മാഡ്രിഡ്: ചാംപ്യന്‍സ് ലീഗിലെ മുടിചൂടാമന്നന്മാരായ റയല്‍ മാഡ്രിഡിന് പ്രീക്വാര്‍ട്ടര്‍ കളിക്കണമെങ്കില്‍ പ്ലേ ഓഫില്‍ മാറ്റുരയ്ക്കണം. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ ദിവസം കഴിഞ്ഞപ്പോള്‍ റയല്‍ 11ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആദ്യ എട്ട് സ്ഥാനങ്ങളില്‍ ഉളളവരാണ് അവസാന 16ല്‍ ഇടം ഉറപ്പിച്ചവര്‍. ബാക്കി ഒമ്പത് മുതല്‍ 24 വരെയുള്ള ടീമുകള്‍ പരസ്പരം പ്ലേ ഓഫില്‍ മല്‍സരിക്കണം. ഈ മല്‍സരങ്ങളിലെ ആദ്യം ഫിനിഷ് ചെയ്യുന്ന എട്ട് പേരാണ് പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിക്കുക.
കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് ബ്രീസ്റ്റിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. റൊഡ്രിഗോ മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടി. ജൂഡ് ബെല്ലിങ്ഹാം മറ്റൊരു ഗോള്‍ നേടി. മോശം ഫോമിലുള്ള മാഞ്ചസ്റ്റര്‍ സിറ്റി 22ാമതായാണ് ഫിനിഷ് ചെയ്തത്. ക്ലബ്ബ് ബ്രൂഗിനെ 3-1നാണ് സിറ്റി പരാജയപ്പെടുത്തിയത്. കൊവാസിക്ക്, സാവിനോ എന്നിവരാണ് സിറ്റിയുടെ സ്കോറര്‍മാര്‍. ഒരു ശേഷിക്കുന്ന ഒരു ഗോള്‍ ക്ലബ്ബ് ബ്രൂഗ് താരത്തിന്റെ സെല്‍ഫ് ഗോളാണ്. സിറ്റിക്ക് പ്ലേ ഓഫില്‍ എതിരാളികള്‍ ബയേണ്‍ മ്യുണിക്കോ റയലോ ആയിരിക്കും. പിഎസ്ജി 16ാമതായാണ് ഫിനിഷ് ചെയ്തത്. സ്റ്റുഗര്‍ട്ടിനെ 4-1നാണ് പിഎസ്ജി മറികടന്നത്.
അറ്റ്ലാന്റ, ബോറൂസിയാ ഡോര്‍ട്ട്മുണ്ട്, ബയേണ്‍ മ്യുണിക്ക്, എസി മിലാന്, പിഎസ് വി, ബെന്‍ഫിക്കാ, മൊണാക്കോ, ബ്രീസ്റ്റ്, ഫെയര്ദൂര്ദ്, യുവന്റസ്, സെല്‍റ്റിക്ക്, മാഞ്ചസ്റ്റര്‍ സിറ്റി, സ്പോര്‍ട്ടിങ് സിപി, ക്ലബ്ബ് ബ്രൂഗ് എന്നിവരാണ് പ്ലേ ഓഫ് കളിക്കേണ്ട ടീമുകള്‍. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞപ്പോള്‍ ഡൈനാമോ സെഗരിബ്, സ്റ്റുഗര്‍ട്ട്, ശക്തര്‍ ഡൊണറ്റ്സക്ക്, ബോളോഗനാ, ക്രവീനാ സവ്്സദാ, സ്റ്റേം ഗ്രാസ, സ്പാര്‍ട്ടാ പ്രാഹാ, ലെപ്സിഗ്, ജിറോണ, സാല്‍സ്ബര്‍ഗ്, സ്ലോവന് ബ്രാറ്റിസല്വ, യങ്ങ് ബോയ്സ് എന്നിവരാണ് പുറത്തായ ടീമുകള്‍. ഫെബുവരി 21നാണ് ചാം്യന്സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഡ്രോ നടക്കുക.