മെറ്റ്‌ലൈഫ് സ്റ്റേഡിയം: കോപ്പാ അമേരിക്കയില്‍ തുടര്‍ച്ചയായ രണ്ട് ജയങ്ങളുമായി അര്‍ജന്റീന ക്വാര്‍ട്ടറില്‍. ഇന്ന് രാവിലെ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വാമോസിന്റെ ജയം.81,000 വരുന്ന മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെ ആരാധകര്‍ക്ക് മുന്നില്‍ മികച്ച കളി അര്‍ജന്റീന പുറത്തെടുത്തെങ്കിലും ഗോള്‍ മാത്രം അന്യം നിന്നിരുന്നു. 88ാം മിനിറ്റിലാണ് അര്‍ജന്റീനയ്ക്ക് ചിലി ഗോള്‍ വല ഭേദിക്കാനായത്. ലൗട്ടേരോ മാര്‍ട്ടിനെസ് ആണ് അര്‍ജന്റീനയ്ക്കായി വലകുലിക്കിയത്. ലയണല്‍ മെസ്സിയാണ് ഗോളിന് അസിസ്റ്റ് ഒരുക്കിയത്.ഡി മരിയക്കൊപ്പം പകരക്കാരനായി ഇറങ്ങിയാണ് മാര്‍ട്ടിനെസ് സ്‌കോര്‍ ചെയ്തത്.
ജൂലിയന്‍ അല്‍വാരിസിന് പകരക്കാരനായിട്ടാണ് മാര്‍ട്ടിനെസ് എത്തുന്നത്. 63 ശതമാനവും പന്ത് കൈവശം വച്ചെങ്കിലും ഗോള്‍ മാത്രം അന്യം നില്‍ക്കുകയായിരുന്നു. 20 ഓളം ഷോട്ടുകള്‍ അര്‍ജന്റീന്‍ താരങ്ങള്‍ തൊടുത്ത് വിട്ടിരുന്നു. ചില അധികം അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നില്ല. ചിലിയുടെ ആദ്യ നീക്കം വന്നത് 72ാം മിനിറ്റിലായിരുന്നു. പിന്നീട് മൂന്നോളം നീക്കങ്ങള്‍ ചിലി നടത്തി. എന്നാല്‍ ഒന്നും ഗോള്‍ കീപ്പര്‍ എമിലിയാനോയ്ക്ക് ഭീഷണി ആയിരുന്നില്ല. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ച അര്‍ജന്റീനയ്ക്ക് ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ കഴിയാത്തത് ആരാധകര്‍ക്ക് നിരാശ നല്‍കിയിരുന്നു.
മെസ്സിയേയും അല്‍വാരസിനെയും മുന്നേറ്റത്തില്‍ നിര്‍ത്തി 4-4-2 ഫോര്‍മേഷനിലാണ് കോച്ച് സ്‌കലോണി ഇന്ന് ടീമിനെ ഇറക്കിയത്. ഗോളവസരങ്ങള്‍ സൃഷ്ടിച്ചില്ലെങ്കിലും ചിലി അര്‍ജന്റീനയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിരുന്നു. ചിലി പ്രതിരോധം അര്‍ജന്റീനയ്ക്ക് പലപ്പോഴും തിരിച്ചടി നല്‍കി. മൂന്നാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസ് ബോക്‌സിലേക്ക് നല്‍കാന്‍ ശ്രമിച്ച ചെറിയ പാസ് ചിലി പ്രതിരോധം തടുത്തുകൊണ്ടാണ് തുടങ്ങിയത്. അഞ്ചാം മിനിറ്റില്‍ എഡ്വാര്‍ഡോ വര്‍ഗാസ് എന്ന ചിലിയന്‍ താരം മികച്ച മുന്നേറ്റം നടത്തിയിരുന്നു. പന്ത് പെനാല്‍റ്റി ബോക്‌സിലേക്ക് എത്തിയെങ്കിലും അര്‍ജന്റീനന്‍ പ്രതിരോധം അത് തടുത്ത് നിര്‍ത്തി. 12ാം മിനിറ്റില്‍ റൊഡ്രിഗോ ഡീ പോള്‍ അര്‍ജന്റീനയ്ക്കായി മികച്ച മുന്നേറ്റം നടത്തി. എന്നാല്‍ ചിലി പ്രതിരോധം അത് തടഞ്ഞു.
മുന്നേറ്റതാരം ജൂലിയന്‍ അല്‍വാരസ് വീണ്ടും 22ാം മിനിറ്റില്‍ അവസരം സൃഷ്ടിച്ചു. എന്നാല്‍ ചിലിയന്‍ ഗോളി സമ്മര്‍ദ്ധമായി അത് തട്ടിമാറ്റി. വീണ്ടും ഡീ പോളിന്റെ ഗോള്‍ ശ്രമം. 26ാം മിനിറ്റില്‍.എന്നാല്‍ ഡീ പോളിന്റെ ലക്ഷ്യം തെറ്റിപ്പോയി.
36ാം മിനിറ്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി മികച്ച നീക്കവുമായെത്തി. എന്നാല്‍ ലോങ് റേഞ്ച് ഷോട്ട് പോസ്റ്റിന്റെ വലത് മൂലയോട് ചേര്‍ന്ന് കടന്ന് പോയി. 61ാം മിനിറ്റില്‍ അര്‍ജന്റീന നിക്കോളസ് ഗോണ്‍സാലസിലൂടെ അടുത്ത അവസരം സൃഷ്ടിച്ചു.. എന്നാല്‍ ഷോട്ട് ചിലി ഗോള്‍ കീപ്പര്‍ തടയുകയായിരുന്നു. 88ാം മിനിറ്റിലെ ഗോളിന് ശേഷം വീണ്ടും അര്‍ജന്റീന അവസരങ്ങള്‍ സൃഷ്ടിച്ചു.ജയം നേടിയെങ്കിലും ചിലിക്ക് മുന്നില്‍ പരുങ്ങലിലായ അര്‍ജന്റീന അടുത്ത മല്‍സരത്തില്‍ കൂടുതല്‍ ഫോമിലേക്ക് എത്തേണ്ടതുണ്ട്.