തിരുവനന്തപുരം– കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ കൊച്ചി ബ്ലൂ ടൈഗേഴ്സിന് അനായാസ വിജയം. അദാനി ട്രിവാൻഡ്രം റോയൽസിനെ
എട്ടു വിക്കറ്റിന് തോൽപ്പിച്ചാണ് ജയത്തോടെ സീസൺ തുടങ്ങിയത്.
ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ട്രിവാൻഡ്രത്തിന് തുടക്കം തന്നെ പിഴച്ചു. ആദ്യ പന്തിൽത്തന്നെ സുബിൻ റൺ ഔട്ടായി. തുടരെ വന്നവരെല്ലാം നിരാശപ്പെടുത്തിയപ്പോൾ നിശ്ചിത ഓവറിൽ 97 റൺസിന് എല്ലാവരും പുറത്തായി. അഭിജിത്ത് പ്രവീൺ (32 പന്തിൽ 28 റൺസ്) ബേസിൽ തമ്പി (20 പന്തിൽ 20 runs) എന്നിവർ ഒഴികെ ആർക്കും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. കൊച്ചിക്ക് വേണ്ടി അഖിൻ സത്താർ, ആഷിക്ക് എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടിയപ്പോൾ ആസിഫ് ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊച്ചി ക്യാപ്റ്റൻ സാലി സാംസന്റെ അർദ്ധ സെഞ്ച്വറി കരുത്തിൽ 49 പന്തുകൾ ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യം കണ്ടു.
28 റൺസ് എടുക്കുന്നതിനിടെ ജിബിൻ ജോയ് (8), വിനൂപ് മനോഹരൻ (14) എന്നിവരെ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ മുഹമ്മദ് ഷാനുവിനെ ( 20 പന്തിൽ 23 റൺസ് ) . കൂട്ടുപിടിച്ച് സാലി ( 30 പന്തിൽ 50 റൺസ് ) വിജയത്തിലെത്തിച്ചു.
ട്രിവാൻഡ്ര നിരയിൽ ആകെ വിക്കറ്റ് നേടിയത് വിനിലാണ്.