റിയാദ്: സൗദി പ്രോ ലീഗിലെ ഒന്നാം സ്ഥാനക്കാരായ അല്‍ ഹിലാലിന് ഞെട്ടിക്കുന്ന തോല്‍വി. ലീഗിലെ മൂന്നാം സ്ഥാനക്കാരായ അല്‍ ഖാദിസിയ 2-1നാണ് അല്‍ ഹിലാലിനെ വീഴ്ത്തിയത്. മുന്‍ ആഴ്‌സണല്‍ ഇതിഹാസ താരം പിയറി എമറിക്ക് ഒബമായെങിന്റെ ഇരട്ട ഗോള്‍ നേട്ടമാണ് ഖാദിസിയക്ക് ജയമൊരുക്കിയത്. രണ്ടാം മിനിറ്റില്‍ ഗോള്‍ നേടിയ ഒബമായെങ് ഇഞ്ചുറി ടൈമിലും സ്‌കോര്‍ ചെയ്ത് ടീമിന് ജയമൊരുക്കുകയായിരുന്നു. 50 മിനിറ്റില്‍ മാര്‍ക്കോസ് ലിസാന്‍ഡ്രോയാണ് അല്‍ ഹിലാലിന്റെ ആശ്വാസ ഗോള്‍ നേടിയത്.
മറ്റൊരു മല്‍സരത്തില്‍ അല്‍ ഇത്തിഹാദും തോല്‍വി നേരിട്ടു. ലീഗിലെ രണ്ടാം സ്ഥാനക്കാരായ അല്‍ ഹിലാല്‍ ഡാമക്കിനോട് 2-1ന്റെ തോല്‍വിയാണ് നേരിട്ടത്. ഒന്നാം സ്ഥാനത്തുള്ള അല്‍ ഹിലാലിനും രണ്ടാമതുള്ള അല്‍ ഇത്തിഹാദിനും 43 പോയിന്റ് വീതമാണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group