എമിറേറ്റ്‌സ്: യുവേഫാ ചാംപ്യന്‍സ് ലീഗില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച് ആഴ്‌സണല്‍. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ഡൈനാമോ സെഗരിബിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആഴ്‌സണല്‍ പരാജയപ്പെടുത്തിയത്. റൈസ്(2), കായ് ഹാവര്‍ട്‌സ് (66), ഒഡ്ഗാര്‍ഡ്(90) എന്നിവരാണ് ആഴ്‌സണലിനായി വലകുലിക്കിയത്. മറ്റൊരു മല്‍സരത്തില്‍ വമ്പന്‍ ജയവുമായി റയല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി.
റെഡ് ബുള്‍ സാല്‍സ്ബര്‍ഗിനെതിരേ 5-1ന്റെ ജയമാണ് റയല്‍ നേടിയത്. പോയിന്റ് നിലയില്‍ റയല്‍ 16ാം സ്ഥാനത്താണ്. റയലിനായി റൊഡ്രിഗോയും വിനീഷ്യസ് ജൂനിയറും ഇരട്ട ഗോള്‍ നേടിയപ്പോള്‍ എംബാപ്പെ ഒരു ഗോള്‍ നേടി. ജൂഡ് ബെല്ലിങ്ഹാം രണ്ട് ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കി. റയലിന്റെ ഹോം ഗ്രൗണ്ടിലായിരുന്നു മല്‍സരം. ജയത്തോടെ ഇറ്റാലിയന്‍ ക്ലബ്ബുകളായ എസി മിലാനും ഇന്റര്‍മിലാനും പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി.