Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, January 28
    Breaking:
    • ഗൾഫ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്; ഇറാനെതിരെ അമേരിക്കൻ സൈനിക നീക്കത്തിന് തിരിച്ചടി
    • ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യമേളകളില്‍ ഒന്നായ ഗള്‍ഫുഡിന് ദുബൈയില്‍ തുടക്കമായി
    • രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം അനുവദിച്ചു
    • ശശി തരൂരിനെ സിപിഎമ്മിലെത്തിക്കാൻ താൻ ചർച്ച നടത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് എം.എ യൂസഫലി
    • ഷൂമാക്കർ തിരിച്ചുവരുന്നു; 12 വർഷത്തിന് ശേഷം ആരോഗ്യനിലയിൽ നിർണ്ണായക പുരോഗതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports

    ഏഷ്യ കപ്പ്; ആദ്യ മത്സരത്തിൽ അഫ്ഗാന് തകർപ്പൻ ജയം, ഹോങ്കോങ്ങിനെ 94 റൺസിന് വീഴ്ത്തി

    സ്പോർട്സ് ഡെസ്ക്By സ്പോർട്സ് ഡെസ്ക്10/09/2025 Sports Cricket Gulf Latest UAE World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– ഏഷ്യ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഹോങ്കോങ്ങിനെ 94 റൺസിന് തകർത്തു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാൻ, 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഹോങ്കോങ് 20 ഓവറിൽ 9 വിക്കറ്റിന് 94 റൺസിൽ ഒതുങ്ങി.

    ഹോങ്കോങ്ങിന്റെ ബാബർ ഹയാത്ത് (43 പന്തിൽ 39) മാത്രമാണ് ശ്രദ്ധേയമായ സ്കോർ നേടിയത്. നായകൻ യസീം മുർത്താസ (26 പന്തിൽ 16) ഒഴികെ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. സീസാൻ അലി (6 പന്തിൽ 5), അൻഷി രാത്ത് (0), നിസ്കാത് ഖാൻ (0), കൽഹാൻ ചില്ലു (8 പന്തിൽ 4), കിൻചിത് ഷാ (10 പന്തിൽ 6), അയ്സാസ് ഖാൻ (10 പന്തിൽ 6), ഇഹ്സാൻ ഖാൻ (11 പന്തിൽ 6) എന്നിവർ പെട്ടെന്ന് പുറത്തായി. അഫ്ഗാന്റെ ഗുൽബാദിൻ നായിബും ഫസൽഹഖ് ഫാറുഖിയും 2 വിക്കറ്റ് വീതവും റാഷിദ് ഖാൻ, അസ്മത്തുല്ല ഒമർസായി, നൂർ അഹ്മദ് എന്നിവർ ഓരോ വിക്കറ്റും നേടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അഫ്ഗാന്റെ ഓപ്പണർ സെദിഖുല്ല അതാലിന്റെ (52 പന്തിൽ 73, 3 സിക്സ്, 6 ഫോർ) പുറത്താകാതെയുള്ള ഇന്നിങ്‌സും അസ്മത്തുല്ല ഒമർസായിയുടെ (21 പന്തിൽ 53, 5 സിക്സ്, 2 ഫോർ) വെടിക്കെട്ട് അർധസെഞ്ചുറിയും മികച്ച സ്കോറിന് അടിത്തറയിട്ടു. 20 പന്തിൽ അർധസെഞ്ചുറി നേടിയ ഒമർസായി, ട്വന്റി20-യിൽ അഫ്ഗാൻ താരത്തിന്റെ ഏറ്റവും വേഗതയേറിയ അർധസെഞ്ചുറി റെക്കോർഡിട്ടു.

    26 റൺസിൽ 2 വിക്കറ്റ് നഷ്ടമായപ്പോൾ മുഹമ്മദ് നബി (26 പന്തിൽ 33)യുമായി സെദിഖുല്ല 51 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഗുൽബാദിൻ നായിബ് (8 പന്തിൽ 5) പെട്ടെന്ന് മടങ്ങി. സെദിഖുല്ലയും ഒമർസായിയും ചേർന്ന 5-ാം വിക്കറ്റിൽ 82 റൺസ് കൂട്ടിച്ചേർത്തു. കരീം ജനത് (3 പന്തിൽ 2), റാഷിദ് ഖാൻ (1 പന്തിൽ 3, പുറത്താകാതെ) എന്നിവരാണ് മറ്റ് ബാറ്റർമാർ. അവസാന 10 ഓവറിൽ 111 റൺസ് അഫ്ഗാൻ അടിച്ചെടുത്തു.

    ഫീൽഡിങ് പിഴവുകൾ ഹോങ്കോങ്ങ് ടീമിന് തിരിച്ചടിയായി. സെദിഖുല്ലയുടെ 2 ക്യാച്ചുകളും ഒമർസായിയുടെ 1 ക്യാച്ചും വിട്ടുകളഞ്ഞു. ഹോങ്കോങ്ങിനായി ആയുഷ് ശുക്ലയും കിൻചിത് ഷായും 2 വിക്കറ്റ് വീതം നേടി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    afgan cricket Afganistan Asia cup 2025 Asia Cup cricket Cricket Hong Kong t20
    Latest News
    ഗൾഫ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്; ഇറാനെതിരെ അമേരിക്കൻ സൈനിക നീക്കത്തിന് തിരിച്ചടി
    28/01/2026
    ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യമേളകളില്‍ ഒന്നായ ഗള്‍ഫുഡിന് ദുബൈയില്‍ തുടക്കമായി
    28/01/2026
    രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം അനുവദിച്ചു
    28/01/2026
    ശശി തരൂരിനെ സിപിഎമ്മിലെത്തിക്കാൻ താൻ ചർച്ച നടത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് എം.എ യൂസഫലി
    28/01/2026
    ഷൂമാക്കർ തിരിച്ചുവരുന്നു; 12 വർഷത്തിന് ശേഷം ആരോഗ്യനിലയിൽ നിർണ്ണായക പുരോഗതി
    28/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version