കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പാണ്ഡെയും ഭാര്യ നടാഷാ സ്റ്റാന്‍കോവിച്ചും വേര്‍പിരിയുന്നതായുള്ള ഔദ്ദ്യോഗിക പ്രഖ്യാപനം വന്നത്. നാല് വര്‍ഷം മുമ്പ് ഏറെ കൊട്ടിയാഘോഷിക്കപ്പെട്ട വിവാഹബന്ധമാണ് കഴിഞ്ഞ ദിവസം ഔദ്ദ്യോഗികമായി അവസാനിച്ചത്.
ക്രിക്കറ്റ് കരിയറായി സ്വീകരിച്ച മറ്റ് നാല് ഇന്ത്യന്‍ താരങ്ങളുടെ ദാമ്പത്യവും വിവാഹമോചനത്തില്‍ കലാശിച്ചിരുന്നു. ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍-ആയേഷ മുഖര്‍ജി ബന്ധം ഔദ്ദ്യോഗികമായി വേര്‍പിരിഞ്ഞത് 2023ലാണ്. 2012ലാണ് ഇരുവരും വിവാഹിതരായത്. ഇരുവര്‍ക്കും ഒരു മകന്‍ ഉണ്ട്.മകനെ ഭാര്യ ധവാനൊപ്പം വിടുന്നില്ലെന്ന് ചൂണ്ടികാട്ടി താരം അടുത്തിടെ രംഗത്തെത്തിയിരുന്നു.
2017ലാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയുടെ ദാമ്പത്യത്തിന് അവസാനമായത്. 2012ലാണ് മോഡലും ഐപിഎല്‍ ചീയര്‍ ലീഡറുമായ ഹസിന്‍ ജഹാനെ മുഹമ്മദ് ഷമി പരിചയപ്പെടുന്നത്. രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2014ലാണ് ഷമി ഹസിനെ വിവാഹം ചെയ്യുന്നത്. 2015ല്‍ ഇവര്‍ക്കൊരു മകള്‍ പിറന്നിരുന്നു. എന്നാല്‍ ഷമിക്ക് പരസ്ത്രീ ബന്ധമാരോപിച്ച് ഇവര്‍ കേസ് നല്‍കുകയായിരുന്നു. ഷമിക്കെതിരേ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച് ഇവര്‍ രംഗത്ത് വന്നിരുന്നു.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ആദ്യ വിവാഹ ജീവിതം മോചനത്തിലാണ് കലാശിച്ചത്. 1998ലാണ് ബാല്യകാല സുഹൃത്തായ നോല്ലാ ലെവിസിനെ കാംബ്ലി വിവാഹം ചെയ്തത്. എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ കാംബ്ലിയുടെ വിവാഹം ജീവിതം അവസാനിച്ചു. തുടര്‍ന്ന് താരം മറ്റൊരാളെ വിവാഹം കഴിച്ചിരുന്നു.
ഇന്ത്യയുടെ മുൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ വിവാഹവും ഇതുപോലെ വിവാഹമോചനത്തിൽ കലാശിച്ചിരുന്നു. 1986-ൽ നൗറീനെ വിവാഹം ചെയ്ത അസ്ഹറുദ്ദീൻ 1997-ൽ ഇവരുമായി പിരിഞ്ഞു. ഈ ബന്ധത്തിൽ രണ്ടു മക്കളാണ് ഇരുവർക്കുമുള്ളത്. ഒരു മകൻ അയാസുദ്ദീൻ 2011-ൽ ബൈക്കപകടത്തിൽ മരിച്ചു. രണ്ടാമത്തെ മകനും ക്രിക്കറ്റ് താരവുമായ അയാസുദ്ദീൻ 2019-ൽ സാനിയ മിർസയുടെ സഹോദരിയെ വിവാഹം ചെയ്തു. വിവാഹമോചിതനായ അസ്ഹറുദ്ദീൻ പിന്നീട് സംഗീത ബിജ്ലാനിയെ വിവാഹം ചെയ്തു. ഈ ബന്ധവും അധികം മുന്നോട്ടു പോയില്ല. 2017-ൽ ഷന്നോനുമായി അസ്ഹർ വിവാഹിതനായി.