കയറിയാണ് പാമർ ഇടതുപോസ്റ്റിലേക്ക് പന്ത് പ്ലേസ് ചെയ്തത്. അവസാന നിമിഷം ഡൈവ് ചെയ്ത ഡോണറുമ്മയ്ക്ക് പിടിനൽകാതെ പന്ത് വലയിലെത്തി. (2-0).

    രണ്ടാം ഗോൾ വഴങ്ങിയ ശേഷം പിഎസ്ജി ആക്രമണം കടുപ്പിക്കാൻ ശ്രമിച്ചെങ്കിലും 43-ാം മിനുട്ടിൽ അവരുടെ ശവപ്പെട്ടിയിൽ അവസാന ആണിയും കയറി. ബോക്‌സിനു പുറത്തുനിന്ന് കോൾ പാമർ നീക്കി നൽകിയ പന്ത് ഓടിപ്പിടിച്ചെടുത്ത ജോവോ പെഡ്രോ മുന്നോട്ടു കയറിയ ഡോണറുമ്മയ്ക്കു മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് വലയിലാക്കുകയായിരുന്നു.

    രണ്ടാം പകുതിയിൽ പിഎസ്ജി ശക്തമായ ആക്രമണം നടത്തിയെങ്കിലും കടുത്ത പ്രതിരോധം തീർത്ത് ചെൽസി അപകടമൊഴിവാക്കി. മറുവശത്ത് സബ്സ്റ്റിറ്റിയൂട്ട് ആയിറങ്ങിയ ഡിലാപ്പിന്റെ രണ്ട് മികച്ച ശ്രമങ്ങൾ വിഫലമാക്കി ഡോണറുമ്മ പിഎസ്ജിയുടെ പരാജയ ഭാരം കുറക്കുകയും ചെയ്തു. 84-ാം മിനുട്ടിൽ കുക്കുറേയയുടെ മുടി പിടിച്ചുവലിച്ചതിന് രണ്ടാം മഞ്ഞക്കാർഡ് കണ്ട് ഡിഫന്റർ നെവസ് പുറത്തായതോടെ പിഎസ്ജിയുടെ പതനം പൂർണമായി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    chelsea Fifa Club World Cup
    Latest News
    സൗഹൃദ മത്സരം: അറേബ്യൻ ശക്തികൾ തമ്മിൽ ഏറ്റുമുട്ടുന്നു, സൗദിയും ഇറങ്ങും
    08/09/2025
    യൂറോപ്യൻ ലോകകപ്പ് യോഗ്യത : നോർത്തേൺ അയർലാൻഡിനെ തോൽപ്പിച്ച് തിരിച്ചുവരവ് ഗംഭീരമാക്കി ജർമനി, കുഞ്ഞന്മാരോട് വിയർത്തു ജയിച്ചു നെതർലാൻഡ്, ജയം തുടർന്ന് സ്പെയിൻ,ബെൽജിയം
    08/09/2025
    ദുബൈയിൽ യൂട്യൂബറുടെ ഫോൺ നഷ്ടപ്പെട്ടു; അടുത്ത വിമാനത്തില്‍ ഫ്രീയായി നാട്ടിലെത്തിച്ച് നൽകി ദുബൈ പോലീസ്
    08/09/2025
    സൗദി തുറമുഖങ്ങളില്‍ കണ്ടെയ്‌നര്‍ നീക്കത്തില്‍ വൻ വളര്‍ച്ച
    08/09/2025
    സൗഹൃദമത്സരം :  ഖത്തറിനെ പരാജയപ്പെടുത്തി റഷ്യ , ലോകകപ്പ് പ്രതീക്ഷകൾക്ക് തിരിച്ചടിയാകുമോ?
    08/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.