ലണ്ടന്‍: ലെജന്‍ഡ്സ് വേല്‍ഡ് ചാംപ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. പാകിസ്താനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് യുവരാജ് സിംഗിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ലെജന്റസ് ചാംപ്യന്‍സ് കിരീടം നേടിയത്. എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ 20 ഓവില്‍ 157 റണ്‍സായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. 19.1 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. 30 പന്തില്‍ 20 റണ്‍സ് നേടിയ അമ്പാട്ടി റായുഡുവാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഗുര്‍കീര്‍ത് സിംഗ് മന്‍ (34), 16 പന്തില്‍ 30 റണ്‍സെടുത്ത യൂസഫ് പഠാന്‍ എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.
ഇന്ന് മോശം തുടക്കമായിരുന്നു ഇന്ത്യയ്ക്ക്. മൂന്ന് ഓവറിനിടെ റോബിന്‍ ഉത്തപ്പ (10), സുരേഷ് റെയ്ന (4) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായി. മൂന്നിന് 38 എന്ന നിലയിലായില്‍ നിന്നാണ് ഇന്ത്യ കരകയറിയത്. നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ റായുഡു – മന്‍ സഖ്യം 60 റണ്‍സ് കൂട്ടിചേര്‍ത്തു. 12-ാം ഓവറില്‍ വിക്കറ്റ് കൂട്ടുകെട്ട് തകര്‍ന്നു. അമ്പാടി റായുഡുവിനെ സയിദ് അജ്മല്‍ പുറത്താക്കി ആയിരുന്നു പാകിസ്താന്റെ തിരിച്ചുവരവ്. രണ്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. തൊട്ടടുത്ത ഓവറില്‍ ഗുര്‍കീര്‍ത് സിംഗ് മന്‍ മടങ്ങി. വിജയത്തിനരികെ യൂസഫ് പഠാന് പുറത്തായെങ്കിലും സഹോദരന്‍ ഇര്‍ഫാന്‍ പഠാനെ (5) കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ യുവരാജ് സിംഗ് (22 പന്തില്‍ 15) ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു. ആമേര്‍ യാമിന്‍ പാകിസ്ഥാന് വേണ്ടി രണ്ട് വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 36 പന്തില്‍ 41 റണ്‍സെടുത്ത ഷൊയ്ബ് മാലിക്കാണ് ഭേദപ്പെട്ട നിലയിലേക്ക് നയിച്ചത്. മോശമായിരുന്നു പാകിസ്ഥാന്റെയും തുടക്കം. അഞ്ച് ഓവറില്‍ രണ്ടിന് 46 എന്ന നിലയിലേക്ക് പാകിസ്ഥാന്‍ തകര്‍ന്നിരുന്നു. ഷര്‍ജീല്‍ ഖാന്‍ (12), ഷൊയ്ബ് മക്‌സൂദ് (21) എന്നിവരാണ് തുടക്കത്തില്‍ തന്നെ പുറത്തായത്. സ്‌കോര്‍ബോര്‍ഡില്‍ രണ്ടിന് 68 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ കമ്രാന്‍ അക്മലും (24) മടങ്ങി. ക്യാപ്റ്റന്‍ യൂനിസ് ഖാനും (7) തിളങ്ങാനായില്ല. മാലിക്ക് ഒരറ്റത്ത് പിടിച്ചുനിന്നത് മാത്രമാണ് പാകിസ്താന് ആശ്വാസമായത്. മിസ്ബാ ഉല്‍ ഹഖിനെ (18) കൂട്ടുപിടിച്ച് 47 റണ്‍സ് മാലിക്ക് കൂട്ടിചേര്‍ത്തു.
എന്നാല്‍ മിസ്ബ റിട്ടയേര്‍ ചെയ്തു. 18-ാം ഓവറില്‍ മാലിക്ക് പുറത്തായി. ആമേര്‍ യാമിനാണ് (7) പുറത്തായി ഷാഹിദ് അഫ്രീദി (4), സൊഹൈല്‍ തന്‍വീര്‍ (19) എന്നിവര്‍ പുറത്താവാതെ നിന്നു. മൂന്ന് വിക്കറ്റെടുത്ത അനുരീത് സിംഗാണ് പാകിസ്താനെ തകര്‍ത്തത്. വിനയ് കുമാര്‍, പവന്‍ നേഗി, ഇര്‍ഫാന്‍ പഠാന്‍ എന്നിവര്‍ ഇന്ത്യയ്ക്കായി ഓരോ വിക്കറ്റ് വീഴ്ത്തി. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ പാകിനായിരുന്നു ജയം.