ലണ്ടൻ – ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഈ സീസണിലെ ആദ്യം ജയം തേടി ലണ്ടൻ ക്ലബ്ബായ ചെൽസി ഇന്നിറങ്ങും. ഇന്ത്യൻ സമയം രാത്രി 12:30ന് ( സൗദി 10:00 PM) നടക്കുന്ന മത്സരത്തിൽ വെസ്റ്റ് ഹമാണ് എതിരാളികൾ. എതിരാളികളുടെ തട്ടകത്തിൽ ഇറങ്ങുന്ന ചെൽസിക്കു വിജയം തന്നെയാണ് പ്രധാന ലക്ഷ്യം. ആദ്യ മത്സരത്തിൽ ക്രിസ്റ്റൽ പാലസുമായി ഗോൾ രഹിത സമനിലയായിരുന്നു നിലവിലെ ക്ലബ് ലോകകപ്പ് ചാമ്പ്യന്മാരുടെ ഫലം. വെസ്റ്റ് ഹാം ആദ്യ മത്സരത്തിൽ ഈ സീസണിൽ പ്രീമിയർ ലീഗിലേക്ക് എത്തിയ സണ്ടർലാൻഡിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. അതിനാൽ വെസ്റ്റ്ഹാമും വിജയം തന്നെയാകും ലക്ഷ്യം വെക്കുക.
പ്രീമിയർ ലീഗിൽ നാളെ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയും ടോട്ടന്‍ഹാമും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം വൈകിട്ട് 5 മണിക്കാണ് ( സൗദി 2:30 PM ) മത്സരം ആരംഭിക്കുക. സിറ്റിയുടെ തട്ടകമായ ഇത്തിഹാദിലാണ് മത്സരം അരങ്ങേറുക.തുടർച്ചയായ വിജയം ലക്ഷ്യമിടുന്ന ഇരുവർക്കും മത്സരം വളരെയധികം പ്രധാനമാണ്.
കൂടാതെ ആർസണൽ, ആസ്റ്റൺ വില്ല എന്നിവരും നാളെ കളത്തിൽ ഇറങ്ങും.