പാരിസ്– ലോക ഫുട്ബോളിന്റെ ഏറ്റവും പ്രശസ്തമായ വ്യക്തിഗത അവാർഡായ ബാലൻഡോർ 2025-ന്റെ ദാനചടങ്ങ് ഇന്ന് നടക്കും. പാരിസിലെ തിയറ്റർ ഡു ഷാറ്റ്ലെറ്റിലാണ് ചടങ്ങുകൾ നടക്കുന്നത്. യുറോപ്യൻ ഫുട്ബോൾ യൂണിയൻ (UEFA), ഫ്രാൻസ് ഫുട്ബോൾ മാഗസിനും ചേർന്ന് സംഘടിപ്പിക്കുന്ന ഈ ചടങ്ങ്, ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വലിയ സന്ധ്യയാണ്. 1956-ൽ ആരംഭിച്ച ഈ 69-ാം പതിപ്പ്, 2024-25 സീസണിന്റെ മികച്ച പുരുഷ-വനിതാ താരങ്ങളെ കണ്ടെത്തും.
ചടങ്ങുകൾ ഇന്ത്യൻ സമയം രാത്രി 12.30 നാണ് (സൗദി സമയം:10.00PM) ആരംഭിക്കുക.
പ്രധാന അവാർഡുകളും നോമിനികളും
ഈ വർഷത്തെ ബാലൻഡോർ ഓഗസ്റ്റ് 1, 2024 മുതൽ ജൂലൈ 13, 2025 വരെയുള്ള സീസണിന്റെ അടിസ്ഥാനത്തിലാണ്. 30 പുരുഷ കളിക്കാരും 30 വനിത കളിക്കാരുമാണ് നോമിനേറ്റ് പട്ടികയിലുള്ളത്.
- മെൻസ് ബാലൻഡോർ (മികച്ച കളിക്കാരൻ): ഓസ്മാൻ ഡെംബെലെ (പിഎസ്ജി), ലാമിൻ യമൽ (ബാഴ്സലോണ), മുഹമ്മദ് സലഹ് (ലിവർപൂൾ), റാഫിഞ്ഞ (ബാഴ്സലോണ), വിറ്റിഞ്ഞ (പിഎസ്ജി) എന്നിവർ പ്രധാന പോരട്ടക്കാർ. ഡെംബെലെ ലിഗ് 1-ൽ 25 ഗോളുകളും 15 അസിസ്റ്റുകളും നേടി, യമൽ ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലും തിളങ്ങി. മുൻതൂക്കം പിഎസ്ജിയുടെ ഡെമ്പെലെക്കായിരിക്കും എന്നാണ് നിരീക്ഷകരുടെ അഭിപ്രായം. ഡെമ്പെലെയോ അല്ലെങ്കിൽ യമാലോ അവാർഡ് നേടിയാൽ ലിയണൽ മെസ്സിക്ക് ശേഷം ബാലൻഡിഓർ ബാഴ്സയിലേക്കോ, പിഎസ്ജിയിലേക്കോ തിരികെയെത്തും
- വിമൻസ് ബാലൻഡോർ (മികച്ച കളിക്കാരി): ഇംഗ്ലണ്ടിന്റെ യൂറോ 2025 വിജയത്തോടെ ലയണസസ് (ലിയോണസ്) ടീമിന്റെ അലസിയ റുസോയോ ലിയ റില്ലിംഗ്ടണോ പ്രബലരാണ്. സ്പെയിനിന്റെ അയിറ്റാന ബോണ്മറ്റിയും അലക്സിയ പുട്ടലസും (മുൻ വിന്നേഴ്സ്) മറ്റൊരു സ്പാനിഷ് സ്റ്റാറായ മാരിയോണ കാൽഡന്റെയും (ആഴ്സണൽ) സാധ്യതയുണ്ട്.
- മെൻസ് കോപ്പ ട്രോഫി (മികച്ച യുവകളിക്കാരൻ): ലാമിൻ യമൽ, റയാൻ ചെർകി തുടങ്ങിയവർ.
-വിമൻസ് കോപ്പ ട്രോഫി: പുതിയ കാറ്റഗറി, 5 നോമിനികൾ. - യാഷിൻ ട്രോഫി (മികച്ച ഗോൾകീപ്പർ): പുരുഷ, സ്ത്രീ വിഭാഗങ്ങൾക്ക് പുതിയത്.
- ഗെർഡ് മുള്ളർ ട്രോഫി (ടോപ്പ് സ്കോറർ): പുരുഷ, സ്ത്രീ.
- സോക്രാറ്റസ് അവാർഡ്: മികച്ച ഹ്യൂമാനിറ്റേറിയൻ പ്രവർത്തനത്തിന്.
- ക്ലബ് ഓഫ് ദി ഇയർ: ബാഴ്സലോണ, പിഎസ്ജി, ആഴ്സണൽ എന്നിവ പ്രബലർ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group