ബാർസലോണ– ഏറെ നാളുകൾക്കു ശേഷം സ്വന്തം തട്ടകമായ കാംപ്നൗ വിൽ കളത്തിൽ ഇറങ്ങിയ ബാർസലോണ വൻവിജയം. ലാ ലിഗ പതിമൂന്നാം മത്സരത്തിൽ കരുത്തരായ അത്‌ലറ്റിക് ബിൽബാവോയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാർസ തകർത്തത്. നിലവിലെ ചാമ്പ്യന്മാരായ ആതിഥേർക്കുവേണ്ടി ഫെറാൻ ടോറസ് ഇരട്ട ഗോളുകളും റോബർട്ട് ലെവൻഡോവ്സ്കി, ഫെർമിൻ ലോപ്പസ് എന്നിവർ ഓരോ ഗോൾ വീതവും നേടിയാണ് ജയം സമ്മാനിച്ചത്.
മത്സരം തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ ആരാധകരെ ആവേശത്തിലാക്കി ലെവ കുലുക്കി. നാലാം മിനുറ്റിലാണ് ഈ ഗോൾ പിറന്നത്. വീണ്ടും ഇരു ടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും പിന്നീട് വല കുലുങ്ങിയത് ആദ്യപകുതിയുടെ അവസാനം നിമിഷമാണ്. ലാമിൻ യാമൽ നൽകിയ പന്തിൽ ഫെറാൻ വല കുലുക്കി ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിറ്റുകളിൽ തന്നെ ലോപ്പസും പന്ത് വലയിൽ എത്തിച്ചതോടെ സ്കോർ 3.0. അധികം വൈകാതെ ലോപ്പസിനെ ഫൗൾ ചെയ്തതിനെ തുടർന്ന് ബിൽബാവോ താരം ഒയ്ഹാൻ സാൻസെറ്റ് ചുവപ്പ് കാർഡ് കണ്ടു പുറത്തായി. ശേഷം പ്രതിരോധം ശക്തമാക്കിയ അതിഥികളുടെ പോസ്റ്റിൽ അവസാനം നിമിഷം ടോറസ് വീണ്ടും ഗോൾ നേടിയതോടെ മത്സരം അവസാനിച്ചു. ഈ ഗോളിനും വഴിയൊരുക്കിയത് യാമൽ തന്നെയായിരുന്നു. ജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുമായി ബാർസ ഒന്നാം സ്ഥാനത്തേക്ക് കയറി. ഒരു മത്സരം കുറവ് കളിച്ച റയലിനും ഇതേ പോയിന്റ് ആണെങ്കിലും ഗോൾ വ്യത്യാസത്തിന്റെ ബലത്തിൽ ബാർസയാണ് ഒന്നാമത്.
കാംപ്നൗ പുതുക്കി പണിയുന്നതിനാൽ ഒന്നര വർഷത്തോളമായി ബാർസയുടെ തട്ടകം ലൂയിസ് കമ്പനിസ് ഒളിമ്പിക് സ്റ്റേഡിയമായിരുന്നു. 2023 മെയ് മാസത്തിൽ ആയിരുന്നു കാംപ്നൗവിൽ കാറ്റിലോണിയൻ ക്ലബ് അവസാനമായി കളിച്ചത്.
മറ്റു മത്സരങ്ങൾ
ഡിപാർട്ടിവോ അലവസ് – 0
സെൽറ്റ ഡി വിഗോ – 1 ( ഇയാഗോ അസ്പാസ് – 55, പെനാൽറ്റി)
ഒസാസുന – 1 ( അലജാൻഡ്രോ കാറ്റേന – 42)
റയൽ സോസിഡഡ് – 3 ( ബ്രെയ്സ് മെൻഡെസ് – 53/ ഗോൺസാലോ ഗുഡെസ് – 59/ ആൻഡർ ബാരെനെറ്റ്‌ക്‌സിയ -82)
വിയ്യ റയൽ – 2 ( ജെറാർഡ് മൊറേനോ -6/ ഒലുവാസേയ് – 83)
മയ്യോർക്ക – 1 ( സാമുവൽ ഡി കോസ്റ്റ – 8)



