ഡല്‍ഹി: മുന്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് പരിശീലകനായി എത്തുന്നു. ഐപിഎല്‍ ഫ്രാഞ്ചൈസി ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലക സ്ഥാനത്തേക്ക് യുവരാജിനെ എത്തിക്കാനുള്ള ശ്രമത്തിലാണ്. ഇതിനായുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. നേരത്തെ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം യുവരാജ് എത്തുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ തല്‍സ്ഥാനത്ത് ആശിഷ് നെഹ്റ തന്നെ തുടരുമെന്ന് പിന്നെ സ്ഥിരീകരിക്കുകയായിരുന്നു.
2025 സീസണിലാണ് യുവരാജ് ഡല്‍ഹിക്കൊപ്പം എത്തുക. മുമ്പ് ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിന്റെ കോച്ചിങ് ടീമിനൊപ്പം യുവരാജ് ദീര്‍ഘകാലം ഉണ്ടായിരുന്നു.നിലവിലെ ഡല്‍ഹി കോച്ച് റിക്കി പോണ്ടിങാണ്. പോണ്ടിങിനൊപ്പം നിലനിര്‍ത്താനോ യുവരാജിനെ മാത്രം നിലനിര്‍ത്താനോ ഡല്‍ഹി ശ്രമിച്ചേക്കും. ഏത് വിധേനയും കോച്ചിങ് സ്റ്റാഫില്‍ യുവരാജിനെ എത്തിക്കാനുള്ള ശ്രമത്തിലാണ് ഡല്‍ഹി. യുവരാജിന്റെ ബാറ്റിങ് എക്സ്പീരിയന്‍സ് ഡല്‍ഹിക്ക് മുതല്‍ക്കൂട്ടാവുമെന്നാണ് മാനേജ്മെന്റിന്റെ റിപ്പോര്‍ട്ട്.
2020ലാണ് ഡല്‍ഹി അവസാനമായി ഐപിഎല്‍ ഫൈനലില്‍ പ്രവേശിച്ചത്. അന്ന് മുംബൈയോട് പരാജയപ്പെട്ട് പുറത്താവുകയായിരുന്നു. പിന്നീട് രണ്ട് സീസണില്‍ പ്ലേ ഓഫില്‍ എത്തിയെങ്കിലും 2022ന് ശേഷം പ്ലേ ഓഫില്‍ എത്താനും ഡല്‍ഹിക്ക് സാധിച്ചില്ല.