ലണ്ടൻ – മികച്ച താരങ്ങളെ ടീമിൽ എത്തിച്ചിട്ടും ഫോം കണ്ടെത്താൻ വിഷമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് പ്രീമിയർ ലീഗ് മൂന്നാം റൗണ്ട് മത്സരത്തിൽ ബേൺലിയെ നേരിടും. ആദ്യ മത്സരത്തിൽ ആർസണലിന് എതിരെ തോൽവിയും കഴിഞ്ഞ മത്സരത്തിൽ ഫുൾഹാമിന് എതിരെ സമനിലയുമായിരുന്നു. ഇതിനിടെ കരബോവ കപ്പിൽ നാലാം ഡിവിഷൻ ക്ലബ്ബിനോട് തോറ്റു പുറത്തായിരുന്നു.
മറ്റു മത്സരങ്ങളിൽ മികച്ച ഫോമിലുള്ള ടോട്ടൻഹാം ബോൺമത്തിനെയും ചെൽസി ഫുൾഹാമിനെയും നേരിടും
ഇന്നത്തെ മത്സരങ്ങൾ
ചെൽസി – ഫുൾഹാം
(ഇന്ത്യ – 5:00 PM) ( സൗദി – 2:30 PM)
മാഞ്ചസ്റ്റർ യുണൈറ്റഡ് – ബേൺലി
(ഇന്ത്യ – 7:30 PM) ( സൗദി – 5:00 PM)
സണ്ടർലാൻഡ് – ബ്രെന്റ്ഫോഡ്
(ഇന്ത്യ – 7:30 PM) ( സൗദി – 5:00 PM)
ടോട്ടൻഹാം – ബോൺമത്ത്
(ഇന്ത്യ – 7:30 PM) ( സൗദി – 5:00 PM)
വോൾവ്സ് – എവർട്ടൺ
(ഇന്ത്യ – 7:30 PM) ( സൗദി – 5:00 PM)
ലീഡ്‌സ് യുണൈറ്റഡ് – ന്യൂകാസ്റ്റൽ യുണൈറ്റഡ്
(ഇന്ത്യ – 10:00 PM) ( സൗദി – 7:30 PM)