ആന്‍ഫീല്‍ഡ്:ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണില്‍ ജയത്തോടെ തുടങ്ങി വമ്പന്‍മാര്‍. കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ ആഴ്‌സണല്‍ വോള്‍വ്‌സിനെതിരേ രണ്ട് ഗോളുകളുടെ ജയമാണ് നേടിയത്. ആഴ്‌സണലിനായി കായ് ഹാവര്‍ട്‌സ്, ബുക്കായ സാക്ക എന്നിവര്‍ സ്‌കോര്‍ ചെയ്തു. എന്നാല്‍ വോള്‍വ്‌സ് ആഴ്‌സണലിനെതിരേ മികച്ച പ്രതിരോധനം തീര്‍ത്താണ് തോല്‍വി വഴങ്ങിയത്.
പ്രീമിയര്‍ ലീഗിലേക്ക് പ്രമോഷന്‍ ലഭിച്ച ഇപ്‌സ് വിച്ച് ടൗണിനെതിരേ രണ്ട് ഗോളിന്റെ ജയമാണ് ലിവര്‍പൂള്‍ നേടിയത്. ഡിഗോ ജോട്ട, മുഹമ്മദ് സലാഹ് എന്നിവരാണ് ലിവര്‍പൂളിനായി ഗോള്‍ നേടിയത്. ലിവര്‍പൂളിന്റെ രണ്ട് ഗോളും രണ്ടാം പകുതിയിലാണ് പിറന്നത്. മുഹമ്മദ് സലാ ജോട്ടയുടെ ഗോളിന് അസിസ്റ്റ് ഒരുക്കുകയും ചെയ്തു. ആദ്യ പകുതിയില്‍ ചെമ്പടക്കാരെ പിടിച്ചുകെട്ടാന്‍ പുതുമുഖക്കാരായ ഇപ്‌സ്‌വിച്ചിന് സാധിച്ചു.
പതിവ് പോലെ എവര്‍ട്ടണിന്റെ ഫലം ആദ്യ മല്‍സരത്തില്‍ നിരാശയായിരുന്നു. ബ്രിങ്ടണനെതിരേ മൂന്ന് ഗോളിന്റെ തോല്‍വിയാണ് എവര്‍ട്ടണ്‍ വഴങ്ങിയത്. യുവ കോച്ച് ഫാബിയന്‍ ഹസ്ലറിന് കീഴിലാണ് ബ്രിങ്ടണ്‍ ഇറങ്ങിയത്.
സതാംപടണിനെതിരേ ന്യൂകാസില്‍ യുനൈറ്റഡ് ഒരു ഗോളിന്റെ ജയം നേടിയത്. 10 പേരുമായി പൊരുതിയാണ് ന്യൂകാസിലിന്റെ ജയം. 28ാം മിനിറ്റില്‍ ഷാറിനാണ് ചുവപ്പ് കാര്‍ഡ് ലഭിച്ച് പുറത്താവേണ്ടി വന്നത്. ജോലിങടണാണ് ന്യൂകാസിലിനായി സ്‌കോര്‍ ചെയ്തത്. എഎഫ്‌സി ബേണ്‍മൗത്ത്-നോട്ടിങ്ഹാം ഫോറസ്റ്റ് മല്‍സരം 1-1സമനിലയില്‍ കലാശിച്ചു. ആസ്റ്റണ്‍ വില്ല-വെസ്റ്റ്ഹാം യുനൈറ്റഡ് മല്‍സരവും 1-1 സമനിലയില്‍ കലാശിച്ചു. നാളെ നടക്കുന്ന മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയെയും ബ്രന്റ്‌ഫോഡ് ക്രിസ്റ്റല്‍ പാലസിനെയും നേരിടും.