ലെജൻഡ്‌സ് ലോക ചാംപ്യൻഷിപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം ഇന്ത്യൻ താരങ്ങളുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചു. പാക്കിസ്‌ഥാനെതിരെ കളിക്കാൻ താൽപര്യമില്ലെന്ന് ശിഖർ ധവാൻ ഉൾപ്പടെയുള്ള ഇന്ത്യൻ താരങ്ങൾ നിലപാടറിയിച്ചതോടെയാണ് സംഘാടകർ മത്സരം വേണ്ടെന്നുവച്ചത്. ജൂലൈ 21-ന് ബർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ മത്സരം നടത്താനായിരുന്നു പദ്ധതി

Read More

ലോകത്തെ ഏറ്റവും സമ്പന്ന ക്രിക്കറ്റ് ബോർഡായി നിലനിൽക്കുന്ന ബിസിസിഐ 2023-24 സാമ്പത്തിക വർഷത്തിൽ 9,741.7 കോടി രൂപ വരുമാനം നേടിയതായി റിപ്പോർട്ട്. ഇതിൽ 5,761 കോടി രൂപയും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) സംഭാവനയാണെന്ന് ദി ഹിന്ദു ബിസിനസ് ലൈനിന്റെ റിപ്പോർട്ടിൽ പറയുന്നു

Read More