ഓള്‍ഡ് ട്രാഫോഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിജയവഴിയില്‍ ഹോം ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ സ്താംപടണിനെ യുനൈറ്റഡ് 3-1നാണ് വീഴ്ത്തിയത്. രണ്ടാം പകുതിയില്‍ ഐവറി താരം അമദ് ഡിയോല നേടിയ ഹാട്രിക്കാണ് യുനൈറ്റഡിന് തകര്‍പ്പന്‍ ജയം നല്‍കിയത്. 82, 90, ഇഞ്ചുറി ടൈം മിനിറ്റുകളിലായിരുന്നു അമദിന്റെ ഗോളുകള്‍ പിറന്നത്. ഒരു ഗോളിന് അസിസ്റ്റ് ഒരുക്കിയത് ക്രിസ്റ്റിയന്‍ എറിക്‌സണ്‍ ആണ്. സതാംപട്ണിന്റെ ആശ്വാസ ഗോള്‍ യുനൈറ്റഡ് താരം ഉഗാര്‍ട്ടെയുടെ സെല്‍ഫ് ഗോളായിരുന്നു. 43ാം മിനിറ്റിലായിരുന്നു ഇത്. ജയത്തോടെ യുനൈറ്റഡ് ലീഗില്‍ 12ാം സ്ഥാനത്തെത്തി.
സ്പാനിഷ് കോപ്പാ ഡെല്‍ റേയില്‍ റയല്‍ മാഡ്രിഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. സെല്‍റ്റാ വിഗോയെ 5-2ന് വീഴ്ത്തിയാണ് റയലിന്റെ ജയം. നിശ്ചിത സമയത്ത് സമനിലയില്‍ പിരിഞ്ഞ മല്‍സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്‌സ്ട്രാ ടൈമില്‍ മൂന്ന് തകര്‍പ്പന്‍ ഗോളുകള്‍ നേടിയാണ് റയല്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ടീനേജ് താരം ലൂയിസ് എന്‍ഡ്രിക്ക എക്‌സ്ട്രാമില്‍ ഇരട്ട ഗോളുകള്‍ നേടി.
നേരത്തെ കിലിയന്‍ എംബാപ്പെ (37), വിനീഷ്യസ് ജൂനിയര്‍ (48) എന്നിവര്‍ റയലിനായി സ്‌കോര്‍ ചെയ്തു. ബാംബ(83), മാര്‍ക്കോസ് അലോന്‍സോ(90) എന്നിവര്‍ സെല്‍റ്റയ്ക്കായി രണ്ടാം പകുതിയില്‍ സ്‌കോര്‍ ചെയ്തു. റയലിന്റെ എക്‌സ്ട്രാ ടൈമിലെ അവസാന ഗോള്‍ വാല്‍വര്‍ഡെയുടെ വകയായിരുന്നു. ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ്, ലെഗനീസ്, ഗെറ്റാഫെ എന്നിവരും ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്. ക്വാര്‍ട്ടര്‍ ഫൈനല്‍ ഡ്രോ തിങ്കളാഴ്ചയാണ്.