ഫാരോ– സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ സൗദി ക്ലബ്ബ് അല്‍ നസ്റിന് അനായസ ജയം.പോര്‍ച്ചുഗലിലെ എസ്റ്റാഡിയോ അല്‍ഗാരവ് സേറ്റഡിയത്തിൽ വെച്ചു നടന്ന സൗഹദൃ മത്സരത്തില്‍ റിയോ ഏവിന് എതിരെയായിരിന്നു ക്രിസ്റ്റ്യാനോയുടെയും സംഘത്തിന്റെയും ജയം.എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് പോര്‍ച്ചുഗീസ് ക്ലബ്ബിനെ തോല്‍പ്പിച്ചത്.
മത്സരത്തിന്റെ 15-ാം മിനുറ്റില്‍ ഫ്രഞ്ച് ഡിഫന്‍ഡര്‍ സിമാകനിലൂടെ സൗദി ക്ലബ്ബ് മുന്നിലെത്തി. 44-ാം മിനുറ്റില്‍ ക്രിസ്റ്റ്യാനോ മത്സരത്തിലെ തന്റെ ആദ്യ ഗോള്‍ അടിച്ചു. കളിയുടെ 63-ാം മിനുറ്റില്‍ സാദിയോ മാനേ പെനാല്‍റ്റി നഷ്ടമാക്കിയെങ്കിലും തൊട്ടടുത്ത നിമിഷത്തില്‍ തന്നെ ഹെഡറിലൂടെ ക്രിസ്റ്റ്യാനോ രണ്ടാം ഗോള്‍ നേടി.അഞ്ചു മിനുറ്റുകള്‍ക്ക് ശേഷം ലഭിച്ച പെനാല്‍റ്റി കൃത്യമായി വലയില്‍ എത്തിച്ച് താരം ഹാട്രിക് തികച്ചു.
ഈ മാസം പത്തിന് സ്പാനിഷ് ക്ലബ്ബായ അല്‍മേരിയക്ക് എതിരെ അല്‍ നസ്ര്‍ അടുത്ത സൗഹദൃ മത്സരം കളിക്കും.