വിശാഖപട്ടണം– ദക്ഷിണാഫ്രിക്കെതിരെയുള്ള മൂന്നാം ഏകദിനത്തിൽ തകർപ്പൻ ജയത്തോടെ ഇന്ത്യക്ക് പരമ്പര. വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ ഇന്ത്യ മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര സ്വന്തമാക്കി (2-1).
ആദ്യ ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ക്വിന്റൺ ഡി കോക്കിന്റെ സെഞ്ച്വറി (89 പന്തിൽ 106 റൺസ്) കരുത്തിൽ 47.5 ഓവറിൽ 270 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 39.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. യശസ്വി ജയ്‌സ്വാൾ ഇന്ത്യക്കുവേണ്ടി കന്നി ഏകദിന സെഞ്ച്വറി കരസ്ഥമാക്കിയപ്പോൾ സീനിയർ താരങ്ങളായ രോഹിത് ശർമയും, വിരാട് കോഹ്ലിയും അർദ്ധ സെഞ്ച്വറി യുമായി തിളങ്ങി.
ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ തുടക്കത്തിൽ സാവധാനത്തിലാണ് സ്കോർ പടുത്തുയർത്തിയത്. ഒരു ഭാഗത്ത് രോഹിത് വെടിക്കെട്ട് ബാറ്റിംഗുമായി നിലയുറച്ചപ്പോൾ മറുഭാഗത്ത് ജയ്‌സ്വാൾ വളരെ സാവധാനത്തിൽ തട്ടിമുട്ടിയും അർദ്ധ സെഞ്ച്വറി തൊട്ടു. സ്കോർ 155ൽ നിൽക്കെ 75 റൺസുമായി രോഹിത് മടങ്ങി. പിന്നാലെ ക്രീസിൽ എത്തിയ കോഹ്ലി മറ്റൊരു മത്സരത്തിലും ദക്ഷിണാഫ്രിക്കൻ ബോളർമാരെ അടിച്ചു പറത്തി. കൂടെ ജയ്‌സ്വാൾ ഗിയർ മാറ്റി വെടിക്കെട്ട് ആരംഭിച്ചതോടെ അനായാസം ഇന്ത്യ വിജയം സ്വന്തമാക്കി. ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ തുടക്കത്തിൽ സാവധാനത്തിലാണ് സ്കോർ പടുത്തുയർത്തിയത്. ഒരു ഭാഗത്ത് രോഹിത് വെടിക്കെട്ട് ബാറ്റിംഗുമായി നിലയുറച്ചപ്പോൾ മറുഭാഗത്ത് ജയ്‌സ്വാൾ വളരെ സാവധാനത്തിൽ തട്ടിമുട്ടിയും അർദ്ധ സെഞ്ച്വറി തൊട്ടു. സ്കോർ 155ൽ നിൽക്കെ 75 റൺസുമായി രോഹിത് മടങ്ങി. പിന്നാലെ ക്രീസിൽ എത്തിയ കോഹ്ലി മറ്റൊരു മത്സരത്തിലും ദക്ഷിണാഫ്രിക്കൻ ബോളർമാരെ അടിച്ചു പറത്തി. കൂടെ ജയ്‌സ്വാൾ ഗിയർ മാറ്റി വെടിക്കെട്ട് ആരംഭിച്ചതോടെ അനായാസം ഇന്ത്യ വിജയം സ്വന്തമാക്കി. ജയ്‌സ്വാൾ ((121 പന്തിൽ 116), കോഹ്ലി (45 പന്തിൽ 65) ഇരുവരും പുറത്തകാതെ നിന്നു.
ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടക്കം തന്നെ റയാൻ റിക്കൽടൺ റൺസ് ഒന്നും എടുക്കാതെ മടങ്ങി. അർഷ് ദീപാണ് താരത്തെ മടക്കിയത്. പിന്നീട് ക്രീസിൽ എത്തിയ ക്യാപ്റ്റൻ ടെമ്പ ബാവുമയെ (48 ) കൂട്ടുപിടിച്ച് ക്വിന്റൺ സ്കോർ ഉയർത്തി. ഇരുവരും ചേർന്ന് 113 റൺസിന്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. പിന്നാലെ എത്തിയ ഡെവാൾഡ് ബ്രെവിസ് (29), മാത്യു പോൾ ബ്രീറ്റ്‌സ്‌കെ (24) എന്നിവർ ഒഴികെയുള്ള താരങ്ങൾ വലിയ ഭീഷണി ഉയർത്താതെ മടങ്ങിയപ്പോൾ സന്ദർശകർ 270 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യക്കുവേണ്ടി കുൽദീപ് യാദവ്, പ്രസീദ് കൃഷ്ണ എന്നിവർ നാലു വിക്കറ്റ് വീതം നേടി.
മത്സരത്തിലെ താരമായി ജയ്‌സ്വാളിനെയും പരമ്പരയിലെ താരമായി വിരാട് കോഹ്ലിയെയും തിരഞ്ഞെടുത്തു. വിരാട് മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ രണ്ട് സെഞ്ച്വറികളും ഒരു അർദ്ധ സെഞ്ച്വറിയുമാണ് സ്വന്തമാക്കിയത്.



