Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, December 12
    Breaking:
    • ഭക്ഷ്യസുരക്ഷാ മേഖലയില്‍ കുതിപ്പ് തുടര്‍ന്ന് സൗദി അറേബ്യ
    • ഗാസയില്‍ പുതിയ ഘട്ട പദ്ധതികള്‍ ട്രംപ് ആസൂത്രണം ചെയ്യുന്നു, അന്താരാഷ്ട്ര സേനക്ക് യു.എസ് ജനറല്‍ നേതൃത്വം നല്‍കും
    • സൗദിയില്‍ ചാര്‍ട്ടര്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ രണ്ടു കണ്‍സോര്‍ഷ്യങ്ങള്‍ക്ക് ലൈസന്‍സ്
    • ജിദ്ദ ബുക് ഫെയറിന് പ്രൗഢോജ്വല തുടക്കം
    • വെറ്ററിനറി മരുന്നുകളെ നിയന്ത്രിക്കുന്നതിനും ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനുമായി യുഎഇ നിയമം നടപ്പിലാക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Cricket

    ജയ്‌സ്വാളിന് സെഞ്ച്വറി, ഫോം തുടർന്ന് രോ – കോ, ഇന്ത്യക്ക് പരമ്പര

    രമ്പരയിലെ താരമായി വിരാട് കോഹ്ലിയെയും തിരഞ്ഞെടുത്തു. വിരാട് മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ രണ്ട് സെഞ്ച്വറികളും ഒരു അർദ്ധ സെഞ്ച്വറിയുമാണ് സ്വന്തമാക്കിയത്.
    സ്പോർട്സ് ഡെസ്ക്By സ്പോർട്സ് ഡെസ്ക്06/12/2025 Cricket Sports Sports latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വിശാഖപട്ടണം– ദക്ഷിണാഫ്രിക്കെതിരെയുള്ള മൂന്നാം ഏകദിനത്തിൽ തകർപ്പൻ ജയത്തോടെ ഇന്ത്യക്ക് പരമ്പര. വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ ഇന്ത്യ മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര സ്വന്തമാക്കി (2-1).

    ആദ്യ ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ക്വിന്റൺ ഡി കോക്കിന്റെ സെഞ്ച്വറി (89 പന്തിൽ 106 റൺസ്) കരുത്തിൽ 47.5 ഓവറിൽ 270 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 39.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. യശസ്വി ജയ്‌സ്വാൾ ഇന്ത്യക്കുവേണ്ടി കന്നി ഏകദിന സെഞ്ച്വറി കരസ്ഥമാക്കിയപ്പോൾ സീനിയർ താരങ്ങളായ രോഹിത് ശർമയും, വിരാട് കോഹ്ലിയും അർദ്ധ സെഞ്ച്വറി യുമായി തിളങ്ങി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ തുടക്കത്തിൽ സാവധാനത്തിലാണ് സ്കോർ പടുത്തുയർത്തിയത്. ഒരു ഭാഗത്ത് രോഹിത് വെടിക്കെട്ട് ബാറ്റിംഗുമായി നിലയുറച്ചപ്പോൾ മറുഭാഗത്ത് ജയ്‌സ്വാൾ വളരെ സാവധാനത്തിൽ തട്ടിമുട്ടിയും അർദ്ധ സെഞ്ച്വറി തൊട്ടു. സ്കോർ 155ൽ നിൽക്കെ 75 റൺസുമായി രോഹിത് മടങ്ങി. പിന്നാലെ ക്രീസിൽ എത്തിയ കോഹ്ലി മറ്റൊരു മത്സരത്തിലും ദക്ഷിണാഫ്രിക്കൻ ബോളർമാരെ അടിച്ചു പറത്തി. കൂടെ ജയ്‌സ്വാൾ ഗിയർ മാറ്റി വെടിക്കെട്ട് ആരംഭിച്ചതോടെ അനായാസം ഇന്ത്യ വിജയം സ്വന്തമാക്കി. ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ തുടക്കത്തിൽ സാവധാനത്തിലാണ് സ്കോർ പടുത്തുയർത്തിയത്. ഒരു ഭാഗത്ത് രോഹിത് വെടിക്കെട്ട് ബാറ്റിംഗുമായി നിലയുറച്ചപ്പോൾ മറുഭാഗത്ത് ജയ്‌സ്വാൾ വളരെ സാവധാനത്തിൽ തട്ടിമുട്ടിയും അർദ്ധ സെഞ്ച്വറി തൊട്ടു. സ്കോർ 155ൽ നിൽക്കെ 75 റൺസുമായി രോഹിത് മടങ്ങി. പിന്നാലെ ക്രീസിൽ എത്തിയ കോഹ്ലി മറ്റൊരു മത്സരത്തിലും ദക്ഷിണാഫ്രിക്കൻ ബോളർമാരെ അടിച്ചു പറത്തി. കൂടെ ജയ്‌സ്വാൾ ഗിയർ മാറ്റി വെടിക്കെട്ട് ആരംഭിച്ചതോടെ അനായാസം ഇന്ത്യ വിജയം സ്വന്തമാക്കി. ജയ്‌സ്വാൾ ((121 പന്തിൽ 116), കോഹ്ലി (45 പന്തിൽ 65) ഇരുവരും പുറത്തകാതെ നിന്നു.

    ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടക്കം തന്നെ റയാൻ റിക്കൽടൺ റൺസ് ഒന്നും എടുക്കാതെ മടങ്ങി. അർഷ് ദീപാണ് താരത്തെ മടക്കിയത്. പിന്നീട് ക്രീസിൽ എത്തിയ ക്യാപ്റ്റൻ ടെമ്പ ബാവുമയെ (48 ) കൂട്ടുപിടിച്ച് ക്വിന്റൺ സ്കോർ ഉയർത്തി. ഇരുവരും ചേർന്ന് 113 റൺസിന്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. പിന്നാലെ എത്തിയ ഡെവാൾഡ് ബ്രെവിസ് (29), മാത്യു പോൾ ബ്രീറ്റ്‌സ്‌കെ (24) എന്നിവർ ഒഴികെയുള്ള താരങ്ങൾ വലിയ ഭീഷണി ഉയർത്താതെ മടങ്ങിയപ്പോൾ സന്ദർശകർ 270 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യക്കുവേണ്ടി കുൽദീപ് യാദവ്, പ്രസീദ് കൃഷ്ണ എന്നിവർ നാലു വിക്കറ്റ് വീതം നേടി.

    മത്സരത്തിലെ താരമായി ജയ്‌സ്വാളിനെയും പരമ്പരയിലെ താരമായി വിരാട് കോഹ്ലിയെയും തിരഞ്ഞെടുത്തു. വിരാട് മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ രണ്ട് സെഞ്ച്വറികളും ഒരു അർദ്ധ സെഞ്ച്വറിയുമാണ് സ്വന്തമാക്കിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    3rd odi India vs South Africa Indian Cricket Team south africa cricket team Sports
    Latest News
    ഭക്ഷ്യസുരക്ഷാ മേഖലയില്‍ കുതിപ്പ് തുടര്‍ന്ന് സൗദി അറേബ്യ
    12/12/2025
    ഗാസയില്‍ പുതിയ ഘട്ട പദ്ധതികള്‍ ട്രംപ് ആസൂത്രണം ചെയ്യുന്നു, അന്താരാഷ്ട്ര സേനക്ക് യു.എസ് ജനറല്‍ നേതൃത്വം നല്‍കും
    11/12/2025
    സൗദിയില്‍ ചാര്‍ട്ടര്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ രണ്ടു കണ്‍സോര്‍ഷ്യങ്ങള്‍ക്ക് ലൈസന്‍സ്
    11/12/2025
    ജിദ്ദ ബുക് ഫെയറിന് പ്രൗഢോജ്വല തുടക്കം
    11/12/2025
    വെറ്ററിനറി മരുന്നുകളെ നിയന്ത്രിക്കുന്നതിനും ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനുമായി യുഎഇ നിയമം നടപ്പിലാക്കുന്നു
    11/12/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.