മ്യൂണിക്ക് – ബുണ്ടസ് ലീഗയുടെ രണ്ടാം റൗണ്ട് മത്സരത്തിൽ ഇന്ന് വമ്പന്മാർ കളത്തിൽ ഇറങ്ങും. ബയേൺ മ്യൂണിക്ക്, ബയേർ ലെവർകൂസൻ, ആർബി ലീപ്സിഗ് അടക്കമുള്ള വമ്പൻമാരാണ് ഇന്ന് ബൂട്ട് കെട്ടുക. കഴിഞ്ഞ മത്സരത്തിൽ ബയേൺ ലീപ്സിഗിനെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. അതിന്റെ ആത്മവിശ്വാസത്തിലാണ് ബയേൺ ഇറങ്ങുന്നതെങ്കിൽ ആദ്യം വിജയം നേടിയെടുക്കാനാണ് ആർബി ലീപ്സിഗ്, ലെവർകൂസൻ എന്നിവർ ഇറങ്ങുന്നത്.
ഇന്നലെ നടന്ന മറ്റൊരു പോരാട്ടത്തിൽ സെന്റ് പോളി ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഹാംബർഗറിനെ തകർത്തു. സെന്റ് പോളിക്ക് വേണ്ടി ഡുവിഗാല (19 മിനുറ്റ് ), ഹൗണ്ടോണ്ട്ജി (60) എന്നിവരാണ് ഗോളുകൾ നേടിയത്. അതേസമയം 77 മിനുറ്റിൽ ജോർജി ഗോചോളീഷ്‌വിലി ചുവപ്പ് കാർഡ് കണ്ടു പുറത്തായത് ഹാംബർഗറിന് കൂടുതൽ തിരിച്ചടിയായി.
ഇന്നത്തെ മത്സരങ്ങൾ
ഹോഫെൻഹൈം – ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട്
( ഇന്ത്യ – 7:00 PM) (സൗദി 4:30 PM)
ആർബി ലീപ്സിഗ് – ഹൈഡൻഹൈം
( ഇന്ത്യ – 7:00 PM) (സൗദി 4:30 PM)
വേർഡർ – ലെവർകുസെൻ
( ഇന്ത്യ – 7:00 PM) (സൗദി 4:30 PM)
സ്റ്റുട്ട്ഗാർട്ട് – മോഞ്ചൻഗ്ലാഡ്ബാച്ച്
( ഇന്ത്യ – 7:00 PM) (സൗദി 4:30 PM)
ഓഗ്സ്ബർഗ് – ബയേൺ
( ഇന്ത്യ – 10:00 PM) (സൗദി 7:30 PM)