മുംബൈ– കഴിഞ്ഞ മത്സരത്തിൽ ലക്‌നോ സൂപ്പർ ജെയ്ന്റ്സിനെതിരെ തകർന്നടിഞ്ഞ ഡൽഹിയെ വിജയത്തിലേക്ക് എത്തിച്ച സമീർ റിസ്വി രണ്ടാം മത്സരത്തിലും ടീമിന് വിജയമൊരുക്കി. ആദ്യ ബാറ്റ് ചെയ്ത മുംബൈ സൂര്യകുമാർ യാദവിന്റെ അർദ്ധ സെഞ്ചുറി ബലത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് എടുത്തപ്പോൾ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഡൽഹി 17 പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യം കാണുകയായിരുന്നു. ജയത്തോടെ രണ്ടു വിജയവുമായി ഡൽഹി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈക്ക് തുടക്കം തന്നെ പിഴച്ചു. ആദ്യം മൂന്ന് ഓവറിനിടെ തന്നെ റയാൻ റിക്കെൽട്ടൺ ( 11 പന്തിൽ 9), ഫ്രണ്ട്സ് ഒന്ന് എടുക്കാതെ തിലക് വർമ എന്നിവരെ മുകേഷ് കുമാർ മടക്കി. പിന്നീട് സൂര്യകുമാർ യാദവിനെ കൂട്ടുപിടിച്ച് രോഹിത് ശർമ സ്കോർ പടുത്തുയർത്തിയെങ്കിലും ബൗണ്ടറികൾ പ്രതീക്ഷിച്ച സ്കോർ ഉയർന്നില്ല. സ്കോർ 71ൽ നിൽക്കെ 35 റൺസുമായി രോഹിത് ശർമയും. പിന്നാലെ അഞ്ചു റൺസ് എടുത്ത റൂഥർഫോർഡിനേയും നഷ്ടമായി. തുടർന്ന് ക്രീസിൽ എത്തിയ നമൻ ദീർ – സൂര്യ കൂട്ടുകെട്ട് സ്കോർ 100 കടത്തി. അർദ്ധ സെഞ്ചുറി തികച്ചതിന് പിന്നാലെ സൂര്യയും മടങ്ങിയതോടെ മുംബൈ വീണ്ടും പ്രതിസന്ധിയിലായി. പത്തൊമ്പതാം ഓവറിൽ 28 റൺസുമായി നമനും മടങ്ങി. അവസാന പന്തുകളിൽ കോർബിൻ ബോഷ് നേടിയ ബൗണ്ടറികളാണ് സ്കോർ 160 കടത്തിയത്. മിച്ചൽ സന്റ്നർ പുറത്താക്കാതെ 18 റൺസ് എടുത്തപ്പോൾ ബോഷ് 11 റൺസും നേടി. ഡൽഹിക്ക് വേണ്ടി മുകേഷ് കുമാർ രണ്ട് വിക്കറ്റ് നേടിയപ്പോൾ ലുങ്കി എംഗിഡി, അക്ഷർ പട്ടേൽ, നടരാജൻ, വിപ്രാജ് നിഗം എന്നിവർ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഡൽഹിക്കും തുടക്കത്തിൽ തന്നെ കെ.എൽ രാഹുലിനെയും (ഒരു റൺ), നിതീഷ് റാണയയും (പൂജ്യം) നഷ്ടമായി. മൂന്നാം വിക്കറ്റിൽ കഴിഞ്ഞ മത്സരത്തിലെ ഹീറോയായ സമീർ റിസ്‌വി, ശ്രീലങ്കൻ താരം പാത്തും നിസ്സാങ്ക എന്നിവർ ചേർന്ന് ഡൽഹിയുടെ സ്കോർ പതിയെ ഉയർത്തി. ഇരുവരും ചേർന്ന് 66 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. 73 ൽ നിൽക്കെ 44 റൺസെടുത്ത നിസാങ്കയെ സന്റ്നർ മടക്കി പ്രതീക്ഷകൾ നൽകിയെങ്കിലും റിസ്‌വി പിന്നീട് തുടരെ ബൗണ്ടറികൾ കടത്തുന്നതാണ് മുംബൈ ആരാധകർ കണ്ടത്. ജയത്തിന് 12 റൺസ് അകലെ സമീർ 90 റൺസ് ബോഷിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. തുടർന്ന് ക്രീസിൽ എത്തിയ സ്റ്റബ്സും മില്ലറും ചേർന്ന് ടീമിനെ തുടർച്ചയായ രണ്ടാം ജയത്തിൽ എത്തിച്ചു. മില്ലർ 18 പന്തിൽ 21 റൺസും സ്റ്റബ്സ് നാലു പന്തിൽ മൂന്ന് റൺസുമാണ് നേടിയത്
മുംബൈക്ക് വേണ്ടി ദീപക് ചഹാർ, സന്റ്നർ, ബോഷ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.



