Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 9
    Breaking:
    • പ്രവാസി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി മുസ്ലിം ലീഗ് പ്രതിനിധി സംഘം സൗദി എംബസിയില്‍ നിവേദനം നല്‍കി
    • ഇസ്രായിലില്‍ നിന്ന് അംബാസഡറെ തിരിച്ചുവിളിച്ചും, ആയുധ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും സ്‌പെയിന്‍
    • ഏഷ്യാകപ്പ് 2025; നാളെ മുതൽ ആവേശപ്പോര്, ആദ്യ മത്സരത്തിൽ അഫ്ഗാൻ ഹോങ്കോങിനെ നേരിടും
    • ഇന്ത്യൻ ഫുട്ബോളിന് പുതുജീവൻ; ഒമാനെ പരാജയപ്പെടുത്തി കാഫാ നേഷൻസ് കപ്പിൽ വെങ്കലം
    • മയക്കുമരുന്ന് കടത്ത്; സൗദിയിൽ മൂന്നു പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Cricket

    റണ്‍മല കടക്കാനാകാതെ ടൈറ്റന്‍സ്; ഹിറ്റ്മാന്‍ഷോയില്‍ എലിമിനേറ്റര്‍ ജയിച്ച് മുംബൈ

    Sports DeskBy Sports Desk30/05/2025 Cricket Latest Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Gujarat Titans vs Mumbai Indians LIVE Score, IPL 2025 Eliminator: Rohit Sharma, Said Sudarshan
    Share
    WhatsApp Facebook Twitter Telegram LinkedIn

    ചണ്ഡിഗഢ്: രോഹിത് ശര്‍മയുടെ കിടിലന്‍ ഇന്നിങ്‌സിന്‍രെ കരുത്തില്‍ എലിമിനേറ്റര്‍ ജയിച്ച് മുംബൈ ഇന്ത്യന്‍സ്. കൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്ന് അവസാനം വരെ പൊരുതിയ ഗുജറാത്ത് ടൈറ്റന്‍സിനെ 20 റണ്‍സിനു തകര്‍ത്താണ് മുംബൈ ജയം. രോഹിതിന്റെ അര്‍ധസെഞ്ച്വറിയുടെയും(81) ജോണി ബെയര്‍സ്‌റ്റോയുടെ വെടിക്കെട്ടിന്റെയും(47) കരുത്തില്‍ 229 എന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് നീലപ്പട ഉയര്‍ത്തിയത്. സായ് സുദര്‍ശന്റെ മനോഹരമായ ഫിഫ്റ്റിയും(80), വാഷിങ്ടണ്‍ സുന്ദറിന്റെ വെടിക്കെട്ട് ഇന്നിങ്‌സുമായി(48) അതേ നാണയത്തില്‍ തിരിച്ചടിച്ച ടൈറ്റന്‍സിന്റെ പോരാട്ടം പക്ഷേ 208ല്‍ അവസാനിച്ചു. ഞായറാ ഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സുമായാണ് മുംബൈയുടെ പോരാട്ടം.

    ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത നായകന്‍ ഹര്‍ദിക് പാണ്ഡ്യയുടെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു മുംബൈയുടെ തുടക്കം. ഓപണര്‍മാരായ രോഹിത് ശര്‍മയും ജോണി ബെയര്‍സ്‌റ്റോയും ചേര്‍ന്ന് ടൈറ്റന്‍സ് ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചുപറത്തുകയായിരുന്നു. റിയാന്‍ റിക്കല്‍ട്ടന്റെ പകരക്കാരനായി വന്ന ബെയര്‍‌സ്റ്റോ പ്രോട്ടീസ് താരത്തിന്റെ വിടവ് നികത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. വെടിക്കെട്ട് ബാറ്റിങ്ങുമായി ഇരുവരും പവര്‍പ്ലേയില്‍ അടിച്ചെടുത്തത് 79 റണ്‍സായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പവര്‍പ്ലേയ്ക്കു ശേഷമാണ് ടൈറ്റന്‍സിന് ശ്വാസം നേരെ വീണത്. ഫിഫ്റ്റിയിലേക്ക് കുതിച്ച ബെയര്‍സ്‌റ്റോയെ പുറത്താക്കി സായ് കിഷോറിന്റെ വകയായിരുന്നു ആദ്യ ബ്രേക്ത്രൂ. സായ് കിഷോറും ജെറാള്‍ഡ് കൂറ്റ്‌സിയയും ചേര്‍ന്നാണ് ആ നിര്‍ണായക ക്യാച്ചെടുത്തത്. 22 പന്തില്‍ നാല് ബൗണ്ടറിയും മൂന്ന് സിക്‌സറും പറത്തി 47 റണ്‍സെടുത്താണു താരം മടങ്ങിയത്.

    അപകടകാരിയായ ബെയര്‍സ്‌റ്റോ പുറത്തായതിന്റെ ആശ്വാസത്തിലായിരുന്ന ടൈറ്റന്‍സിനെ അതിലും വലുതാണു കാത്തിരുന്നത്. പിന്നീട് അവിടെ കണ്ടത് രോഹിത് ശര്‍മായുടെ പകര്‍ന്നാട്ടമായിരുന്നു. ഇന്നിങ്‌സിന്‍രെ തുടക്കത്തില്‍ ഗുജറാത്ത് വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസ് നല്‍കിയ ലൈഫ് മുതലെടുത്ത് രോഹിത് സിക്‌സറുകളും ബൗണ്ടറികളുമായി തകര്‍ത്താടി. ഒടുവില്‍ പ്രസിദ് കൃഷ്ണയുടെ സ്ലോ ലെങ്ത്ത് ബൗളില്‍ റാഷിദ് ഖാന് ക്യാച്ച് നല്‍കി രോഹിത് പോരാട്ടം അവസാനിപ്പിക്കുമ്പോള്‍ മുംബൈ മൂന്നിന് 186 എന്ന ശക്തമായ നിലയിലായിരുന്നു. 50 പന്ത് നേരിട്ട് ഒന്‍പത് ബൗണ്ടറിയും നാല് സിക്‌സറും പറത്തി 81 റണ്‍സെടുത്താണ് രോഹിത് തിരിച്ചുനടന്നത്.

    ഇതിനിടയില്‍ സൂര്യകുമാര്‍ യാദവും(20 പന്തില്‍ 30), തിലക് വര്‍മയും(11 പന്തില്‍ 25) തങ്ങളുടേതായ സംഭാവനകളര്‍പ്പിച്ചു മടങ്ങിയിരുന്നു. ഡെത്ത് ഓവറുകളില്‍ ഗുജറാത്ത് ബൗളര്‍മാര്‍ കളി മുറുക്കിയെങ്കിലും കൂറ്റ്‌സിയ എറിഞ്ഞ 20-ാം ഓവറില്‍ വീണ്ടും കൈവിട്ടു. മൂന്ന് സിക്‌സറുകള്‍ സഹിതം 22 റണ്‍സാണ് ആ ഓവറില്‍ മുംബൈ നായകന്‍ അടിച്ചെടുത്തത്. നിര്‍ണായക മത്സരത്തില്‍ ഗുജറാത്തിനുമുന്നില്‍ 229 എന്ന കൂറ്റന്‍ ടോട്ടല്‍ ഉയര്‍ത്തുകയും ചെയ്തു മുംബൈ.

    വമ്പന്‍ ടോട്ടലിലേക്കു ബാറ്റേന്തിയ ഗുജറാത്തിനു തുടക്കത്തില്‍ തന്നെ വന്‍ തിരിച്ചടി നേരിട്ടു. മികച്ച ഫോമിലുള്ള നായകന്‍ ശുഭ്മന്‍ ഗില്ലിനെ(ഒന്ന്) ആദ്യ ഓവറില്‍ തന്നെ നഷ്ടമായി. ട്രെന്റ് ബോള്‍ട്ടിന്റെ മനോഹരമായൊരു ലെങ്ത് ബൗളില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങിയായിരുന്നു ഗില്‍ കൂടാരം കയറിയത്.

    ഹൈ പ്രഷര്‍ മാച്ചില്‍ തുടക്കത്തില്‍ തന്നെ നായകന്‍ മടങ്ങിയെങ്കിലും അതുപക്ഷേ ഗുജറാത്ത് ഇന്നിങ്‌സിനെ ഒട്ടും ബാധിച്ചില്ല. സീസണ്‍ റണ്‍വേട്ടയില്‍ ബഹുദൂരം മുന്നില്‍ കുതിക്കുന്ന സായ് സുദര്‍ശന്‍ അപാരഫോമില്‍ കത്തിജ്ജ്വലിച്ചു. ഉറച്ച പിന്തുണയുമായി വാഷിങ്ടണ്‍ സുന്ദറും. പതിയെ തുടങ്ങി കത്തിപ്പടര്‍ന്ന സുന്ദറിന്റെ വെടിക്കെട്ട് ഷോ കളിയുടെ ഗതി തന്നെ മാറ്റിമറിച്ചു. വന്‍ ടോട്ടലിന്റെ ആത്മവിശ്വാസത്തില്‍ നിന്നിരുന്ന മുംബൈയില്‍നിന്ന് മത്സരം തട്ടിപ്പറിച്ച ഇന്നിങ്‌സായിരുന്നു അത്. അപ്പുറത്തുള്ള സായ് സുദര്‍ശന് സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റിങ് തുടരാനുള്ള സ്വാതന്ത്ര്യം കൂടി അതു നല്‍കി.

    എന്നാല്‍, മത്സരം കൈവിട്ടുപോകുന്ന ഘട്ടത്തില്‍ സൂപ്പര്‍സ്റ്റാര്‍ ജസ്പ്രീത് ബുംറ പതിവുപോലെ കളി തിരിച്ചു. കിടിലന്‍ യോര്‍ക്കറിനു മുന്നില്‍ പ്രതിരോധം തകര്‍ന്ന് സുന്ദര്‍ നിലത്തു പതിച്ചു. 24 പന്തില്‍ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സറും സഹിതം 48 റണ്‍സെടുത്താണ് ക്ലീന്‍ബൗള്‍ഡായി താരം മടങ്ങിയത്. അധികം വൈകാതെ സായ് സുദര്‍ശനും മടങ്ങിയതോടെ മത്സരം വീണ്ടും മുംബൈയുടെ നിയന്ത്രണത്തിലായി. 49 പന്തില്‍ പത്ത് ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 80 റണ്‍സെടുത്ത് റിച്ചാര്‍ഡ് ഗ്ലീസന്റെ പന്തില്‍ ബൗള്‍ഡായാണു താരം മടങ്ങിയത്.

    കരീബിയന്‍ ബാറ്റര്‍ ഷെറഫൈന്‍ റൂഥര്‍ഫോര്‍ഡ്(15 പന്തില്‍ 24) കൂടി പുറത്തായതോടെ ഗുജറാത്തിന്റെ പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചിരുന്നു. ഒടുക്കം രാഹുല്‍ തെവാട്ടിയയ്ക്കും(16), ഷാരൂഖ് ഖാനും(13) ടീമിനെ വിജയതീരത്തെത്തിക്കാനായതുമില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    GT Gujrat Titans ipl 2025 IPL 2025 Playoffs MI MI vs GT Mumbai indians rohit sharma Sai Sudarshan
    Latest News
    പ്രവാസി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി മുസ്ലിം ലീഗ് പ്രതിനിധി സംഘം സൗദി എംബസിയില്‍ നിവേദനം നല്‍കി
    09/09/2025
    ഇസ്രായിലില്‍ നിന്ന് അംബാസഡറെ തിരിച്ചുവിളിച്ചും, ആയുധ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും സ്‌പെയിന്‍
    08/09/2025
    ഏഷ്യാകപ്പ് 2025; നാളെ മുതൽ ആവേശപ്പോര്, ആദ്യ മത്സരത്തിൽ അഫ്ഗാൻ ഹോങ്കോങിനെ നേരിടും
    08/09/2025
    ഇന്ത്യൻ ഫുട്ബോളിന് പുതുജീവൻ; ഒമാനെ പരാജയപ്പെടുത്തി കാഫാ നേഷൻസ് കപ്പിൽ വെങ്കലം
    08/09/2025
    മയക്കുമരുന്ന് കടത്ത്; സൗദിയിൽ മൂന്നു പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി
    08/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version