മ്യൂണിക് – ബുണ്ടസ് ലീഗയുടെ ഈ സീസണിലെ ആദ്യ മത്സരത്തിൽ ഞെട്ടിക്കുന്ന തോൽവിയുമായി ബയേർ ലെവർകൂസൻ. സ്വന്തം കാണികൾക്ക് മുന്നിൽ എറിക് ടെൻ ഹാഗിന്റെ കീഴിൽ ഈ സീസണിൽ എത്തിയ മുൻ ചാമ്പ്യന്മാർ ഹോഫെൻഹൈമിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുകയായിരുന്നു. ഈ സീസണിൽ ലിവർപൂളിൽ നിന്നും ടീമിൽ എത്തിച്ച ജാരെൽ ക്വാൻസയിലൂടെ തുടക്കത്തിൽ മുന്നിലെത്തിയെങ്കിലും കാര്യമുണ്ടായില്ല. 25-ാം മിനുറ്റിൽ ഫിസ്‌നിക് അസ്‌ലാനി 52-ാം മിനുറ്റിൽ ടിം ലെമ്പർലെ എന്നിവരുടെ ഗോളുകളാണ് എതിരാളികളെ വിജയത്തിലെത്തിച്ചത്
മറ്റൊരു മത്സരത്തിൽ ബോറൂസിയ ഡോർട്ട്മുണ്ട് സെന്റ് പോളിക്ക് എതിരെ സമനിലയിൽ കുരുങ്ങി. ഇരു ടീമുകളും മൂന്നു ഗോളുകൾ അടിച്ചാണ് തുല്യത പാലിച്ചത്. ആവേശകരമായ ഈ പോരാട്ടത്തിൽ ഒരു ഘട്ടത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മുന്നിലായിരുന്നു സന്ദർശകരായ ഡോർട്ട്മുണ്ട്. എന്നാൽ 85-ാം മിനുറ്റിൽ ഫിലിപ്പോ മാനേക്ക് ലഭിച്ച ചുവപ്പുകാർഡ് തിരിച്ചടി ആവുകയായിരുന്നു.
സെന്റ് പോളി – 3 ( ആൻഡ്രിയാസ് ഹൗൻഡോണ്ട്ജി -50-ാം മിനുറ്റ്/ ഡാനൽ സിനാനി – 86 പെനാൽറ്റി/ എറിക് സ്മിത്ത് – 89)
ഡോർട്ട്മുണ്ട് – 3 ( യദാലി ഗുയ്‌റാസി – 34/
വാൾഡെമർ ആൻ്റൺ – 67/ ജൂലിയൻ ബ്രാൻഡ് -74)
മറ്റു മത്സരങ്ങൾ
ഫ്രാങ്ക്ഫുട്ട് – 4 ( കാൻ ഉസുൻ- 22 / മാറ്റോ ബഹോയ- 25,47 / അൻസ്ഗർ ക്നാഫ്- 70)
വെർഡർ ബ്രെമെൻ – 1 (ജസ്റ്റിൻ എൻജിൻമ – 48)
യൂണിയൻ ബെർലിൻ – 2 ( ഇല്യാസ് അൻസ – 18,45+4)
സ്റ്റുട്ട്ഗാട്ട് – 1 (തിയാഗോ ടോമസ് – 86)
ഹൈഡൻഹൈം – 1 ( ലിയോ സയൻസ -29)
വുൾഫ്സ്ബർഗ് – 3 (ആൻഡ്രിയാസ് സ്കോവ് ഓൾസെൻ – 20 / ഒലോഫ് സ്വാൻബെർഗ് – 67 / മുഹമ്മദ് അമൗറ – 87 പെനാൽറ്റി)
ഫ്രീബർഗ് – 1 ( വിൻസെൻസോ ഗ്രിഫോ – 58 പെനാൽറ്റി)
ഓഗ്സ്ബർഗ് – 3 ( ഡിമിത്രിസ് ജിയാനോലിസ് – 32/ ക്രിസ്‌ലെയ്ൻ മാറ്റ്‌സിമ – 42 / മാരിയസ് വോൾഫ് – 45+2)
ഇന്നത്തെ മത്സരങ്ങൾ
എഫ്.സി മെയിൻസ് 05 – എഫ്‌സി ക്ലോൻ
( ഇന്ത്യ – 7:00 PM) (സൗദി – 4:30 PM)
മോൺചെൻഗ്ലാഡ്ബാച്ച് – ഹാംബർഗർ എസ്‌വി
( ഇന്ത്യ – 9:00 PM) (സൗദി – 6:30 PM)