ജിദ്ദ – ആറു വർഷമായി കിട്ടക്കനിയായിരുന്ന ലീഗ് കിരീടത്തിന് രണ്ടും കൽപ്പിച്ചാണ് അൽ നസ്ർ ഈ സീസണിൽ ഇറങ്ങുത്. ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അൽ ഇത്തിഹാനെതിരെ ഇത്തിഹാദിനെതിരെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് തകർത്തത്. മത്സരത്തിന്റെ മുഴുവൻ സമയവും ആക്രമണം അഴിച്ചുവിട്ട അൽ നസ്റിന് വേണ്ടി സാദിയോ മാനേ, ക്രിസ്ത്യാനോ റൊണാൾഡോ എന്നിവരാണ് ഗോളുകൾ നേടിയത്. ഇത്തിഹാദിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടു ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു.
ഒമ്പതാം മിനുറ്റിൽ കിങ്സ്‌ലി കോമൻ നൽകിയ ക്രോസ്സിൽ തകർപ്പൻ വോളിലൂടെ ഗോൾ നേടി മാനേ ടീമിനെ മുന്നിലെത്തിച്ചു. വീണ്ടും ആക്രമണം തുടർന്ന നസ്ർ പിന്നീട് ഫലം കണ്ടത് 35-ാം മിനുറ്റിലായിരുന്നു. ഹെഡറിലൂടെ റൊണാൾഡോ സന്ദർശകരുടെ ലീഡ് ഉയർത്തി. ഗോളിന് അവസരം നൽകിയത് മാനേയായിരുന്നു. വീണ്ടും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.
ബെൻസീമ അടക്കമുള്ള താരങ്ങൾ ഉണ്ടായിട്ടും മറ്റൊരു മത്സരത്തിലും ഗോൾ നേടാൻ വിഷമിക്കുന്ന ഇത്തിഹാനെയാണ് ഇന്നലെയും കളത്തിൽ കണ്ടത്.