Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 9
    Breaking:
    • കോഴിക്കോടിന് സമീപം ചരക്കു കപ്പലിന് തീപ്പിടിച്ചു, കപ്പലിൽ 40 ജീവനക്കാർ; രക്ഷാദൗത്യം തുടങ്ങി
    • ആദ്യ പാദത്തില്‍ സൗദിയില്‍ 3.4 ശതമാനം സാമ്പത്തിക വളര്‍ച്ച
    • അടുത്ത ഹജിനുള്ള ഒരുക്കങ്ങള്‍ നാളെ ആരംഭിക്കും – ആഭ്യന്തര മന്ത്രി
    • ഗാസയിലേക്ക് പുറപ്പെട്ട കപ്പല്‍ നടുക്കടലില്‍ തടഞ്ഞ് ഇസ്രായില്‍; സഹായമഭ്യര്‍ഥിച്ച് ഗ്രെറ്റ തന്‍ബര്‍ഗ്
    • ഹൃദയാഘാതം; വയനാട് പനമരം സ്വദേശിയായ യുവാവ് അബുദാബിയിൽ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Sports»Football

    അഡ്‌ലെയ്ഡില്‍ ഓസീസിന് ഒന്നാം ഇന്നിങ്സില്‍ 157 റണ്‍സ് ലീഡ്; ഹെഡിന് സെഞ്ചുറി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/12/2024 Football Sports 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അഡ്‌ലെയ്ഡ്: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 337 റണ്‍സിന് ഓള്‍ ഔട്ടായി ഓസ്ട്രേലിയ. 157 റണ്‍സ് ലീഡാണ് ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സില്‍ നേടിയത്. ഒമ്പത് പന്ത് നേരിട്ട സ്‌കോട്ട് ബോളണ്ടിനെ സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഓസീസ് ഇന്നിങ്സ് അവസാനിച്ചു. മത്സരത്തില്‍ എട്ടാം ടെസ്റ്റ് സെഞ്ചുറിയാണ് ഹെഡ് അഡ്ലെയ്ഡില്‍ കുറിച്ചത്. 111 പന്തുകള്‍ നേരിട്ട് 10 ഫോറും 3 സിക്സും സഹിതമാണ് താരത്തിന്റെ ശതകം.

    ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയാണ് ടീമിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. താരം 141 പന്തില്‍ 17 ഫോറും 4 സിക്സും സഹിതം 140 റണ്‍സെടുത്തു മടങ്ങി. ഹെഡിനെ സിറാജ് ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ 12 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സിനെ ജസ്പ്രിത് ബുംറയും മടക്കി. മിച്ചല്‍ സ്റ്റാര്‍ക്കിനെയും സിറാജ് മടക്കി. താരം 18 റണ്‍സെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ പോരാട്ടം 180 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഓസ്‌ട്രേലിയ മറുപടി ബാറ്റിങ് ആരംഭിച്ചത്. രണ്ടാം ദിനമായ ഇന്ന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയക്കായി മര്‍നസ് ലാബുഷെയ്ന്‍ അര്‍ധ സെഞ്ച്വറിയടിച്ചിരുന്നു.

    രാത്രി ഭക്ഷണത്തിനു പിരിയും മുന്‍പ് ഓസീസിന് നാലാം വിക്കറ്റ് നഷ്ടമായി. ലാബുഷെയ്‌നാണ് പുറത്തായത്. താരം 64 റണ്‍സുമായി മടങ്ങി. രാത്രി ഭക്ഷണത്തിനു പിന്നാലെ ഓസീസിന് അഞ്ചാം വിക്കറ്റും നഷ്ടമായി. മിച്ചല്‍ മാര്‍ഷ് 9 റണ്‍സുമായി പുറത്തായി. ഉസ്മാന്‍ ഖവാജ (13), മക്‌സ്വീനി (39) സ്റ്റീവ് സ്മിത്ത് (2), അലക്സ് കാരി (15) എന്നിവരാണ് ഔട്ടായ മറ്റുള്ളവര്‍.

    ഇന്ത്യക്കായി ജസ്പ്രിത് ബുംറ 4 വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജ് 3 വിക്കറ്റെടുത്തു. നിതീഷ് കുമാര്‍ റെഡ്ഡി, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ടോസ് നേടി ബാറ്റിങിനു ഇറങ്ങിയ ഇന്ത്യയെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങാണ് വെട്ടിലാക്കിയത്. 180 റണ്‍സിന് എല്ലാവരും പുറത്തായി. താരം 6 വിക്കറ്റുകള്‍ വീഴ്ത്തി പിങ്ക് പന്തിലെ തന്റെ സ്വാധീനം ഒരിക്കല്‍ കൂടി വെളിവാക്കി. 54 പന്തുകള്‍ നേരിട്ട് മൂന്ന് വീതം സിക്‌സും ഫോറും സഹിതം 42 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ind-aus
    Latest News
    കോഴിക്കോടിന് സമീപം ചരക്കു കപ്പലിന് തീപ്പിടിച്ചു, കപ്പലിൽ 40 ജീവനക്കാർ; രക്ഷാദൗത്യം തുടങ്ങി
    09/06/2025
    ആദ്യ പാദത്തില്‍ സൗദിയില്‍ 3.4 ശതമാനം സാമ്പത്തിക വളര്‍ച്ച
    09/06/2025
    അടുത്ത ഹജിനുള്ള ഒരുക്കങ്ങള്‍ നാളെ ആരംഭിക്കും – ആഭ്യന്തര മന്ത്രി
    09/06/2025
    ഗാസയിലേക്ക് പുറപ്പെട്ട കപ്പല്‍ നടുക്കടലില്‍ തടഞ്ഞ് ഇസ്രായില്‍; സഹായമഭ്യര്‍ഥിച്ച് ഗ്രെറ്റ തന്‍ബര്‍ഗ്
    09/06/2025
    ഹൃദയാഘാതം; വയനാട് പനമരം സ്വദേശിയായ യുവാവ് അബുദാബിയിൽ നിര്യാതനായി
    09/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version