Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 24
    Breaking:
    • റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസ്സുകാരൻ മരിച്ചു
    • വി.എസിനെ അപമാനിച്ചു: വിനായകനെതിരെ യൂത്ത് കോൺഗ്രസിന്റെ പരാതി
    • പൊതു സേവനങ്ങളിൽ പൗരന്മാരുടെ അഭിപ്രായമറിയാൻ സർവേ സംഘടിപ്പിച്ച് ഒമാൻ
    • കരിപ്പൂരില്‍ 23.42 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരി പിടിയില്‍
    • ഖത്തറും സ്വിറ്റ്‌സര്‍ലന്‍ഡും ഒരുമിക്കുന്ന ആര്‍ട് റെഡിസന്‍സിയില്‍ 2 പേര്‍; എ.ഐ സമ്മേളിക്കുന്ന ഒളിംപിക് കലാവിഷ്‌കാരങ്ങള്‍ അമേരിക്ക സമ്മര്‍ ഒളിംപിക്‌സിലെ കള്‍ച്ചറല്‍ ഒളിമ്പ്യാഡില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Sports»Cricket

    പടിക്കല്‍ ഓണ്‍ ഫയര്‍; വീണ്ടും കോഹ്ലി ചേസിങ്ങില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ബംഗളൂരു

    Sports DeskBy Sports Desk20/04/2025 Cricket Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Punjab Kings vs Royal Challengers Bengaluru Highlights, IPL 2025, Virat Kohli, Devdutt Padikkal
    Share
    WhatsApp Facebook Twitter Telegram LinkedIn

    മുല്ലാന്‍പൂര്‍: ചിന്നസ്വാമിയില്‍ ജയം കിട്ടാക്കനിയാകുമ്പോഴും എവേ മത്സരങ്ങളിലെ വിജയക്കുതിപ്പ് തുടര്‍ന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. പഞ്ചാബ് ഹോംഗ്രൗണ്ടായ മുല്ലാന്‍പൂരില്‍ ചേസ് മാസ്റ്റര്‍ വിരാട് കോഹ്ലിയാണ് സന്ദര്‍ശകരെ വിജയതീരത്തേക്ക് നയിച്ചത്. പഞ്ചാബ് ഉയര്‍ത്തിയ 158 എന്ന വിജയലക്ഷ്യം ഏഴ് പന്ത് ബാക്കിനില്‍ക്കെ ഏഴു വിക്കറ്റിനാണ് ബംഗളൂരു മറികടന്നത്. കോഹ്ലി 73 റണ്‍സുമായി പുറത്താകാതെ നിന്നു.

    പഞ്ചാബ് ഉയര്‍ത്തിയ ടോട്ടല്‍ ബംഗളൂരു അനാസായം പിന്തുടരുന്നാണ് ഇന്ന് കണ്ടത്. ഓപണര്‍ ഫില്‍ സാള്‍ട്ട് ഒരിക്കല്‍ കൂടി പരാജയമായെങ്കിലും ടീമിനെ കൂട്ടത്തകര്‍ച്ചയിലേക്കു വിടാരെ മറ്റൊരറ്റം കാക്കുകയായിരുന്നു കോഹ്ലി. ദേവ്ദത്ത് പടിക്കല്‍ അപാര ടച്ചോടെ നിറഞ്ഞാടിയതോടെ സന്ദര്‍ശകര്‍ അനായാം വിജയത്തിലേക്കു കുതിച്ചു.
    13-ാം ഓവറില്‍ ഹര്‍പ്രീത് ബ്രാറിന്റെ പന്തില്‍ കൂറ്റനടിക്കുള്ള ശ്രമത്തില്‍ ലോങ് ഓണില്‍ നേഹാല്‍ വധേര പിടിച്ച് പടിക്കല്‍ പുറത്തായെങ്കിലും അപ്പോഴേക്കും മത്സരം പഞ്ചാബിന്റെ കൈപ്പിടിയില്‍നിന്ന് അകന്നിരുന്നു. 35 പന്തില്‍ നാല് സിക്‌സറും അഞ്ച് ബൗണ്ടറിയും പറത്തിയാണ് ദേവ്ദത്ത് പടിക്കല്‍ കൂടാരം കയറിയത്.
    അവസാനം ജിതേഷ് ശര്‍മയെ കൂട്ടുപിടിച്ചാണ് മത്സരത്തില്‍ മറ്റൊരു ട്വിസ്റ്റിനുള്ള സാധ്യത കോഹ്ലി അടച്ചത്. വധേരയുടെ ലെഗ്‌ബ്രേക്ക് സിക്‌സറിന് പറത്തി ജിതേഷ് തന്നെ വിജയറണ്‍ കുറിച്ചു. 54 പന്ത് നേരിട്ട് ഒരു സിക്‌സറും ഏഴ് ബൗണ്ടറിയും സഹിതമാണ് കോഹ്ലി 73 റണ്‍സെടുത്തത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നേരത്തെ ടോസ് ഭാഗ്യം തുണച്ച ബംഗളൂരു നായകന്‍ രജത് പട്ടിദാര്‍ ആതിഥേയരെ ബാറ്റിനയയ്ക്കുകയായിരുന്നു. എന്നാല്‍, ഒരിക്കല്‍കൂടി കാടനടികളുമായി പഞ്ചാബ് ഓപണര്‍മാരായ പ്രിയാന്‍ഷ് ആര്യയും(15 പന്തില്‍ 22) പ്രഭ്‌സിംറാന്‍ സിങ്ങും(17 പന്തില്‍ 33) പവര്‍പ്ലേയില്‍ ബംഗളൂരു പ്രതീക്ഷകള്‍ തല്ലിക്കെടുത്തി. ആറ് ഓവറില്‍ 62 റണ്‍സാണ് രണ്ടുപേരും ചേര്‍ന്ന് അടിച്ചെടുത്തത്. എന്നാല്‍, പ്രിയാന്‍ഷിനെ ടിം ഡേവിഡിന്റെ കൈകളിലെത്തിച്ച് ക്രുണാര്‍ പാണ്ഡ്യ ടീമിനു ബ്രേക്ത്രൂ സമ്മാനിച്ചു. പവര്‍പ്ലേയ്ക്കു പിന്നാലെ പ്രഭ്‌സിംറാനെ കൂടി ക്രുണാന്‍ ഡേവിഡിന്റെ കൈകളില്‍ തന്നെ എത്തിച്ചതോടെ പഞ്ചാബിന്റെ പതനം ആരംഭിച്ചു.
    ഫോമിലുള്ള നായകന്‍ ശ്രേയസ് അയ്യര്‍ വീണ്ടും രണ്ടക്കം കടക്കാനാകാതെ പുറത്താകുകയും ചെയ്തു. നാലാമനായി ഇറങ്ങിയ ജോഷ് ഇംഗ്ലിസ്(17 പന്തില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 27) പഞ്ചാബിനെ കരകയറ്റുമെന്നു തോന്നിച്ചെങ്കിലും ആ ഇന്നിങ്‌സിനും അധികം ആയുസുണ്ടായില്ല. 14-ാം ഓവറില്‍ ക്രീസിലെത്തി അവസാന പന്ത് വരെ ക്രീസില്‍ നിന്നിട്ടും വെടിക്കെട്ട് ഫിനിഷര്‍ ശശാങ്ക് സിങ്ങിനും(33 പന്തില്‍ വെറും ഒരു ബൗണ്ടറിയോടെ 31) പിന്നീട് വന്ന മാര്‍ക്കോ യാന്‍സനും(20 പന്തില്‍ 25) പ്രതിരോധത്തിലാണ്ട പഞ്ചാബ് ഇന്നിങ്‌സില്‍ കാര്യമായൊരു ഓളവും ഉണ്ടാക്കാനായില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Devdutt Padikkal ipl 2025 Punjab Kings Punjab Kings vs Royal Challengers Bengaluru Highlights RCB vs PBKS Royal Challengers Bangalore Virat Kohli
    Latest News
    റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസ്സുകാരൻ മരിച്ചു
    24/07/2025
    വി.എസിനെ അപമാനിച്ചു: വിനായകനെതിരെ യൂത്ത് കോൺഗ്രസിന്റെ പരാതി
    24/07/2025
    പൊതു സേവനങ്ങളിൽ പൗരന്മാരുടെ അഭിപ്രായമറിയാൻ സർവേ സംഘടിപ്പിച്ച് ഒമാൻ
    24/07/2025
    കരിപ്പൂരില്‍ 23.42 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരി പിടിയില്‍
    24/07/2025
    ഖത്തറും സ്വിറ്റ്‌സര്‍ലന്‍ഡും ഒരുമിക്കുന്ന ആര്‍ട് റെഡിസന്‍സിയില്‍ 2 പേര്‍; എ.ഐ സമ്മേളിക്കുന്ന ഒളിംപിക് കലാവിഷ്‌കാരങ്ങള്‍ അമേരിക്ക സമ്മര്‍ ഒളിംപിക്‌സിലെ കള്‍ച്ചറല്‍ ഒളിമ്പ്യാഡില്‍
    24/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version