ചെന്നൈ– മുംബൈയെ എട്ടു വിക്കറ്റിന് തോൽപ്പിച്ച് സീസണിലെ നാലാം ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ നമൻ ദിറിൻറെ അർദ്ധ സെഞ്ച്വറിയിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് എടുത്തപ്പോൾ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 11 പന്തുകൾ ബാക്കിനിൽക്കെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ്, കാർത്തിക് ശർമ എന്നിവരുടെ അർദ്ധ സെഞ്ച്വറിയിൽ മുംബൈയെ തകർക്കുകയായിരുന്നു. സീസണിലെ രണ്ടു മത്സരത്തിലും മുംബൈയ്ക്കെതിരെ ചെന്നൈ ഇതോടെ ജയം നേടി.
പുറത്തെടുത്തത് നമൻ ദിർ (57 റൺസ്), റ്യാൻ റിക്കിൾട്ടൻ ( 37) എന്നിവർ മാത്രമാണ്. വിൽ ജാക്സ് (ഒരു റൺസ് ), മറ്റൊരു മത്സരത്തിലും മോശ പ്രകടനം കാഴ്ചവച്ച സൂര്യകുമാർ യാദവ് (21), തിലക് വർമ ( അഞ്ച് ), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (18), റോബിൻ മിൻസ് ( അഞ്ച്) എന്നിവരെല്ലാം നിരാശപ്പെടുത്തി. കൃഷ് ഭഗത് മൂന്നു റൺസുമായും ട്രെന്റ് ബോൾട് ഏഴു റൺസുമായും പുറത്തകാതെ നിന്നു ഇന്നിങ്സ് അവസാനിക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ആകെ നേടാൻ ആയത് 159 റൺസാണ്. ചെന്നൈക്ക് വേണ്ടി അനുഷ് കമ്പോജ് മൂന്നു വിക്കറ്റ് നേടിയപ്പോൾ നൂർ അഹമ്മദ് രണ്ട് വിക്കറ്റും ജാമി ഓവർടൺ, രാമകൃഷ്ണ ഘോഷ് ഓരോ വിക്കറ്റ് വീതവും നേടി.
160 ലക്ഷ്യമിട്ട് ഇറങ്ങിയ ചെന്നൈക്ക് രണ്ടാം ഓവറിൽ തന്നെ മലയാളി താരം സഞ്ജു സാംസണെ നഷ്ടമായി. 11 റൺസ് ആണ് താരം നേടിയത്. പിന്നീട് ക്യാപ്റ്റൻ ഋതുരാജിനെപ്പം ഊർവിഷ് പട്ടേൽ റൺസ് ഉയർത്തി. ടീം സ്കോർ 63ൽ നിൽക്കെ 24 റൺസ് എടുത്ത ഊർവിഷിനെ അല്ലാഹ് ഗസൻഫർ മടക്കി. മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ കാർത്തിക് ശർമയെ കൂട്ടുപിടിച്ച് 11 പന്തുകൾ ബാക്കി നിൽക്കെ അനായാസം വിജയത്തിലെത്തിച്ചു. ഋതുരാജ് (48 പന്തിൽ 67), കാർത്തിക് ( 40 പന്തിൽ 54) എന്നിങ്ങനെയാണ് താരങ്ങളുടെ സ്കോർ.
മുംബൈക്ക് വേണ്ടി ബുമ്ര, ഗസൻഫർ ഓരോ വിക്കറ്റ് വീതം നേടി.



