മുംബൈ: ഇന്ത്യയുടെ സ്റ്റാര്‍ബാറ്റ്സ്മാന്‍ ശുഭ്മാന്‍ ഗില്ലിന്റെ പ്രണയവാര്‍ത്തകള്‍ എന്നും മാധ്യമങ്ങള്‍ ആഘോഷിക്കാറുണ്ട്. ബോളിവുഡ് താരം സാറാ അലിഖാന്, ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറാ എന്നിവരുമായുള്ള ഡേറ്റിങും ഏറെക്കാലം വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
എന്നാല്‍ നിലവില്‍ ഇന്ത്യയുടെ പുതിയ ട്വന്റി-20 ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്ലിന്റെ കാമുകിയായി വാര്‍ത്തകളില്‍ ഇടം നേടിയ നായികയാണ് റിഥിമാ പണ്ഡിറ്റ്. ടെലിവിഷന്‍ താരമായ റിഥിമ ശുഭ്മാന്‍ ഗില്ലിനെ വിവാഹം ചെയ്യുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ശുഭ്മാന്‍ ഗില്‍ ഇതില്‍ പ്രതികരണം നടത്തിയിരുന്നു. എന്നാല്‍ റിഥിമ ഈ വാര്‍ത്തയ്ക്കെതിരേ ഇന്ന് രംഗത്ത് വന്നിരിക്കുകയാണ്. ശുഭ്മാന്‍ വളരെ ക്യൂട്ടാണെന്നാണ് റിഥിമ പറയുന്നത്. മികച്ച ഒരു സ്പോര്‍ട്സ് താരമാണ്. ഏവര്‍ക്കും ഇഷ്ടപ്പെടുന്ന താരം. അദ്ദേഹവുമായി നിലവില്‍ യാതൊരു ബന്ധവുമില്ല. അദ്ദേഹത്തിന് താന്‍ ആരെന്ന് അറിയുക പോലുമില്ല. വിവാഹ വാര്‍ത്ത ഉണ്ടെങ്കില്‍ താന്‍ നേരിട്ടറിയിക്കുമെന്നും മാധ്യമങ്ങളോട് റിഥിമ അറിയിച്ചു. ബഹു ഹമാരി രജനികാന്ത്, ഖത്തരാ, ഖത്താരാ, ഖത്തരാ എന്നീ സീരിയലുകളില്‍ താരം മുഖ്യവേഷം ധരിച്ചിട്ടുണ്ട്.