മുംബൈ – ഒക്ടോബറിൽ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിന് എതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രണ്ടു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഗിൽ നയിക്കുന്ന 15 അംഗ ടീമിനെയാണ് അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇന്ന് പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ മോശപ്രകടനം കാഴ്ചവച്ച കരുൺ നായരിന് പകരം ദേവ്ദത്ത് പടിക്കലിനെ ടീമിലെടുത്തിട്ടുണ്ട്.
പരിക്ക് കാരണം വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് അവസരം നഷ്ടപ്പെട്ടതിനാൽ
സീനിയർ താരമായ രവീന്ദ്ര ജഡേജയെയാണ് വൈസ് ക്യാപ്റ്റനായി ചുമതല ഏർപ്പെടുത്തിയിരുന്നത്. പ്രാധാന് വിക്കറ്റ് കീപ്പറായി ധ്രുവ് ജുറേലി നാണ് നറുക്ക് വീണിരിക്കുന്നത്. ബാക്കപ്പായി പുതുമുഖ താരം തമിഴ്നാട്ടുകാരൻ എന്‍ ജഗദീശനും ടീമിലുണ്ട്.
ബൗളിങിൽ ബുമ്ര, സിറാജ്,പ്രസിദ്ധ് കൃഷ്ണ എന്നിവരെ നിലനിർത്തിയപ്പോൾ ആകാശ്ദീപിനെ ഒഴിവാക്കി. സ്പിൻ നിരയിലേക്ക് നോക്കുമ്പോൾ അക്സർ പട്ടേൽ, കുല്‍ദീപ് യാദവിനെയും പരിഗണിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരെ അവസരം നഷ്ടപ്പെട്ട സര്‍ഫറാസ് ഖാനെ ഇത്തവണയും സെലക്ടർമാർ പരിഗണിച്ചിട്ടില്ല. വിശ്രമം ആവശ്യപ്പെട്ടതിനാൽ ശ്രേയസ്സ് അയ്യരിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഒക്ടോബർ 2 മുതൽ 6 വരെ ആദ്യ ടെസ്റ്റ് മത്സരം നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ വച്ച് നടക്കും. രണ്ടാം മത്സരം ഒക്ടോബർ 10 മുതൽ 14 വരെ അരുൺ ജൈറ്റ്ലിയിൽ വെച്ചായിരിക്കും.
ഇന്ത്യന്‍ ടെസ്റ്റ് ടീം
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, അക്ഷര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, കുല്‍ദീപ് യാദവ്, എന്‍ ജഗദീശന്‍ (വിക്കറ്റ്കീപ്പര്‍).