മാഡ്രിഡ് – 2026 ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിനിറങ്ങിയ ജർമനിക്ക് ഞെട്ടിക്കുന്ന തോൽവി. സ്ലൊവാക്യയുമായി എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. സ്വന്തം തട്ടകത്തിൽ കളിക്കാൻ ഇറങ്ങിയ സ്ലൊവാക്യക്ക് വേണ്ടി ഡേവിഡ് ഹാങ്കോ 42 മിനുറ്റിലും 55 മിനുറ്റിൽ ഡേവിഡ് സ്ട്രെലെകുമാണ് ചരിത്ര വിജയത്തിൽ ഗോളുകൾ നേടിയത്. മത്സരത്തിൽ ജർമനി മികച്ച കളി പുറത്തെടുത്തെങ്കിലും ഫിനിഷിംഗിലെ പോരായ്മകൾ തിരിച്ചടിയായി.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ നിലവിലെ യൂറോ ചാമ്പ്യന്മാരായ സ്പെയിൻ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ആതിഥേയരായ ബൾഗേറിയയെ പരാജയപ്പെടുത്തി. ആദ്യ പകുതിയിൽ തന്നെ സ്പെയിൻ മൂന്ന് ഗോളുകളും നേടിയിരുന്നു. സന്ദർശകർക്ക് വേണ്ടി ഗോളുകൾ നേടിയത് മൈക്കൽ ഒയർസാബൽ ( അഞ്ചാം മിനുറ്റ്), മാർക്ക് കുക്കുറെല്ല (30), മൈക്കിൾ മെറിനോ (38) എന്നിവരാണ്.
ബെൽജിയം എതിരില്ലാത്ത ആറു ഗോളുകൾക്കാണ് കുഞ്ഞന്മാരായ ലിച്ചെൻസ്റ്റൈനെ തകർത്തു തരിപ്പണമാക്കിയത്. മാക്സിം ഡി കൂപ്പർ ( 20 മിനുറ്റ്), ടൈൽമാൻസ് ( 46, 70 – പെനാൽറ്റി), ആർതർ തിയേറ്റ് (60), കെവിൻ ഡിബ്രൂയിൻ (62), ഫോഫാന (90+1) എന്നിവരാണ് ബെൽജിയത്തിനു വേണ്ടി ഗോളുകൾ നേടിയത്.
അതേസമയം മറ്റൊരു മത്സരത്തിൽ നെതർലാൻഡിനെ സമനിലയിൽ തളക്കാൻ പോളണ്ടിന് സാധിച്ചു. ഇരുപത്തിയെട്ടാം മിനുറ്റിൽ ഡംഫ്രീസിന്റെ ഗോളിലൂടെ ഓറഞ്ച് പട മുന്നിലെത്തിയെങ്കിലും 80 മിനുറ്റിൽ മാറ്റി കാഷ് പോളിഷിനെ ഒപ്പമെത്തിച്ചു.
മറ്റു മത്സരങ്ങൾ
ഗ്രൂപ്പ് എ
സ്ലൊവാക്യ – 2
ജർമനി – 0
ലക്സംബർഗ് – 1 (ഐമാൻ ദർദാരി -30)
നോർത്തേൻ അയർലൻഡ് – 3 ( ജെയിംസ് റീഡ് -7 / ഇമ്മാനുവൽ ചാൾസ് – 46 / ഡെവന്നി – 70)
ഗ്രൂപ്പ് ഇ
ബൾഗേറിയ – 0
സ്പെയിൻ – 3
ജോർജിയ – 2 ( ഡേവിറ്റാഷ്‌വിലി – 63 / ഖ്വിച ക്വാരത്‌സ്‌ഖേലിയ 90+8)
തുർക്കി – 3 ( മൾഡർ – 3 / കെരെം അക്തുർകോഗ്ലു – 41,52)
ഗ്രൂപ്പ് ജി
നെതർലാൻഡ് – 1
പോളണ്ട് – 1
ലിത്വാനിയ -1 ( ഗ്വിഡാസ് ഗൈനൈറ്റിസ് – 90+6 പെനാൽറ്റി )
മാൾട്ട -1 (സറ്റാരിയാനോ – 83)
ഗ്രൂപ്പ് ഐ
നോർവേ – 1 ( ഹാലണ്ട് – 18 പെനാൽറ്റി )
ഫിൻലാൻഡ് – 0
ഗ്രൂപ്പ് ജെ
ലിച്ചെൻസ്റ്റൈൻ -0
ബെൽജിയം – 6
കസക്കിസ്ഥാൻ -0
വെയിൽസ് – 1 ( കൈഫർ മൂർ – 25)