മാഡ്രിഡ്- സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ അത്‌ലറ്റിക്കോ മാഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി. കാറ്റലോണിയൻ ക്ലബ്ബായ എസ്പാന്യോളി നോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വമ്പന്മാരുടെ തോൽവി. ആദ്യ പകുതിയിൽ ജൂലിയൻ
അൽവാരസിന്റെ ഫ്രീകിക്ക് ഗോളിലൂടെ മുന്നിലെത്തിയ (37-ാം മിനുറ്റിൽ )മാഡ്രിഡ് അവസാന 20 മിനിറ്റുകളിലാണ് രണ്ട് ഗോളുകളും വഴങ്ങിയത്. മിഗുവൽ റൂബിയോ 73-ാം മിനിറ്റിൽ എസ്പാന്യോളിനെ ഒപ്പമെത്തിച്ചപ്പോൾ 84-ാം മിനിറ്റിൽ പെരെ മില്ല വിജയ ഗോൾ നേടി.
ആവേശകരമായ മറ്റൊരു മത്സരത്തിൽ അത്‌ലറ്റിക്കോ ബിൽബാവോ സെവിയ്യയെ പരാജയപ്പെടുത്തി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബിൽബാവോയുടെ വിജയം. നിക്കോ വില്യംസ് ( 36-ാം മിനുറ്റ് – പെനാൽറ്റി ), മാറോൺ സന്നദി (43-ാം മിനുറ്റ് ) എന്നിവരുടെ ഗോളിൽ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നു ആതിഥേയരായ ബിൽബാവോ. രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ തിരിച്ചടിച്ചു സെവിയ്യ മത്സരത്തിലേക്ക് തിരിച്ചു വരാൻ ശ്രമിച്ച എങ്കിലും 81-ാം മിനുറ്റിൽ റോബർട്ട് നവാരോ നേടിയ ഗോളിൽ ബിൽബാവോയെ തേടി വിജയം എത്തി. സെവിയ്യക്ക് വേണ്ടി ഗോളുകൾ നേടിയത് ഡോഡി ലുകെബാകിയോ (60 മിനുറ്റ്), ലൂസിയൻ അഗൗമ (72-ാം മിനുറ്റ്) എന്നിവരാണ്.
മറ്റു മത്സരം
സെൽറ്റാ വിഗോ -0
ഗെറ്റാഫെ – 2 ( അഡ്രിയാൻ ലിസോ – 47 മിനുറ്റ്, ക്രിസ്റ്റാന്റസ് ഉച്ചെ 72 മിനുറ്റ്)
ഇന്നത്തെ മത്സരം
എൽസെ – റയൽ ബെറ്റിസ്
( ഇന്ത്യ – 12:30 AM) ( സൗദി – 10:00 PM)