റിയാദ്: ക്ലീന്‍ ഷീറ്റുകളുടെ രാജകുമാരന് എന്നറിയപ്പെടുന്ന ബ്രസീലിയന്‍ താരം ബെന്റോ അല്‍ നസറില്‍. സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ നസറിന്റെ പുതിയ സീസണിലേക്കാണ് താരത്തിന്റെ വരവ്. മുന്‍ ഗോള്‍ കീപ്പര്‍ ഡേവിഡ് ഒസ്പിന അല്‍ നസര്‍ വിട്ടിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എഫ്സിയുടെ മുന്‍ ഗോള്‍ കീപ്പറായ ഡേവിഡ് ഹെയയെ അല്‍ നസര്‍ നോട്ടമിട്ടിരുന്നു. കൂടാതെ ബ്രസീല്‍ ഗോള്‍ കീപ്പര്‍ എഡേഴ്സണ് മൊറായേസിനെയും അല്‍ നസര്‍ കൂടാരത്തിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു.
25കാരനായ ബെന്റോ മത്തേവൂസ് 2020 മുതല്‍ ബ്രസീല്‍ ക്ലബ്ബ് എഫ്സി അത്ലെറ്റിക്കോ പരാനെന്സിനുവേണ്ടി കളിച്ചിരുന്നു. ബെന്റോ മത്തേവൂസിന് അല്‍ നസര്‍ കഴിഞ്ഞ ദിവസം വന്‍ വരവേല്‍പ്പ് നല്‍കിയിരുന്നു. കോപ്പാ ലിബര്‍ട്ടഡോറസില്‍ 23 മല്‍സരങ്ങള്‍ കളിച്ചതില്‍ 21 ഗോള്‍ മാത്രമാണ് വഴങ്ങിയത്.
2018-19സീസണിന് ശേഷം ഒരു കിരീടവും നേടാന്‍ സാധിക്കാത്ത അല്‍ നസര്‍ ഇക്കുറിയെങ്കിലും കിരീട വരള്‍ച്ച അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ്. 2023ലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറിലെത്തിയത്. എന്നാല്‍ താരമെത്തിയിട്ടും ക്ലബ്ബിന്റെ കിരീട വരള്‍ച്ച മാറിയിരുന്നില്ല.