ലണ്ടൻ- ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിനിറങ്ങിയ പോർച്ചുഗലിന് വമ്പൻ ജയം. സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോ ഇരട്ട ഗോളുകൾ അടിച്ച മത്സരത്തിൽ അർമേനിയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് പോർച്ചുഗൽ തകർത്തത്. പറങ്കികൾക്ക് വേണ്ടി ജാവോ ഫെലിക്സും ഇരട്ട ഗോളുകൾ സ്വന്തമാക്കിയപ്പോൾ മറ്റൊരു ഗോൾ നേടിയത് ജാവോ കാൻസെലോയാണ്.
പത്താം മിനുറ്റിൽ കാൻസെലോ നൽകിയ ക്രോസ്സ് തല വെച്ചു ഫെലിക്സാണ് നിലവിലെ നേഷൻസ് ചാമ്പ്യന്മാരെ മുന്നിലെത്തിച്ചത്. 21 മിനുറ്റിൽ നെറ്റോ നൽകിയ പന്തു കൃത്യമായി വലയിൽ എത്തിച്ചു
റൊണാൾഡോ പോർച്ചുഗലിന്റെ ലീഡ് വർദ്ധിപ്പിച്ചു. പത്തു മിനുറ്റുകൾക്ക് ശേഷം കാൻസെലോ കൂടി ഗോൾ നേടിയതോടെ ആദ്യപകുതിയിൽ മൂന്ന് ഗോളുകൾക്കു മുന്നിലെത്തി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബോക്സിന്റെ പുറത്ത് നിന്നുള്ള ഉഗ്രൻ ഷോട്ടിലൂടെ റൊണാൾഡോ മത്സരത്തിലെ രണ്ടാം ഗോൾ നേടിയതോടെ സ്കോർ 4-0. 57 മിനുറ്റിൽ പോർച്ചുഗീസ് പരിശീലകൻ റൊണാൾഡോയെ കയറ്റി പകരക്കാരനായി ഗോൺസലോ റാമോസിനെ കളത്തിൽ ഇറക്കി. 62 മിനുറ്റിൽ ഫെലിക്സും അടുത്ത ഗോളും നേടി ലീഡ് അഞ്ചാക്കി ഉയർത്തി. പിന്നീട് അവസരങ്ങൾ കിട്ടിയെങ്കിലും വലയിലെത്തിക്കാൻ താരങ്ങൾക്ക് സാധിച്ചില്ല.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് അൻഡോറയെ തകർത്തു. ഇംഗ്ലണ്ടിന് വേണ്ടി ഡെക്ലാൻ റൈസ് ( 67 മിനുറ്റ്) ഒരു ഗോൾ നേടിയപ്പോൾ മറ്റൊരു ഗോൾ പിറന്നത് സെൽഫിലൂടെയായിരുന്നു. 25 മിനുറ്റിൽ അൻഡോറ ഡിഫൻഡർ ക്രിസ്ത്യൻ ഗാർഷ്യയാണ് സെൽഫ് ഗോൾ വഴങ്ങിയത്. ഇതോടെ കളിച്ച
നാലു മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ട് കെ ഗ്രൂപ്പിൽ ഒന്നാമതാണ്.
മറ്റു മത്സരങ്ങൾ
ഗ്രൂപ്പ് എഫ്
അർമേനിയ – 0
പോർച്ചുഗൽ – 5
അയർലൻഡ് – 2 ( ഫെർഗൂസൻ – 49 / ആദം ഐഡ – 90+2)
ഹംഗറി – 2 ( ബർണബാസ് വർഗ – 3 / റോളണ്ട് സല്ലായി – 15)
ഗ്രൂപ്പ് എച്ച്
സാൻ മരിനോ – 0
ബോസ്നിയ & ഹെർസഗോവിന – 6 ( ബെഞ്ചമിൻ താഹിറോവിച്ച് – 21 / എഡിൻ ഡെക്കോ – 70,72 / ബാസ്ദർ – 81 / അലജ്ബെഗോവിച്ച് – 85 / മുജാക്കിച്ച് – 90)
ഓസ്ട്രിയ – 1 ( സാബിറ്റ്‌സർ – 54 പെനാൽറ്റി )
സൈപ്രസ് – 0
ഗ്രൂപ്പ് കെ
ഇംഗ്ലണ്ട് – 2
അൻഡോറ – 0
ലാറ്റ്വിയ – 0
സെർബിയ – 1 ( വ്‌ലഹോവിച്ച് – 12 )