മ്യൂണിക്ക്- നിലവിലെ ബുണ്ടസ് ലീഗ് ചാമ്പ്യന്മാരും ഡിഎഫ്ബി-പോക്കൽ ചാമ്പ്യന്മരും തമ്മിൽ നടന്ന ഫ്രാൻസ് ബെക്കൻബോവർ സൂപ്പർകപ്പ് പോരാട്ടത്തിൽ ബയേൺ
മ്യൂണിക്കിന് വിജയം. നിലവിലെ ഡിഎഫ്ബി-പോക്കൽ ചാമ്പ്യന്മാരായ വി.എഫ്.ബി സ്റ്റട്ട്ഗാർട്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബയേൺ കിരീടം സ്വന്തമാക്കിയത്.
ബയേണിന് വേണ്ടി സൂപ്പർ സ്ട്രൈക്കർ ഹാരി കെയിൻ ( 18 മിനുറ്റ് ), ഈ സീസണിൽ ലിവർപൂളിൽ നിന്ന് എത്തിച്ച ലൂയിസ് ഡയസ് ( 77 മിനുറ്റ് ) എന്നിവരാണ് ഗോൾ നേടിയത്. ഇഞ്ചുറി സമയത്ത് ജാമി ലെവലിംഗാണ് സ്റ്റട്ട്ഗാർട്ടിന്റെ ആശ്വാസ ഗോൾ നേടിയത്. ഇതോടെ 11മത്തെ ഫ്രാൻസ് ബെക്കൻബോവർ സൂപ്പർ കപ്പ് ബയേൺ സ്വന്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group