മ്യൂണിക്ക്– ബുണ്ടസ് ലീഗയുടെ ഈ സീസണിലെ ഉദ്ഘാടന മത്സരത്തിൽ
ഹാരി കെയിന്റെ ഹാട്രിക് മികവിൽ ആർ.ബി ലീപ്സിഗിനെ തകർത്തെറിഞ്ഞ് നിലവിലെ ചാമ്പ്യന്മാർ. എതിരില്ലാത്ത ആറു ഗോളുകൾക്കാണ് ബയേൺ മ്യൂണിക്ക് സന്ദർശകരെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ഹാരി കെയിൻ ഹാട്രിക് സ്വന്തമാക്കിയ മത്സരത്തിൽ, മൈക്കൽ ഒലിസെ ഇരട്ട ഗോളും ഈ സീസണിൽ ടീമിൽ എത്തിച്ച ലൂയിസ് ഡയസ് ഒരു ഗോളും സ്വന്തമാക്കി. 64,74,77 മിനിറ്റുകളിലായിരുന്നു സൂപ്പർതാരത്തിന്റെ ഗോളുകൾ പിറന്നത്. ഒലിസെ 27,42 മിനിറ്റുകളിൽ ഗോളുകൾ സ്വന്തമാക്കിയപ്പോൾ ഡയസ് 32-ാം മിനുറ്റിലാണ് സ്വന്തമാക്കിയത്
ഇന്നത്തെ മത്സരങ്ങൾ
ഇന്നു ബുണ്ടസ് ലീഗയിൽ ബയേർ ലെവർകൂസൻ, ബൊറൂസിയ ഡോർട്ട്മുണ്ട് എന്നിവർ കളത്തിലിറങ്ങും. മുൻ ചാമ്പ്യന്മാരായ ലെവർകൂസൻ ഇത്തവണ എത്തുന്നത് പല വ്യത്യാസങ്ങളുമായാണ് എന്ന സവിശേഷതയുണ്ട്. സാബി അലൺസോ ടീം വിട്ടതിനുശേഷം ഇത്തവണ ഇവരെ പരിശീലിപ്പിക്കാൻ എത്തുന്നത് എറിക് ടെൻ ഹാഗാണ്
മത്സരങ്ങൾ
ലെവർകൂസൻ – ഹോഫൻഹൈം
( ഇന്ത്യ 7:00 PM) ( സൗദി 4:30 PM)
യൂണിയൻ ബെർലിൻ – സ്റ്റട്ട്ഗാർട്ട്
( ഇന്ത്യ 7:00 PM) ( സൗദി 4:30 PM)
ഫ്രീബർഗ് – ഓഗ്സ്ബർഗ്
( ഇന്ത്യ 7:00 PM) ( സൗദി 4:30 PM)
ഹൈഡൻഹൈം – വുൾഫ്സ്ബർഗ്
( ഇന്ത്യ 7:00 PM) ( സൗദി 4:30 PM)
ഫ്രാങ്ക്ഫുട്ട് – വെർഡർ ബ്രെമെൻ
( ഇന്ത്യ 7:00 PM) ( സൗദി 4:30 PM)
സെൻ്റ് പോളി – ഡോർട്ട്മുണ്ട്
( ഇന്ത്യ 10:00 PM) ( സൗദി 7:30 PM)